Kavya |Vadakara MDMA case 
Kerala

'ഞാൻ ഒരു തെറ്റും ചെയ്തിട്ടില്ല, പെട്ടുപോയതാണ്'; വടകര എംഡിഎംഎ കേസിലെ പ്രതിയായ കാവ്യ; പൊലീസ് കസ്റ്റഡിയിൽ

കാവ്യയെയും നിഷയെയും രണ്ടു ദിവസത്തേക്ക് കോടതി കസ്റ്റഡിയിൽ വിട്ടു

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Damodaran K

കോഴിക്കോട്: താൻ ഒരു തെറ്റും ചെയ്തിട്ടില്ലെന്നും കേസിൽ പെട്ടുപോയതാണെന്നും വടകര എംഡിഎംഎ ഇടപാട് കേസിലെ പ്രതികളായ അധ്യാപകരിലൊരാളായ കാവ്യ. വടകര കോടതിയിൽ ഹാജരാക്കാൻ എത്തിച്ചപ്പോഴാണ് മാധ്യമങ്ങൾക്ക് മുൻപാകെ കാവ്യ തന്റെ നിരപരാധിത്വം അവകാശപ്പെട്ടത്.

ലഹരി ഇടപാടുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നും സാഹചര്യങ്ങൾ കാരണം കേസിൽ ഉൾപ്പെടുകയാണുണ്ടായതെന്നും കാവ്യ പറഞ്ഞു. കേസിൽ ആദ്യം അറസ്റ്റിലായ കീർത്തന പറയുന്ന കാര്യങ്ങൾ വിശ്വസിക്കരുതെന്നും സംഭവത്തിൽ തനിക്ക് ഒരുപാട് കാര്യങ്ങൾ തുറന്നുപറയാനുണ്ടെന്നും കാവ്യ കൂട്ടിച്ചേർത്തു.

അതേസമയം, കോടതിയിൽ ഹാജരാക്കിയ കാവ്യയെയും കേസിലെ മറ്റൊരു പ്രതിയായ നിഷയെയും രണ്ടു ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. നാളെ വൈകുന്നേരം നാലുമണി വരെയാണ് ഇവരെ അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയിൽ വിട്ടിരിക്കുന്നത്.

ഇരുവരെയും ഒരുമിച്ചിരുത്തി വിശദമായി ചോദ്യം ചെയ്യാനാണ് കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം നീക്കം നടത്തുന്നത്. കേസിലെ ലഹരി ശൃംഖലയുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളിൽ വ്യക്തത വരുത്തുകയാണ് പൊലീസിന്റെ പ്രധാന ലക്ഷ്യം. ഒന്നാം പ്രതിയായ കീർത്തനയെ നേരത്തെ അന്വേഷണ സംഘം കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്തിരുന്നു.

In the ongoing investigation into the Vadakara MDMA drug trafficking case involving school teachers, accused Kavya claimed innocence, asserting she committed no wrongdoing and was trapped in the case.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോൺഗ്രസ് മുൻ എംപി സജ്ജൻ കുമാർ തിഹാർ ജയിലിൽ അന്തരിച്ചു

'മുഴുവന്‍ സമയ കെപിസിസി അധ്യക്ഷന്‍ വേണം'; രാഹുലിനെയും പ്രിയങ്കയെയും കണ്ട് രമേശ് ചെന്നിത്തല

ഓണം മഴയില്‍ മുങ്ങുമോ?, ഞായറാഴ്ച മുതല്‍ ശക്തമായ മഴയ്ക്ക് സാധ്യത; അഞ്ചു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

'ലാലേട്ടൻ തിയറ്റർ കത്തിച്ചു, ആക്ഷൻ സീനിൽ കസറി പൃഥ്വിരാജും'; 'ഖലീഫ' ആദ്യ പ്രതികരണം

ബാല്‍ക്കണിയിലെ സിട്രസ് മാജിക്: ഇത്തിരി സ്ഥലത്ത് ഒത്തിരി വിളവു തരും കുള്ളന്‍ നാരങ്ങാമരം