സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്ന അറിയിപ്പ് വ്യാജമെന്ന് കേരള പൊലീസ് പ്രതീകാത്മക ചിത്രം/ എക്സ്പ്രസ്
Kerala

യുവതിയുടെ സ്വകാര്യ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍, കെട്ടിയിട്ട് മര്‍ദനം, ഭര്‍ത്താവ് അറസ്റ്റില്‍

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Amal Joy

തിരുവനന്തപുരം: യുവതിയുടെ സ്വകാര്യ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച കേസില്‍ ഭര്‍ത്താവ് അറസ്റ്റില്‍. പള്ളിപ്പുറം സ്വദേശി മുഹമ്മദ് സഹീര്‍ (26) ആണ് മണ്ണന്തല പൊലീസിന്റെ പിടിയിലായത്. മേയ് മാസത്തിലായിരുന്നു യുവതിയും മുഹമ്മദ് സഹീറും തമ്മിലുള്ള വിവാഹം. ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ടായിരുന്നു വിവാഹം.

പണത്തിനു വേണ്ടി ഇയാള്‍ യുവതിയെ ക്രൂരമായി മര്‍ദിക്കുകയും, പീഡിപ്പിക്കുകയും ചെയ്‌തെന്നാണ് പരാതി. കെട്ടിയിട്ട് മര്‍ദ്ദിച്ചെന്നും യുവതി പൊലീസിന് മൊഴി നല്‍കി. പീഡനം തുടര്‍ന്നതോടെ വീട്ടില്‍നിന്ന് രക്ഷപ്പെട്ട യുവതി കോളജ് ഹോസ്റ്റലില്‍ അഭയം തേടി.

ഇതിനു പിന്നാലെയാണ് യുവതിയുടെ സ്വകാര്യ ദൃശ്യങ്ങള്‍ പ്രതി വാട്‌സാപ് ഗ്രൂപ്പുകളിലും ഇന്‍സ്റ്റഗ്രാം, ടെലിഗ്രാം അക്കൗണ്ടുകളിലും പ്രചരിപ്പിച്ചത്. കോളജ് അധ്യാപകരാണ് പൊലീസില്‍ പരാതി നല്‍കുന്നതുള്‍പ്പെടെയുള്ള നടപടികള്‍ക്ക് യുവതിക്ക് പിന്തുണ നല്‍കിയത്. തുടര്‍ന്നാണു പരാതി നല്‍കിയത്. കേസ് റജിസ്റ്റര്‍ ചെയ്തതിനു പിന്നാലെ ഇന്നലെ പ്രതിയെ പിടികൂടി.

Young man has been arrested for sharing private images of his wife online

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് ഇന്നും നാളെയും പരക്കെ മഴ; യെല്ലോ അലര്‍ട്ട്

ജോലി വാഗ്ദാനം നല്‍കി വിളിച്ചുവരുത്തി; കളമശേരിയില്‍ യുവതിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി; നഗ്നദൃശ്യങ്ങള്‍ പകര്‍ത്തി

സുഹൃത്തിനൊപ്പം കാറില്‍ സഞ്ചരിക്കുമ്പോള്‍ അപകടം; അമേരിക്കയില്‍ ഇന്ത്യന്‍ വംശജയ്ക്ക് ദാരുണാന്ത്യം

'ഗുഡ് ബൈ' പറയാന്‍ മെസി; അര്‍ജന്റീന ജേഴ്‌സിയില്‍ അവസാന മത്സരം മറ്റന്നാള്‍; എതിരാളികള്‍ ബെനിന്‍

Today's Rashi Phalam october 05| പ്രണയ പങ്കാളിയുമായി പിണക്കത്തിന് സാധ്യത; വാക്കുകൾ ശ്രദ്ധിച്ച് ഉപയോഗിക്കുക