Kerala

ശബരിമലയില്‍ യുവതികള്‍ ദര്‍ശനം നടത്തി, പൊലീസ് സുരക്ഷയൊരുക്കി; സ്ഥിരീകരിച്ച് മുഖ്യമന്ത്രി

യുവതികള്‍ ദര്‍ശനം നടത്തിയെന്നത് വസ്തുതയാണെന്നും പൊലീസ് സംരക്ഷണം നല്‍കിയെന്നും മുഖ്യമന്ത്രി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ശബരിമലയില്‍ യുവതികള്‍ ദര്‍ശനം നടത്തിയത് സ്ഥിരീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. യുവതികള്‍ ദര്‍ശനം നടത്തിയെന്നത് വസ്തുതയാണെന്നും പൊലീസ് സംരക്ഷണം നല്‍കിയെന്നും മുഖ്യമന്ത്രി പറഞ്ഞു. 

ശബരിമലയില്‍ നേരത്തെയും ദര്‍ശനത്തിനായി യുവതികള്‍ പോയിരുന്നു. തടസങ്ങള്‍ ഉണ്ടായതുകൊണ്ട് അവര്‍ക്കു കയറാന്‍ പറ്റിയില്ല. ഇന്നു കയറിയിട്ടുണ്ടെങ്കില്‍ തടസങ്ങള്‍ ഉണ്ടായിക്കാണില്ലെന്നാണ് അര്‍ഥം-മുഖ്യമന്ത്രി പറഞ്ഞു.
 
യുവതികള്‍ ദര്‍ശനം നടത്തിയെന്നത് ദേവസ്വം ബോര്‍ഡോ പൊലീസോ സ്ഥിരീകരിക്കാത്തതു ചൂണ്ടിക്കാട്ടിയപ്പോള്‍ യുവതികള്‍ കയറിയെന്നത് വസ്തുതയാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. പൊലീസ് സുരക്ഷ കൊടുത്തിട്ടുമുണ്ട്. ദര്‍ശനത്തിന് എത്തുന്ന യുവതികള്‍ക്ക് സുരക്ഷ ഒരുക്കുമെന്ന് നേരത്തെയും വ്യക്തമാക്കിയതാണെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

യുവതികള്‍ ദര്‍ശനത്തിന് എത്തിയോ എന്ന കാര്യം അറിയില്ലെന്നായിരുന്നു ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പദ്മകുമാറും പ്രതികരിച്ചത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിന്റെ നികുതി വിഹിതം കൂടി; അധികമായി ലഭിക്കുക 11,000 കോടി, കണക്ക് ഇങ്ങനെ

വീണ്ടും ഇന്ത്യ- പാക് ബ്ലോക്ക്ബസ്റ്റര്‍; വീണ്ടും കൈ കൊടുക്കാതെ ക്യാപ്റ്റന്‍മാര്‍

തിലക് വർമ തിരിച്ചെത്തുന്നു, സന്നാഹ മത്സരം കളിക്കും; ഇന്ത്യൻ ടീമിന് ആശ്വാസം

'ഭയപ്പെടുത്തുന്ന സിനിമ; വെറുപ്പും അക്രമവും ഡിഎന്‍എയുടെ ഭാഗം'; ധുരന്ധറിനെതിരെ ഷാസിയ ഇക്ബാല്‍

'എല്ലാം മാറാൻ ഒരു വർഷം കൂടി കാത്തിരിക്കണം, ചേർത്ത് പിടിച്ചതിന് പിഷാരടിക്ക് നന്ദി'; ഉല്ലാസ് പന്തളം

SCROLL FOR NEXT