ഇ​ത്തി​ഹാ​ദ് എ​യ​ര്‍വേ​സിൽ യാത്രക്കാരുടെ എണ്ണത്തിൽ വൻ കുതിപ്പ് ( Etihad Airways ) Etihad Airways
World

ഇ​ത്തി​ഹാ​ദ് എ​യ​ര്‍വേസിൽ 1500 ലേറെ തൊഴിലവസരങ്ങൾ തുറക്കുന്നു

മെ​യ് മാ​സത്തെ മാത്രം കണക്കെടുത്താൽ 17 ല​ക്ഷം യാത്രക്കാരാണ് ഇ​ത്തി​ഹാ​ദിലൂടെ യാത്ര ചെയ്തതെന്ന് കമ്പനി പറയുന്നു.

Author : സമകാലിക മലയാളം ഡെസ്ക്

അബുദാബി: വിമാനയാത്രക്കാർക്ക് ഏറെ ഇഷ്ടം ഇ​ത്തി​ഹാ​ദ് എ​യ​ര്‍വേ​സ് ആണോ? കമ്പനിയുടെ കണക്കുകൾ അങ്ങനെ ആണ് അവകാശപ്പെടുന്നത്. 2025ലെ ​ആ​ദ്യ അ​ഞ്ചു​മാ​സം 84 ല​ക്ഷം പേരാണ് ഇ​ത്തി​ഹാ​ദി​ന്റെ വി​മാ​ന​ങ്ങ​ളി​ൽ യാത്ര ചെയ്തത്. യാ​ത്രി​ക​രു​ടെ എ​ണ്ണ​ത്തി​ല്‍ മു​ന്‍ വ​ര്‍ഷ​ങ്ങളെ അ​പേ​ക്ഷി​ച്ച് 17 ശ​ത​മാ​നം വ​ര്‍ധ​ന​വ് ഉണ്ടായെന്നാണ് ഇ​ത്തി​ഹാ​ദ് എ​യ​ര്‍വേ​സ് ( Etihad Airways ) പു​റ​ത്തു​വി​ട്ട ട്രാ​ഫി​ക് സ്റ്റാ​റ്റി​സ്റ്റി​ക്സ് റിപ്പോർട്ടിൽ പറയുന്നു.

മെ​യ് മാ​സത്തെ മാത്രം കണക്കെടുത്താൽ 17 ല​ക്ഷം പേരാണ് ഇ​ത്തി​ഹാ​ദിലൂടെ യാത്ര ചെയ്തത്. യാത്രക്കാരുടെ എണ്ണം വൻ തോതിൽ കൂടിയതിയതിനെ തുടർന്ന് പു​തി​യ വി​മാ​ന​ങ്ങ​ള്‍ ക​മ്പ​നി അ​ടു​ത്തി​ടെ പു​റ​ത്തി​റ​ക്കി​യി​രു​ന്നു. നിലവിൽ 100 വി​മാ​ന​ങ്ങ​ളാ​ണ് ഇ​ത്തി​ഹാ​ദി​നു​ള്ള​ത്. യാത്രക്കാരുടെ എണ്ണം കൂടുന്ന സാഹചര്യത്തിൽ ഇനിയും വിമാനങ്ങളുടെ എണ്ണം വർധിപ്പിക്കാനാണ് കമ്പനിയുടെ ആലോചന.

പ​ശ്ചി​മേ​ഷ്യ​യി​ല്‍ അ​തി​വേ​ഗം വ​ള​രു​ന്ന എ​യ​ര്‍ലൈ​ന്‍ ഇ​ത്തി​ഹാ​ദ് ആണെന്നും അതിനുള്ള തെളിവാണ് യാത്രക്കാരുടെ ഈ വർദ്ധനവ് എന്നും ഇ​ത്തി​ഹാ​ദ് എ​യ​ര്‍വേ​സ് സി ഇ ഒ അ​ന്റ​നോ​ല്‍ഡോ നെ​വ​സ് പ​റ​ഞ്ഞു. യാത്രക്കാരുടെ എണ്ണം കണക്കിലെടുത്തു കൂടുതൽ തൊഴിൽ അവസരങ്ങളും ഇ​ത്തി​ഹാ​ദ് എ​യ​ര്‍വേ​സിൽ ഉണ്ടായിട്ടുണ്ട്.

ഈ ​വ​ര്‍ഷം അ​വ​സാ​ന​ത്തോ​ടെ 1500ലേ​റെ ജീവനക്കാരെ റി​ക്രൂ​ട്ട് ചെ​യ്യു​മെ​ന്നാണ് അധികൃതർ പറയുന്നത്. ഈ ​വ​ര്‍ഷം ഇതുവരെ പുതുതായി 1685 പേർക്ക് കമ്പനി തൊഴിൽ നൽകി. ഇതിനു പുറമെ ആണ് മറ്റൊരു റിക്രൂട്മെന്റിനുള്ള നീക്കം നടത്തുന്നത്. പൈ​ല​റ്റ്, കാ​ബി​ന്‍ ക്രൂ, ​എ​ന്‍ജി​നീ​യ​ർ എന്നീ തസ്തികകളിലായിരിക്കും തൊഴിലവസരങ്ങളുണ്ടാകുക എന്നാണ് സൂചന.

12,000ത്തോ​ളം ജീ​വ​ന​ക്കാ​രാ​ണ് നിലവിൽ ഇ​ത്തി​ഹാ​ദി​നു​ള്ള​ത്. 2030ഓ​ടെ ക​മ്പ​നി​യു​ടെ വി​മാ​ന​ങ്ങ​ളു​ടെ എ​ണ്ണം ഇ​ര​ട്ടി​യാ​ക്കുന്നതിനുള്ള നീക്കങ്ങളും സജീവമാണ്. ഇതോടെ നി​ല​വി​ലെ ജീ​വ​ന​ക്കാ​രു​ടെ എ​ണ്ണ​വും ഇ​ര​ട്ടി​യാ​വു​മെ​ന്നാ​ണ് കണക്കുകൂട്ടുന്നത്. ക​ഴി​ഞ്ഞ​വ​ര്‍ഷം മാ​ത്രം പുതുതായി 16 കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്ക് കൂടി ഇ​ത്തി​ഹാ​ദ് സ​ര്‍വീ​സ് ആരംഭിച്ചിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വിനോദയാത്രയ്ക്കായി കുടുംബശ്രീ സംഘം ബംഗളൂരുവില്‍, കനത്തമഴയില്‍ മതില്‍ ഇടിഞ്ഞ് വീണ് അപകടം; രണ്ട് മലയാളികള്‍ അടക്കം ഏഴുപേര്‍ മരിച്ചു

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത, യെല്ലോ അലര്‍ട്ട്; ഇടിമിന്നല്‍ മുന്നറിയിപ്പ്

തെരുവ് നായ കുറുകെ ചാടി; ഓട്ടോ മറിഞ്ഞ് 10 വയസുകാരന് ദാരുണാന്ത്യം

Today's Rashi Phalam April 30| സന്താനഭാഗ്യം പ്രതീക്ഷിക്കാം,ജോലിയിൽ ഉയർച്ച നേടും

ജോലിസ്ഥലത്ത് പ്രണയം പൂവിടാം, ഈ ആഴ്ച നിങ്ങള്‍ക്കെങ്ങനെ

SCROLL FOR NEXT