ശുചികരണ ദ്രാവകം കുടിച്ചു ആത്മഹത്യക്ക് ശ്രമിച്ചയാളെ നാടുകടത്തി (suicide)  പ്രതീകാത്മക ചിത്രം
World

ആത്മഹത്യക്ക് ശ്രമം; പ്രവാസിയെ നാട്ടിലേക്ക് മടക്കി അയക്കാൻ കുവൈത്ത്

അപകടനില തരണം ചെയ്തതോടെ ഇയാൾക്കെതിരെ ആത്മഹത്യയ്ക്ക് കേസെടുത്തു. സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തിയ ശേഷമാണ് പ്രവാസി യുവാവിനെ നാടുകടത്താൻ തീരുമാനിച്ചത്.

Author : സമകാലിക മലയാളം ഡെസ്ക്

കുവൈത്ത് സിറ്റി: പ്രവാസി യുവാവ് (25) ആത്മഹത്യ(suicide) യ്ക്ക് ശ്രമിച്ച സംഭവത്തിൽ കേസെടുത്തു പൊലീസ്. വിഷ ദ്രാവകം കുടിച്ച് ഗുരുതരാവസ്ഥയിലായ യുവാവിനെ ആദ്യം സബാഹ് അൽ സലേം ക്ലിനിക്കിൽ എത്തിച്ചിരുന്നു. നില വഷളായതോടെ തുടർ ചികിത്സയ്ക്കായി   അൽ അദാൻ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.

താൻ ആത്മഹത്യക്ക് ശ്രമിച്ചതായി ഇയാൾ തന്നെ സമ്മതിച്ചതായി അധികൃതർ അറിയിച്ചു. അപകടനില തരണം ചെയ്തതോടെ ഇയാൾക്കെതിരെ ആത്മഹത്യയ്ക്ക് കേസെടുത്തു. സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തിയ ശേഷമാണ് പ്രവാസി യുവാവിനെ നാടുകടത്താൻ തീരുമാനിച്ചത്.

രാജ്യത്തിലേക്ക് പ്രവേശിക്കാൻ വിലക്ക് ഉള്ളവരുടെ പട്ടികയിൽ യുവാവിന്റെ പേര് ചേർക്കാനും അധികൃതർ തീരുമാനിച്ചു. അതേസമയം ഏതു രാജ്യക്കാരനാണെന്നത് ഉദ്യോഗസ്ഥർ വെളിപ്പെടുത്തിയില്ല. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബംഗാളില്‍ 15 ബൂത്തുകളില്‍ നാളെ റീപോളിങ്

അരിമ്പൂരില്‍ കിണറ്റില്‍ കല്ലുകെട്ടി താഴ്ത്തിയ നിലയില്‍ അസ്ഥിക്കഷ്ണങ്ങള്‍; സ്ത്രീയുടെ അടിവസ്ത്രവും കണ്ടെത്തി; അന്വേഷണം

വൈഭവിനെ പുറത്താക്കിയതിൽ അതിര് വിട്ട് ആഘോഷം; ജാമിസനെതിരെ വിമർശനം (വിഡിയോ)

ദമ്പതികളുടെയും 2 മക്കളുടെയും മരണത്തില്‍ വില്ലന്‍ തണ്ണിമത്തന്‍ അല്ല; അവയവങ്ങള്‍ പച്ചനിറത്തിലായ നിലയില്‍

പരാഗിന് സെഞ്ച്വറി നഷ്ടം; ഫെരേരയുടെ വെടിക്കെട്ടിന്റെ ബലത്തിൽ മുന്നേറി രാജസ്ഥാൻ, ഡൽഹിയ്ക്ക് വിജയലക്ഷ്യം 226 റൺസ്

SCROLL FOR NEXT