ആക്രമണത്തെ തുടര്‍ന്ന് കൂടുതല്‍ സൈനികര്‍ സ്ഥലത്തെത്തിയപ്പോള്‍  source -x
World

അമേരിക്കയില്‍ സൈനിക കേന്ദ്രത്തില്‍ വെടിവെയ്പ്പ്; സഹപ്രവര്‍ത്തകര്‍ക്ക് നേരെ വെടിയുതിര്‍ത്തത് സൈനികന്‍

ജോര്‍ജിയ സംസ്ഥാനത്തെ ഫോര്‍ട്ട് സ്റ്റുവര്‍ട്ട് സൈനിക കേന്ദ്രത്തിലായിരുന്നു ആക്രമണം.

സമകാലിക മലയാളം ഡെസ്ക്

ജോര്‍ജ്ജിയ: അമേരിക്കയില്‍ സൈനിക കേന്ദ്രത്തിലുണ്ടയ വെടിവെയ്പ്പില്‍ അഞ്ച് സൈനികര്‍ക്ക് പരിക്ക്. സൈന്യത്തിലെ തന്നെ ഉയര്‍ന്ന റാങ്കുള്ള 28 കാരനായ കോര്‍ണേലിയസ് റാഡ്ഫോര്‍ഡ് ആണ് ആക്രമണത്തിന് പിന്നില്‍. ജോര്‍ജിയ സംസ്ഥാനത്തെ ഫോര്‍ട്ട് സ്റ്റുവര്‍ട്ട് സൈനിക കേന്ദ്രത്തിലായിരുന്നു ആക്രമണം.

ബുധനാഴ്ച്ച പ്രാദേശിക സമയം രാവിലെ 11 മണിക്കാണ് വെടിവയ്പ് നടന്നത്. ആര്‍മിയിലെ സര്‍ജന്റായ അക്രമി സഹപ്രവര്‍ത്തകരായ സൈനികര്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. ഡ്യൂട്ടിയിലുണ്ടായിരുന്ന ഇയാള്‍ സ്വന്തം ഹാന്‍ഡ് ഗണ്‍ ഉപയോഗിച്ചായിരുന്നു വെടിവെച്ചത്.

സൈനികരുടെ പരിക്കുകള്‍ ഗുരുതരമല്ലെന്നാണ് പുറത്ത് വരുന്ന വിവരം. അക്രമിയെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അരമണിക്കൂറോളം നീണ്ട ശ്രമത്തിനൊടുവിലാണ് ഇയാളെ പിടികൂടാനായത്. ഇയാളെ ചോദ്യം ചെയ്യുന്നതായും ആക്രമത്തിന് പ്രേരിപ്പിച്ചത് എന്താണെന്ന് കണ്ടെത്താനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുന്നതായാണ് അധികൃതര്‍ പറഞ്ഞു.

യുദ്ധമേഖലയില്‍ ഇയാളെ വിന്യസിച്ചിരുന്നില്ലെന്ന് ഇന്‍ഫന്ററി വിഭാഗം ബ്രിഗേഡിയര്‍ ജനറല്‍ ജോണ്‍ ലൂബാസ് പറഞ്ഞു. സൈനികരുടെ ഇടപെടലുണ്ടായതാണ് വലിയ രീതിയിലുള്ള ആള്‍നാശമുണ്ടാവാതിരിക്കാന്‍ കാരണമായതെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ മദ്യപിച്ച് വാഹനം ഓടിച്ചതിന് ഇയാള്‍ക്കെതിരെ കേസ് നിലവിലുണ്ട്.

Five troops injured after soldier opens fire at Georgia military base

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേരളം അത്ഭുതം; പ്രസവ ചികിത്സയില്‍ അമേരിക്കയെക്കാള്‍ മെച്ചം; ഇതാണ് റിയല്‍ കേരള സ്റ്റോറി'

മുലപ്പാൽ നെറുകയിൽ കയറി അല്ല, ഒന്നര വയസുകാരന്റെ മരണം കപ്പലണ്ടി അന്നനാളത്തിൽ കുടുങ്ങി

മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് കടിഞ്ഞാണ്‍; ഗണ്ണേഴ്‌സ് ജയം തുടരുന്നു

മുസ്ലീം ലീഗിന്റെ സാംസ്‌കാരിക അപചയം; സംസ്‌കാരശൂന്യമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കണം; പിഎംഎ സലാം മാപ്പുപറയണമെന്ന് സിപിഎം

അന്ന് പുരുഷ ടീമിന് 125 കോടി! ലോകകപ്പടിച്ചാല്‍ ഇന്ത്യന്‍ വനിതാ ടീമിന് 'അതുക്കും മേലെ'?

SCROLL FOR NEXT