സി ഹനീഫ് എഴുതിയ കവിത malayalam poem AI image
Pen Drive

ഷിറാ നീ നവംബറിന്റെ ഹൃദയം

സി ഹനീഫ് എഴുതിയ കവിത

സി ഹനീഫ്

ഒരു വൈകുന്നേരം

പട്ടണത്തിലേക്കിറങ്ങിയ ഞാന്‍

ട്രാഫിക് ജാമില്‍ കുടുങ്ങുന്നു.

നഗരം മുറിച്ചു കടന്നു വേണം

പയ്യാമ്പലത്തെത്താന്‍.

സിഗ്‌നലില്‍

പച്ച നിറത്തിനായി കാത്തിരിക്കെ

റെയില്‍വെ ജങ്ഷനില്‍ നിന്നും

എതിര്‍ ദിശയിലേക്ക്

തിരിച്ചു വിടുന്നു.

ചില്ലുഭരണിയിലെ

ഉപ്പിലിട്ട പൈനാപ്പിള്‍

ഓര്‍മകള്‍ക്കിടയില്‍

ഒരു കട്ടന്‍ ചായ

വായിച്ചിരിക്കേണ്ട പുസ്തകം

ഷിറാ

കാത്തിരുന്ന് മുഷിഞ്ഞു കാണും.

'ആകാശ മിഴിയില്‍ താഴ്ന്നു പോം

കൃഷ്ണമണിയെന്നോണം

അസ്തമിക്കുന്ന സൂര്യന്‍.'

അവളുടെ മെസേജിന്

ഞാന്‍ ഇങ്ങനെ മറുപടി കുറിച്ചു.

'തിരക്ക്

അരൂപിയായ

ഒരു പ്രണയിനിയെപ്പോലെയാണ്

സഞ്ചരിച്ചു കൊണ്ടിരിക്കെ

മുന്നിലെ ട്രാഫിക് സിഗ്‌നലില്‍

അതെന്നെ കൈവെടിയുന്നു.'

'അനുവദിച്ചതിനേക്കാള്‍

മുപ്പത് സെക്കന്റുകള്‍ അധികം'

സ്വപ്നത്തിന്റെ വാതിലടച്ച്

വാര്‍ഡന്‍ എന്നെ

മുറിയിലേക്ക് നയിച്ചു.

Malayalam poem written by C Haneef

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇറാൻ തുറമുഖങ്ങൾക്ക് യുഎസ് ഉപരോധം; എണ്ണവില കുതിച്ചുയരുന്നു

'പേടിയും വേദനയും കൊണ്ടു ഞാന്‍ കരഞ്ഞു, അയാള്‍ പിന്തുടര്‍ന്ന് ആശുപത്രിയിലെത്തി ഭീഷണിപ്പെടുത്തി'; 'രക്ഷാപ്രവര്‍ത്തക'ന്റെ പീഡനത്തെപ്പറ്റി യുവതി

'ഗേറ്റിന് പുറത്തുപോയാല്‍ കൈയും കാലും വെട്ടുമെന്ന് പറഞ്ഞു', അധ്യാപകര്‍ കൂട്ടത്തോടെ അധിക്ഷേപിച്ചെന്ന് നിധിന്‍ രാജിന്റെ ശബ്ദസന്ദേശം

'ഭീഷണിയുടെ സ്വരം വിലപ്പോവില്ല'; പി സി ജോര്‍ജിനെതിരെ പരോക്ഷ വിമര്‍ശനവുമായി പാല ബിഷപ്പ്

അന്തിമ പോളിങ് കണക്കുകള്‍ പുറത്തുവിടാതെ തെരഞ്ഞെടുപ്പ് കമ്മീഷന്‍, സുതാര്യത ഉറപ്പാക്കണമെന്ന് പ്രതിപക്ഷ നേതാവ്

SCROLL FOR NEXT