ലണ്ടന്‍: ഇംഗ്ലണ്ടിനെതിരെ നടന്ന ഒന്നാം ട്വന്റി-20 മത്സരത്തില്‍ റെക്കോര്‍ഡ് നേട്ടവുമായി ഇന്ത്യന്‍ യുവതാരം അഭിഷേക് ശര്‍മ. അന്താരാഷ്ട്ര ടി ട്വന്റിയില്‍ അതിവേഗം നൂറ് സിക്‌സര്‍ പറത്തിയ താരമെന്ന റെക്കോര്‍ഡ് ആണ് അഭിഷേക് സ്വന്തം പേരില്‍ എഴുതിയത്.
സാഖിബ് മഹ്മൂദ് എറിഞ്ഞ നാലാം ഓവറിലാണ് അഭിഷേക് തന്റെ നൂറാം സിക്‌സര്‍ കുറിച്ചത്. ഇതോടെ ഈ നേട്ടം കൈവരിക്കുന്ന അഞ്ചാമത്തെ മാത്രം ഇന്ത്യന്‍ പുരുഷ താരമായി അഭിഷേക് മാറി. അഭിഷേകിന് കൂടാതെ നാല് ഇന്ത്യന്‍ താരങ്ങള്‍ ടി20യില്‍ നൂറിലധികം സിക്‌സര്‍ പറത്തിയിട്ടുണ്ട്. രോഹിത് ശര്‍മ്മ (205), സൂര്യകുമാര്‍ യാദവ് (179), ഹാര്‍ദിക് പാണ്ഡ്യ (126), വിരാട് കോഹ്ലി (124) സിക്‌സുകള്‍ പറത്തിയിട്ടുണ്ട്.
ഈ ചരിത്ര നേട്ടം സ്വന്തമാക്കുന്ന ആദ്യത്തെ ഇന്ത്യന്‍ ഇടംകൈയ്യന്‍ ബാറ്ററാണ് സൂര്യകുമാര്‍ യാദവ്. 789 പന്തില്‍ നിന്ന് നൂറ് സിക്‌സുകള്‍ പറത്തിയ വെസ്റ്റ് ഇന്‍ഡീസ് താരം എവിന്‍ ലൂയിസിനെയാണ് അഭിഷേക് മറികടന്നത്. ന്യൂസിലന്‍ഡ് ക്രിക്കറ്റര്‍ ഫിന്‍ അലന്‍ ആണ് മുന്നാമത്. 871 പന്തുകളില്‍ നിന്നാണ് അലന്റെ നൂറ് സിക്‌സര്‍ നേട്ടം. സൂര്യകുമാര്‍ യാദവ് 1007 പന്തുകളില്‍ നിന്നാണ് ഈ നേട്ടം കൈവരിച്ചത്. അതിവേഗം ടി20യില്‍ സിക്‌സര്‍ പറത്തിയവരില്‍ ആറാമത് ആണ് സൂര്യകുമാര്‍
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates