Arjun Tendulkar Eyes Fresh Start at LSG Amid Ashwin Controversy. Arjun Tendulkar/x
Sports

'അർജുൻ ടെണ്ടുൽക്കർ അകത്തോ പുറത്തോ? ; അശ്വിന്റെ വാദം പൊളിയുമെന്ന പ്രതീക്ഷയിൽ ആരാധകർ

ഈ സീസണിൽ ലഖ്‌നൗ ടീമിന് വേണ്ടി ബൗൾ ഏറിയാൻ അർജുന് അവസരം ലഭിക്കില്ലെന്നായിരുന്നു അശ്വിൻ പറഞ്ഞത്.

സമകാലിക മലയാളം ഡെസ്ക്

ചണ്ഡീഗഢ്: ഐപിഎൽ 2026 ലെ ആദ്യ പോരാട്ടത്തിനായി ഇന്ന് ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് കളത്തിലിറകുമ്പോൾ എല്ലാവരും ഉറ്റുനോക്കുന്ന ഒരു താരമാണ് അർജുൻ ടെണ്ടുൽക്കർ. ലഖ്‌നൗവിന്റെ ആദ്യ ഇലവനിൽ താരം ഉൾപ്പെടുമോ എന്നതാണ് പ്രധാന ചോദ്യവും. ഈ ചോദ്യം ഉയരാനുള്ള കാരണം മുൻ ഇന്ത്യൻ താരം ആർ അശ്വിന്റെ വിമർശനമാണ്.

ഈ സീസണിൽ ലഖ്‌നൗ ടീമിന് വേണ്ടി ബൗൾ ഏറിയാൻ അർജുന് അവസരം ലഭിക്കില്ലെന്നായിരുന്നു അശ്വിൻ പറഞ്ഞത്. ലഖ്‌നൗ ടീമിൽ ഇതിനകം തന്നെ മായങ്ക് യാദവ്, മൊഹ്സിൻ ഖാൻ, ആവേഷ് ഖാൻ, മുഹമ്മദ് ഷമി പോലുള്ള മുൻനിര ഫാസ്റ്റ് ബൗളർമാർ ഉണ്ട്. അതിനാൽ അദ്ദേഹത്തിന് പ്ലേയിങ് ഇലവനിൽ ഇടം നേടുക വളരെ ബുദ്ധിമുട്ടാണ് എന്നായിരുന്നു അശ്വിന്റെ വാദം.

ഇതിനെതിരെ യുവരാജ് സിങിന്റെ പിതാവും അർജുൻ ടെണ്ടുൽക്കറുടെ പരിശീലകൻ കൂടിയായ യോഗ്‌രാജ് സിങ് രംഗത്ത് എത്തിയിരുന്നു. അശ്വിൻ പറയുന്നത് ശുദ്ധ അസംബന്ധമാണെന്നും ഒരു താരത്തിന് കഴിവില്ല എന്ന് പറയുന്നത് ശരി അല്ലെന്നുമായിരുന്നു യോഗ്‌രാജ് സിങിന്റെ മറുപടി.

അതേ സമയം, ലഖ്‌നൗവിന്റെ ക്യാമ്പിൽ മികച്ച പ്രകടനം നടത്താൻ അർജുൻ ടെണ്ടുൽക്കർക്ക് കഴിഞ്ഞു എന്നാണ് സൂചന. പരിശീലന സെക്ഷനുകളിൽ ക്യാപ്റ്റൻ ഋഷഭ് പന്ത് തന്നെ താരത്തോട് സംസാരിക്കുകയും പ്രകടനം വിലയിരുത്തിയതായും റിപ്പോർട്ടുകളുണ്ട്. ഇതോടെ ആദ്യ ഇലവനിൽ അർജുനന് എത്താൻ കഴിയുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.

മുൻപ്, മൂന്ന് സീസണുകൾ മുംബൈ ഇന്ത്യൻസിനൊപ്പമായിരുന്നു താരത്തിന് വേണ്ടത്ര പ്രകടനം പുറത്തെടുക്കാൻ കഴിഞ്ഞിരുന്നില്ല. ഇതോടെ മുംബൈ ഇന്ത്യൻസ് അർജുനെ ഒഴിവാക്കുക ആയിരുന്നു. ലേലത്തിൽ 30 ലക്ഷം രൂപ നൽകിയാണ് ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിന് താരത്തെ സ്വന്തമാക്കിയത്.

Arjun Tendulkar Eyes Fresh Start at LSG Amid Ashwin Controversy.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രണ്ട് സൗജന്യ എല്‍പിജി സിലിണ്ടര്‍, 3000 രൂപ ക്ഷേമപെന്‍ഷന്‍, അതിവേഗ റെയില്‍; എന്‍ഡിഎ പ്രകടനപത്രിക പുറത്തിറക്കി

അഭിനയത്തില്‍ നിന്നും പുറത്താകുമെന്ന പേടി; സംവിധാനം ചെയ്യാന്‍ പ്ലാനിട്ട മമ്മൂട്ടി; അഡ്വാന്‍സും വാങ്ങി!

മുഖത്ത് സ്ക്രീൻ തൊടുന്ന ഭാഗത്ത് കുരു, കോടിക്കണക്കിന് അണുക്കളുടെ ഹബ്, സ്മാർട്ട് ഫോൺ ക്ലീൻ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

'വയനാടിനായി കോണ്‍ഗ്രസ് സമാഹരിച്ച ഫണ്ട് എവിടെപ്പോയി, സതീശന്റെ വാദം പച്ചക്കള്ളം'

ഹാപ്പി വെഡ്ഡിങ് രണ്ടാം ഭാ​ഗം പ്രഖ്യാപിച്ച് ഒമർ ലുലു; 'നിങ്ങളുടെ റിപ്പീറ്റ് വാല്യു ഉള്ള സിനിമയാണ്, വെറുപ്പിക്കരുതെന്ന്' കമന്റുകൾ

SCROLL FOR NEXT