Ashwin Predicts Big Knock from Sanju Samson in T20 World Cup 2026 Final file
Sports

ഫൈനലിൽ സഞ്ജു സെഞ്ച്വറി അടിച്ചിരിക്കും, പിന്തുണയുമായി അശ്വിൻ

ടൂർണമെന്റിന് മുൻപ് നടന്ന ന്യൂസിലൻഡിനെതിരായ ടി20 പരമ്പരയിലെ മോശം ഫോം കാരണം സഞ്ജുവിനെ ഓപ്പണിങ് റോളിൽ ടീം പരിഗണിച്ചിരുന്നില്ല.

സമകാലിക മലയാളം ഡെസ്ക്

അഹമ്മദാബാദ്: ടി20 ലോകകപ്പ് ഫൈനലിൽ മലയാളി താരം സഞ്ജു സാംസൺ നിർണായക പ്രകടനം നടത്തുമെന്ന പ്രവചനവുമായി ആർ അശ്വിൻ. ഫൈനലില്‍ ഇന്ത്യയും ന്യൂസിലൻഡും തമ്മിലുള്ള മത്സരം നടക്കുന്നത് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ്. ഈ മത്സരത്തിൽ സഞ്ജു സെഞ്ച്വറി നേടുമെന്നാണ് അശ്വിൻ പറയുന്നത്.

“ഈ ലോകകപ്പ് ടൂർണമെന്റിൽ മൂന്ന് സെഞ്ച്വറികൾ സഞ്ജു നേടുമെന്ന് ഞാൻ പറഞ്ഞിരുന്നു. ഒരു മത്സരത്തിൽ 97 റൺസും മറ്റൊന്നിൽ 89 റൺസും സഞ്ജു നേടി. സെഞ്ച്വറിയോട് അടുത്ത് നിൽക്കുന്ന പ്രകടനമാണ് ഇത്. അത് കൊണ്ട് ഇനി ഒരു സെഞ്ച്വറിമതി എന്ന് ഞാൻ കരുതുന്നു. അത് ഫൈനലിൽ സംഭവിക്കുമെന്ന് പ്രതീക്ഷിക്കുന്നു'' അശ്വിൻ പറഞ്ഞു.

ടൂർണമെന്റിന് മുൻപ് നടന്ന ന്യൂസിലൻഡിനെതിരായ ടി20 പരമ്പരയിലെ മോശം ഫോം കാരണം സഞ്ജുവിനെ ഓപ്പണിങ് റോളിൽ ടീം പരിഗണിച്ചിരുന്നില്ല. ഒടുവിൽ അഭിഷേക് ശർമയുടെ അഭാവത്തിലാണ് ടീമിൽ അവസരം ലഭിക്കുന്നത്. അത് സഞ്ജു കൃത്യമായി മുതലെടുക്കുകയും ചെയ്തു.

എന്നാൽ, ന്യൂസിലൻഡിനെതിരായ മത്സരം സഞ്ജുവിന് അത്ര എളുപ്പമായിരിക്കില്ലെന്നും അശ്വിൻ ഓർമപ്പെടുത്തി.

'' ലോകകപ്പിന് തൊട്ടുമുൻപ് നടന്ന ന്യൂസിലൻഡിനെതിരെ നടന്ന ടി20 പരമ്പരയിൽ അദ്ദേഹത്തിന്റെ പ്രകടനം അത്ര മികച്ചതായിരുന്നില്ല. പ്രത്യേകിച്ച് മിച്ചൽ സാന്റ്നർ, മാറ്റ് ഹെൻറി എന്നി ബൗളർമാർ താരത്തിന് വലിയ വെല്ലുവിളിയാണ്. സെമിയിൽ ജോഫ്രാ അർച്ചറിനെ നേരിട്ടത് പോലെ ഇരുവരെയും നേരിട്ടാൽ സഞ്ജുവിനെ പിടിച്ചാൽ കിട്ടില്ല'' അദ്ദേഹം പറഞ്ഞു.

ന്യൂസിലൻഡിനെതിരായ ടി20 പരമ്പരയിൽ അഞ്ച് മത്സരത്തിൽ നിന്നും വെറും 46 റൺസ് മാത്രമാണ് സഞ്ജുവിന് നേടാൻ കഴിഞ്ഞുള്ളു. സഞ്ജുവിന്റെ ഈ മോശം പ്രകടനം ചൂണ്ടി കാട്ടിയാണ് അശ്വിൻ തന്റെ അഭിപ്രായം തുറന്ന് പറഞ്ഞത്.

Ashwin Predicts Big Knock from Sanju Samson in T20 World Cup 2026 FinalAshwin Predicts Big Knock from Sanju Samson in T20 World Cup 2026 Final.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ദുബൈ വിമാനത്താവളം അടച്ചു; എല്ലാ സര്‍വീസുകളും നിർത്തിവച്ചെന്ന് അറിയിപ്പ്

കരിപ്പുര്‍ വിമാന ദുരന്തം, എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം ആക്രി വിപണിയില്‍, പൊളിക്കാന്‍ എത്തിച്ചത് കാരക്കാട്

അവിടെ താമസിച്ചാല്‍ തോല്‍ക്കും; 'നിര്‍ഭാഗ്യം' ഒഴിവാക്കാന്‍ ഇന്ത്യന്‍ ടീം ഹോട്ടല്‍ മാറി!

'നമ്മുടെ ജനങ്ങളുടെ മനസ്സാണ് ഈ കാണുന്നത്'; വയനാട് ടൗണ്‍ഷിപ്പ് സന്ദര്‍ശിച്ച് മമ്മൂട്ടി, വിഡിയോ

റിലീസിന് മുമ്പേ 'ധുരന്ധർ 2' കാണാം; ട്രെയിലറിലെ സര്‍പ്രൈസ്; 10 ദിവസം മുമ്പേ ബുക്കിങ് ആരംഭിച്ചു!

SCROLL FOR NEXT