Towhid Hridoy, Bangladesh ap
Sports

22/3ല്‍ നിന്ന് 327/6... ടെസ്റ്റില്‍ ബംഗ്ലാദേശിന്റെ 'റെക്കോര്‍ഡ് ടോട്ടൽ'!

തൗഹിദ് ഹൃദോയ് സെഞ്ച്വറി നേടി മിന്നും ഫോം തുടരുന്നു

Author : സമകാലിക മലയാളം ഡെസ്ക്
Edited By : രഞ്ജിത്ത് കാർത്തിക

ജൊഹന്നാസ്ബാര്‍ഗ്: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ബാറ്റിങ് തകര്‍ച്ചയില്‍ നിന്നു മികച്ച ടോട്ടലിലേക്ക് ബംഗ്ലാദേശ് ടീമിന്റെ പ്രയാണം. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ അവര്‍ റെക്കോര്‍ഡ് ടോട്ടലാണ് ആദ്യ ദിനത്തില്‍ സ്വന്തമാക്കിയത്. 22 റണ്‍സിനിടെ 3 വിക്കറ്റുകള്‍ നഷ്ടമായി പരുങ്ങിയ അവര്‍ അവിശ്വസനീയ തിരിച്ചുവരവാണ് പിന്നീട് നടത്തിയത്.

മിന്നും ഫോം തുടരുന്ന തൗഹിത് ഹൃദോയ് നേടിയ സെഞ്ച്വറിയും തന്‍സിദ് ഹസന്‍, ലിറ്റന്‍ ദാസ് എന്നിവരുടെ അര്‍ധ സെഞ്ച്വറികളുമാണ് ബംഗ്ലാദേശിനെ കൂട്ടത്തകര്‍ച്ചയില്‍ നിന്നു കരയകയറ്റിയത്. ഒന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ അവര്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 327 റണ്‍സെന്ന നിലയില്‍. 2015ല്‍ നേടിയ 326 റണ്‍സായിരുന്നു പ്രോട്ടീസിനെതിരെ ബംഗ്ലാദേശ് നേടി ഉയര്‍ന്ന ടെസ്റ്റ് ടോട്ടല്‍.

ഇന്നിങ്‌സിന്റെ ആദ്യ പന്തില്‍ തന്നെ മഹ്ഫിജുല്‍ ഇസ്ലാം ഗോള്‍ഡന്‍ ഡക്കായി മടങ്ങി. സ്‌കോര്‍ ബോര്‍ഡില്‍ 2 റണ്‍സെത്തിയപ്പോള്‍ രണ്ടാം വിക്കറ്റും 22 റണ്‍സെത്തിയപ്പോള്‍ മൂന്നാം വിക്കറ്റും നഷ്ടമായി ബംഗ്ലാദേശ് വന്‍ തകര്‍ച്ച മുന്നില്‍ കണ്ടു. എന്നാല്‍ പീന്നീട് തന്‍സിദിനൊപ്പം തൗഹിദ് ചേര്‍ന്നതോടെ പതിയെ അവര്‍ കളിയിലേക്ക് മടങ്ങിയെത്തി.

ദിവസങ്ങള്‍ക്ക് മുന്‍പ് വെസ്റ്റ് ഇന്‍ഡീസിനെതിരെ തന്റെ കന്നി ടെസ്റ്റ് സെഞ്ച്വറി ഇരട്ട സെഞ്ച്വറിയായി (242*) പരിവര്‍ത്തിപ്പിച്ച്, ടെസ്റ്റില്‍ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്‌കോര്‍ ഉയര്‍ത്തുന്ന ബംഗ്ലാ ബാറ്ററെന്ന ചരിത്രമെഴുതിയ തൗഹിദ് തന്റെ രണ്ടാം ടെസ്റ്റ് സെഞ്ച്വറിലൂടെ ബംഗ്ലാദേശിനെ രക്ഷിച്ചെടുക്കുകയായിരുന്നു. താരം 227 പന്തില്‍ 14 ഫോറും ഒരു സിക്‌സും സഹിതം 137 റണ്‍സെടുത്തു. തന്‍സിദ് 12 ഫോറുകള്‍ സഹിതം 108 പന്തില്‍ 67 റണ്‍സെടുത്തു. ഇരുവരും ചേര്‍ന്നു നാലാം വിക്കറ്റില്‍ 99 റണ്‍സ് ചേര്‍ത്തു. സ്‌കോര്‍ 121ല്‍ എത്തിയപ്പോള്‍ തന്‍സിദ് മടങ്ങി. ഇതേ സ്‌കോറില്‍ വെറ്ററന്‍ താരം മുഷ്ഫിഖര്‍ റഹീമിനേയും ബംഗ്ലാദേശിനു നഷ്ടമായി. താരം ഗോള്‍ഡന്‍ ഡക്ക്. ബംഗ്ലാദേശ് വീണ്ടും തകര്‍ച്ച മുന്നില്‍ കണ്ട നിമിഷങ്ങള്‍.

എന്നാല്‍ തൗഹിദിന് കൂട്ടായി ലിറ്റന്‍ ദാസ് വന്നതോടെ വീണ്ടും അവര്‍ ട്രാക്കിലായി. ഇരുവരും ചേര്‍ന്നു ആറാം വിക്കറ്റില്‍ റെക്കോര്‍ഡ് ഡബിള്‍ സെഞ്ച്വറി (206) കൂട്ടുകെട്ടുയര്‍ത്തിയാണ് പിരിഞ്ഞത്. ഏതൊരു വിക്കറ്റിലേയും ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏറ്റവും മികച്ച കൂട്ടുകെട്ടിന്റെ റെക്കോര്‍ഡും സ്വന്തമാക്കിയാണ് സഖ്യം പിരിഞ്ഞത്.

സ്‌കോര്‍ 327ല്‍ എത്തിയപ്പോള്‍ തൗഹിദ് മടങ്ങി. പിന്നാലെ ഒന്നാം ദിനത്തിലെ കളിയും അവസാനിപ്പിച്ചു. നിലവില്‍ സെഞ്ച്വറി വക്കില്‍ നില്‍ക്കുകയാണ് ലിറ്റന്‍. താരം 92 റണ്‍സുമായി പുറത്താകാതെ ക്രീസില്‍. 12 ഫോറുകള്‍ സഹിതമാണ് ലിറ്റന്‍ കരിയറിലെ എട്ടാം ടെസ്റ്റ് ശതകത്തിനരികില്‍ എത്തിയത്.

പേസര്‍ കഗിസോ റബാഡയുടെ മാരക ബൗളിങാണ് ഒരുവേള ബംഗ്ലാദേശിനെ വെട്ടിലാക്കിയത്. താരം 51 റണ്‍സ് വഴങ്ങി 5 വിക്കറ്റുകള്‍ വീഴ്ത്തി. മാര്‍ക്കോ യാന്‍സനാണ് ഒരു വിക്കറ്റ്.

Bangladesh produced a remarkable fightback against South Africa on the opening day of the Test at The Wanderers Stadium in Johannesburg

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഒരാളുടെയും ശുപാര്‍ശ കേള്‍ക്കരുത്'; റോഡു സുരക്ഷാ നിയമം കര്‍ശനമായി നടപ്പാക്കും, ജനപ്രതിനിധികള്‍ ഇടപെടരുതെന്ന് മുഖ്യമന്ത്രി

വിദേശ നിക്ഷേപകര്‍ ഒഴുക്കിയെത്തിയത് 84,290 കോടി രൂപ; സെന്‍സെക്‌സ് 600 പോയിന്റ് കുതിച്ചു, രൂപയ്ക്കും നേട്ടം

മദ്യം വാങ്ങിയപ്പോള്‍ സഞ്ചിക്ക് 20 രൂപ വാങ്ങി; 5000 രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്

അച്ഛനറിയാതെ ആദരമൊരുക്കി മക്കൾ; സപ്തതിയിൽ സ്നേഹസൗഹൃദങ്ങളുടെ അപൂർവ സംഗമം

ഐരാവത്, രാജഹംസ, നോണ്‍ എസി സ്ലീപ്പര്‍...; പമ്പയിലേക്ക് പ്രതിദിന സര്‍വീസുകളുമായി കര്‍ണാടക ആര്‍ടിസി