Bangladesh vs Australia x
Sports

66.67ൽ നിന്ന് ബം​ഗ്ലാദേശ് 55.56ൽ... 'തവിടുപൊടി', ഇന്ത്യക്ക് ഓസീസ് 'സമ്മാനം'!

ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് പോരാട്ടത്തിൽ ബം​ഗ്ലാദേശിന് തിരിച്ചടി

Author : സമകാലിക മലയാളം ഡെസ്ക്
Edited By : രഞ്ജിത്ത് കാർത്തിക

കൊളംബോ: ബം​ഗ്ലാദേശിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ തകർപ്പൻ ജയം സ്വന്തമാക്കി ഓസ്ട്രേലിയ മടങ്ങി വരവ് ആഘോഷിച്ചതിൽ ഇന്ത്യയും ഹാപ്പി. ലോക ടെസ്റ്റ് ചാംപ്യൻഷിപ്പിലെ ഇന്ത്യൻ പ്രതീക്ഷകൾക്ക് കൂടുതൽ വ്യക്തത വരുന്നതാണ് ബം​ഗ്ലാദേശിന്റെ ഈ ദയനീയ പരാജയം. ആദ്യ ടെസ്റ്റിൽ അട്ടിമറി വിജയം നേടിയ ബം​ഗ്ലാദേശിനെ രണ്ടാം ടെസ്റ്റിൽ ഓസ്ട്രേലിയ തകർത്ത് തരിപ്പണമാക്കുകയായിരുന്നു. ഇന്നിങ്സിനും 51 റൺസിനുമാണ് ഓസീസ് വിജയിച്ചു കയറിയത്. രണ്ടിന്നിങ്സിലും ബം​ഗ്ലാ​ദേശിനു 100 റൺസ് തികയ്ക്കാൻ പോലും സാധിച്ചില്ല.

ഡാർവിനിൽ ഓസ്ട്രേലിയയെ അട്ടിമറിച്ച് ബം​ഗ്ലാദേശ് ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് പോയിന്റ് പട്ടികയിൽ ഇന്ത്യയെ പിന്തള്ളി നാലാം സ്ഥാനത്തേക്ക് കയറിയിരുന്നു. ഈ സമയത്ത് ഇന്ത്യയാകട്ടെ ശ്രീലങ്കക്കെതിരായ ഒന്നാം ടെസ്റ്റ് ജയിച്ച് പോയിന്റ് ശതമാനം വർധിപ്പിച്ചു. നിലവിൽ ഇന്ത്യ രണ്ടാം ടെസ്റ്റ് കളിക്കുകയാണ്. ഈ ടെസ്റ്റും ജയിച്ച് പരമ്പര തൂത്തുവാരിയാൽ ഇന്ത്യക്ക് 4ാം സ്ഥാനത്തേക്ക് വീണ്ടും കയറാം.

ദയനീയ തോൽവിക്ക് ശേഷവും ബം​ഗ്ലാദേശ് നാലാം സ്ഥാനത്ത് തുടരുന്നുണ്ട്. അവരുടെ പോയിന്റ് ശതമാനം ആദ്യ ടെസ്റ്റിൽ അട്ടിമറി വിജയം നേടിയപ്പോൾ 66.67ൽ എത്തിയിരുന്നു. എന്നാൽ രണ്ടാം ടെസ്റ്റിൽ തോൽവിയിൽ അത് 55.56ലേക്ക് കൂപ്പുകുത്തി. 6 മത്സരങ്ങളിൽ നിന്നു 3 ജയവും 2 തോൽവിയും ഒരു സമനിലയുമായി അവർക്ക് 50 പോയിന്റുണ്ട്.

ഇന്ത്യക്ക് നിലവിൽ 10 മത്സരങ്ങളിൽ നിന്നു 5 ജയവും 4 തോൽവി ഒരു സമനിലയുമടക്കം 64 പോയിന്റ്. പോയിന്റ് ശതമാനം നിലവിൽ ഇന്ത്യക്ക് 53.33 ആണ്. കൊളംബോയിൽ ജയിച്ചാൽ ഇന്ത്യ നാലാം സ്ഥാനത്തേക്ക് സ്വാഭാവികമായി തന്നെ ഉയരുകയും ചെയ്യും.

പോയിന്റ് പട്ടികയിൽ ഓസ്ട്രേലിയയാണ് ഒന്നാമത്. അവർക്ക് 96 പോയിന്റും 80 പോയിന്റ് ശതമാനവുമുണ്ട്. ദക്ഷിണാഫ്രിക്ക രണ്ടാമതും ന്യൂസിലൻഡ് മൂന്നാം സ്ഥാനത്തും നിൽക്കുന്നു. ഇന്ത്യയുടെ നിലവിലെ എതിരാളികളായ ശ്രീലങ്കയ്ക്ക് 33.33 ആണ് പോയിന്റ് ശതമാനം. അവർ ആറാം സ്ഥാനത്തും നിൽക്കുന്നു. ഫൈനൽ കളിക്കാൻ ഇന്ത്യക്ക് തുടർ ജയങ്ങൾ അനിവാര്യമാണ്.

Bangladesh's defeat to Australia in the second Test in Mackay has given India a small but significant boost in the race for a place in the World Test Championship (WTC) final

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വാഗ്ദാനങ്ങൾ പാലിച്ചില്ല; കേന്ദ്ര സർക്കാരിനെതിരെ വീണ്ടും സമരത്തിനൊരുങ്ങി കോക്രോച്ച് ജനതാ പാർട്ടി

"ദൃശ്യം 4' തീർച്ചയായും വരും, ഇതെന്റെ മനസിൽ നിന്ന് പറയുന്നതാണ്'; വെളിപ്പെടുത്തി ആന്റണി പെരുമ്പാവൂർ

ഇന്ത്യ 5ന് 300; ദേവ്ദത്ത് പടിക്കല്‍ 117, ശുഭ്മാന്‍ ഗില്‍ 50; ഒന്നാം ദിനം വരുതിയില്‍

ഇടപാടുകാരുടെ ശ്രദ്ധയ്ക്ക്; ഈയാഴ്ച ബാങ്കുകള്‍ മൂന്ന് ദിവസം മാത്രം

കറുകറെ കടിക്കാം കടുകടക്ക, വീട്ടിൽ തയ്യാറാക്കാം