Bengal cricketer Priyajit Ghosh x
Sports

ജിമ്മിലെ പരിശീലനത്തിനിടെ കുഴഞ്ഞു വീണു; ബം​ഗാൾ യുവ ക്രിക്കറ്റ് താരത്തിന് ദാരുണാന്ത്യം

ഈ സീസണിൽ ബം​ഗാൾ ടീമിനായി രഞ്ജി കളിക്കാമെന്ന പ്രതീക്ഷയിൽ നിൽക്കെയാണ് അപ്രതീക്ഷിത വിയോ​ഗം

Author : സമകാലിക മലയാളം ഡെസ്ക്

കൊൽക്കത്ത: ബം​ഗാൾ യുവ ക്രിക്കറ്റ് താരം ജമ്മിലെ പരിശീലനത്തിനിടെ കുഴഞ്ഞു വീണു മരിച്ചു. 22 വയസുള്ള പ്രിയജിത്ത് ഘോഷിനാണ് മരണം സംഭവിച്ചത്. വ്യായാമം ചെയ്യുന്നതിനിടെ താരത്തിനു ഹൃദയാഘാതമുണ്ടായി. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ബം​ഗാളിലെ ജില്ലാതല ടൂർണമെന്റുകളിൽ തിളങ്ങിയ പ്രിയജിത്ത് ബം​ഗാൾ രഞ്‍ജി ടീമിലേക്കുള്ള വിളി കാത്തു നിൽക്കുന്നതിനിടെയാണ് അപ്രതീക്ഷിത വിയോ​ഗം.

2018-19ൽ ബം​ഗാൾ ക്രിക്കറ്റ് അസോസിയേഷൻ സംഘടിപ്പിച്ച ജില്ലാ അണ്ടർ‌ 16 ടൂർണമെന്റിൽ ടോപ് സ്കോററായാണ് താരം ശ്രദ്ധേയനായത്. ബം​ഗാളിലെ ഭോൽപുരി സ്വദേശിയാണ്. നാട്ടിലെ ജിമ്മിൽ പരിശീലിക്കുന്നതിനിടെ പ്രിയജിത്തിനു ശരീരിക അസ്വസ്ഥകൾ ഉണ്ടായി. പിന്നാലെ കുഴഞ്ഞു വീണ് മരിക്കുകയായിരുന്നു. വരാനിരിക്കുന്ന ആഭ്യന്തര ക്രിക്കറ്റ് സീസണിനു മുന്നോടിയായുള്ള കഠിന പരിശീലനത്തിനിടെയായിരുന്നു താരം.

യുവ താരത്തിന്റെ അകാല വിയോ​ഗത്തിൽ ബം​ഗാൾ ക്രിക്കറ്റ് അസോസിയേഷൻ അനുശോചിച്ചു. പ്രയാസമേറിയ ഈ ഘട്ടത്തിൽ പ്രിയജിത്തിന്റെ കുടുംബത്തിനൊപ്പം നിൽക്കേണ്ട സമയമാണെന്നു ബം​ഗാൾ പ്രോ ടി20 ലീ​ഗ് എക്സിൽ കുറിച്ചു.

Bengal cricketer Priyajit Ghosh, Cricket Association of Bengal: Bengal cricket is in shock after 22-year-old Priyajit Ghosh tragically died of a heart attack during a gym session.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കളി തീർന്നു, വേ​ഗം രാജ്യം വിടണം'; ഇറാൻ ടീമിനോട് അമേരിക്ക; 'ക്രൂരതയെന്ന്' പരിശീലകൻ

'ഇന്ദ്രന്‍സേട്ടന്‍ എന്റെ ചങ്കാണ്; ഈ കഥാപാത്രം ആര്യ ചെയ്യണമെന്നത് എന്റെ ശാഠ്യം'; അനന്തന്‍ കാട് ട്രെയ്‌ലര്‍ ലോഞ്ചില്‍ മുരളി ഗോപി

പൂവമ്പഴത്തിന് പകരമാവില്ല ഓറഞ്ച്! ലൈംഗിക ശേഷി വർധിപ്പിക്കുന്ന ഭക്ഷണങ്ങൾ

ആദ്യ കളി ദയനീയമായി തോറ്റു, ലോകകപ്പിൽ ടുണീഷ്യ കോച്ചിന്റെ പണി പോയി! പകരക്കാരൻ അർജന്റീനയെ വീഴ്ത്തിയ ഹെർവ് റെനാർഡ്

കാല്‍നട യാത്രക്കാര്‍ക്ക് ആശ്വാസം; ദുബൈയിലെ ഏറ്റവും വലുത്, അഞ്ച് വര്‍ഷത്തിനകം വരുന്നത് 31 നടപ്പാലങ്ങള്‍, വിഡിയോ

SCROLL FOR NEXT