ഫോട്ടോ: ട്വിറ്റർ 
Sports

രവീന്ദ്ര ജഡേജയെ അണ്‍ഫോളോ ചെയ്ത് ചെന്നൈ സൂപ്പര്‍ കിങ്‌സ്; വേര്‍പിരിയുകയാണോ എന്ന് ആരാധകര്‍ 

ഇന്‍സ്റ്റയില്‍ ജഡേജയെ ചെന്നൈ അണ്‍ഫോളോ ചെയ്തതോടെ ഇരുവരും തമ്മിലുള്ള ബന്ധം അത്ര രസത്തിലല്ലെന്നാണ് സമൂഹമാധ്യമങ്ങളിലെ സംസാരം

സമകാലിക മലയാളം ഡെസ്ക്

മുംബൈ: ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയെ ഇന്‍സ്റ്റഗ്രാമില്‍ അണ്‍ഫോളോ ചെയ്ത് ചെന്നൈ സൂപ്പര്‍ കിങ്‌സ്. ഇന്‍സ്റ്റയില്‍ ജഡേജയെ ചെന്നൈ അണ്‍ഫോളോ ചെയ്തതോടെ ഇരുവരും തമ്മിലുള്ള ബന്ധം അത്ര രസത്തിലല്ലെന്നാണ് സമൂഹമാധ്യമങ്ങളിലെ സംസാരം. 

ക്യാപ്റ്റന്‍സിയില്‍ നിന്ന് ജഡേജയെ മാറ്റുകയും പിന്നാലെ പ്ലേയിങ് ഇലവനില്‍ നിന്ന് ഒഴിവാക്കുകയും ചെയ്തിരുന്നു. പരിക്കിനെ തുടര്‍ന്നാണ് ഇലവനില്‍ നിന്ന് മാറ്റി നിര്‍ത്തിയത് എന്നാണ് ധോനി പ്രതികരിച്ചത്. എന്നാല്‍ ഇപ്പോള്‍ ഇന്‍സ്റ്റഗ്രാമില്‍ നിന്നും അണ്‍ഫോളോ ചെയ്തതോടെ മാനേജ്‌മെന്റും ജഡേജയും തമ്മിലുള്ള ബന്ധത്തില്‍ വിള്ളല്‍ വീണതായാണ് വിലയിരുത്തപ്പെടുന്നത്. 

പരിക്കിനെ തുടര്‍ന്ന് ജഡേജയ്ക്ക് സീസണിലെ ഇനിയുള്ള മത്സരങ്ങള്‍ നഷ്ടമാവും എന്ന് റിപ്പോര്‍ട്ടുകളും പുറത്ത് വന്നിരുന്നു. സീസണ്‍ ആരംഭിക്കുന്നതിന് തൊട്ടുമുന്‍പാണ് ജഡേജയെ ക്യാപ്റ്റനായി ചെന്നൈ സൂപ്പര്‍ കിങ്‌സ് പ്രഖ്യാപിച്ചത്. എന്നാല്‍ ടീം തുടര്‍ തോല്‍വികളിലേക്ക് വീണതോടെ ക്യാപ്റ്റന്‍ സ്ഥാനം ജഡേജ ഒഴിഞ്ഞു. 

സീസണില്‍ ബാറ്റിങ്ങിലും ബൗളിങ്ങിലും ജഡേജയ്ക്ക് മികവ് കാണിക്കാന്‍ കഴിയുന്നുണ്ടായില്ല. 10 കളിയില്‍ നിന്ന് 116 റണ്‍സ് മാത്രമാണ് ജഡേജയ്ക്ക് നേടാനായത്. വീഴ്ത്തിയത് 5 വിക്കറ്റ് മാത്രവും. 11 മത്സരങ്ങള്‍ പിന്നിടുമ്പോള്‍ പോയിന്റ് പട്ടികയില്‍ ഒന്‍പതാം സ്ഥാനത്താണ് ജഡേജ.

ഈ വാര്‍ത്ത കൂടി വായിക്കാം

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിന്റെ നികുതി വിഹിതം കൂടി; അധികമായി ലഭിക്കുക 11,000 കോടി, കണക്ക് ഇങ്ങനെ

ആ ട്രെയിന്‍ അല്ല ഈ ട്രെയിന്‍, ബജറ്റില്‍ പ്രഖ്യാപിച്ചത് ബുള്ളറ്റ് ട്രെയിന്‍, കേരളത്തിന് ഇല്ലെന്ന് അറിയാമായിരുന്നു: ഇ ശ്രീധരന്‍

നാം അറിയുന്നില്ല, പല്ലുകളെ ദുർബലപ്പെടുത്തുന്ന 5 ശീലങ്ങൾ

Union Budget 2026 Live Updates: ആദായനികുതി സ്ലാബുകളില്‍ മാറ്റമില്ല, കേരളത്തിന് ഇത്തവണയും എയിംസ് ഇല്ല, കൂപ്പുകുത്തി ഓഹരി വിപണി

വീണ്ടും ഇന്ത്യ- പാക് ബ്ലോക്ക്ബസ്റ്റര്‍; വീണ്ടും കൈ കൊടുക്കാതെ ക്യാപ്റ്റന്‍മാര്‍

SCROLL FOR NEXT