Cristiano Ronaldo, mother Maria Dolores Aveiro x
Sports

'പോര്‍ച്ചുഗല്‍ തോറ്റോ... കണക്കായി പോയി!'

പോര്‍ച്ചുഗല്‍ ദേശീയ ടീം തോല്‍വി അര്‍ഹിച്ചിരുന്നുവെന്ന് റൊണാള്‍ഡോയുടെ അമ്മ

Author : സമകാലിക മലയാളം ഡെസ്ക്
Edited By : രഞ്ജിത്ത് കാർത്തിക

ലിസ്ബന്‍: ഇതിഹാസ നായകന്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ വിരമിക്കലിനു പിന്നാലെ നേഷന്‍സ് ലീഗില്‍ കളിക്കാനിറങ്ങിയ പോര്‍ച്ചുഗല്‍ ഡെന്‍മാര്‍ക്കിനോടു 4-1ന്റെ നാണംകെട്ട തോല്‍വി ഏറ്റുവാങ്ങിയത് ഫുട്‌ബോള്‍ ലോകത്തെ ഞെട്ടിച്ചിരുന്നു. ഇപ്പോഴിതാ പോര്‍ച്ചുഗലിന്റെ തോല്‍വിയില്‍ തനിക്ക് സന്തോഷമേ ഉള്ളുവെന്നു പ്രതികരിച്ചിരിക്കുകയാണ് ക്രിസ്റ്റ്യാനോയുടെ അമ്മ മരിയ ഡോളോറെസ് അവെയ്‌രോ.

'ആ തോല്‍വി പോര്‍ച്ചുഗല്‍ ടീം അര്‍ഹിച്ചതാണ്. അതില്‍ സന്തോഷവുമുണ്ട്. ആദരം അര്‍പ്പിക്കേണ്ടത് അവന്‍ കളിക്കാനിറങ്ങുമ്പോഴാണ്. അല്ലാതെ ഇങ്ങനെ അല്ല. റൊണാള്‍ഡോയുടെ ബാല്യകാല ക്ലബാണ് സ്‌പോര്‍ടിങ്. സ്‌പോര്‍ടിങ് അവന് ആദരം അര്‍പ്പിക്കാന്‍ പോകുകയാണ്. കാരണം അവര്‍ക്ക് അവന്റെ മൂല്യം തിരിച്ചറിയാനുള്ള വിവേകമുണ്ട്.'

'എന്റെ മകന് പോര്‍ച്ചുഗല്‍ ദേശീയ ടീമില്‍ നിന്നു ഒരു ബഹുമാനവും ലഭിച്ചില്ല. എന്തിന് സഹ താരങ്ങള്‍ പോലും അവനെ പരിഗണിച്ചില്ല'- മരിയ തുറന്നടിച്ചു.

വിരമിക്കല്‍ മത്സരം കളിക്കാന്‍ അവസരം നല്‍കാനുള്ള പോര്‍ച്ചുഗീസ് ഫുട്‌ബോള്‍ ഫെഡറേഷന്റെ തീരുമാനം പോലും ക്രിസ്റ്റ്യാനോ നിരസിച്ചിരുന്നു. പരിശീലകന്‍ ജോര്‍ജ് ജീസസുമായുള്ള അഭിപ്രായഭിന്നതയെ തുടര്‍ന്നാണ് അദ്ദേഹം വിരമിക്കല്‍ മത്സരം വേണ്ടെന്നു വയ്ക്കാന്‍ കാരണം. പരിശീലകനോടു സംസാരിക്കാന്‍ പോലും തനിക്ക് താത്പര്യമില്ലെന്നും റൊണാള്‍ഡോ പ്രതികരിച്ചിരുന്നു.

ഇതോടെ താരത്തിനുള്ള ആദരമെന്ന നിലയിലാണ് ഡെന്‍മാര്‍ക്കിനെതിരെ പോര്‍ച്ചുഗല്‍ കളിക്കാനിറങ്ങിയത്. ഇതിന്റെ ഭാഗമായി ടീമിലെ 11 താരങ്ങളും അദ്ദേഹം ധരിച്ച വിഖ്യാതമായ ഏഴാം നമ്പര്‍ ജേഴ്‌സി അണിഞ്ഞാണ് കളത്തിലെത്തിയത്. കളിയുടെ ഏഴാം മിനിറ്റില്‍ മത്സരം നിര്‍ത്തി വച്ചും ടീം ആദരമര്‍പ്പിച്ചു. എന്നാല്‍ ഇതായിരുന്നില്ല മകന്‍ അര്‍ഹിച്ചത് എന്നാണ് മരിയ വ്യക്തമാക്കിയത്.

Cristiano Ronaldo’s mother, Dolores Aveiro, has criticised Portugal following their 4-1 defeat to Denmark, saying the team deserved to lose

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മറ്റ് സംസ്ഥാനങ്ങളിലേക്ക് കൊണ്ടുപോകാം; തമിഴ്‌നാട്ടിലെ പാറ, മണല്‍ വിലക്ക് നീക്കി മദ്രാസ് ഹൈക്കോടതി

1,2,3,5 വര്‍ഷ കാലയളവ്; പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റില്‍ ഒരു ലക്ഷം രൂപ നിക്ഷേപിച്ചാല്‍ എത്ര കിട്ടും?

മൊബൈൽ ഫോൺ എങ്ങനെ അണുവിമുക്തമാക്കാം? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

'അതോടെ മതിയായി'; മമ്മൂട്ടിയെ ആദ്യം പരിചയപ്പെട്ടപ്പോഴുള്ള രസകരമായ അനുഭവം പങ്കുവച്ച് ശ്രീലീല

വരുന്നു... NLC തമിഴ്‌നാട്ടിൽ 145 ഒഴിവുകൾ; എഞ്ചിനീയറിങ് മുതൽ സെക്യൂരിറ്റി വരെ, ശമ്പളം 2.60 ലക്ഷം വരെ