DC Face Unbeaten Punjab Kings in Crucial IPL 2026 Clash Today. dc/x
Sports

ഒന്നാമത് തുടരാൻ പഞ്ചാബ്, വിജയ വഴിയിലെത്താൻ ഡൽഹി; പോരാട്ടം ഉച്ചയ്ക്ക് 3.30ന്

സീസണിന്റെ തുടക്കത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ച ഡൽഹി ക്യാപിറ്റൽസിന്റെ ഇപ്പോഴത്തെ സ്ഥിതി വളരെ മോശമാണ്.

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി: ഐപിഎല്ലിൽ ഇന്നത്തെ ആദ്യ മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസ് പഞ്ചാബ് കിങ്സിനെ നേരിടും. അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിൽ ഉച്ചയ്ക്ക് 3.30നാണ് മത്സരം. ആറ് മത്സരങ്ങളിൽ നിന്ന് അഞ്ച് വിജയവുമായി പോയിന്റ് പട്ടികയിൽ ഒന്നാമതാണ് പഞ്ചാബ്. സീസണിന്റെ തുടക്കത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ച ഡൽഹി ക്യാപിറ്റൽസിന്റെ ഇപ്പോഴത്തെ സ്ഥിതി വളരെ മോശമാണ്. കഴിഞ്ഞ നാല് മത്സരങ്ങളിൽ മൂന്നിലും തോറ്റതോടെ പോയിന്റ് ടേബിളിൽ ആറാം സ്ഥാനത്താണ് ടീം ഇപ്പോൾ.

ബാറ്റിങ് നിരയ്ക്ക് വേണ്ട രീതിയിൽ തിളങ്ങാൻ കഴിയാത്തതാണ് ഡൽഹിയുടെ പ്രധാന പ്രശ്‌നം. കെ എല്‍ രാഹുലും സ്റ്റബ്‌സും മികച്ച രീതിയിൽ കളിക്കുന്നുണ്ടെങ്കിലും മറ്റ് ബാറ്റർമാർ തിളങ്ങാത്തത് ടീമിന്റെ ടോട്ടൽ സ്കോറിനെ ബാധിക്കുന്നുണ്ട്.

ബൗളിങിൽ ലുങ്കി എന്‍ഗിഡി മികച്ച പ്രകടനമാണ് പുറത്തെടുക്കുന്നത്. എന്നാൽ, സ്പിൻ വിഭാഗത്തിൽ കുൽദീപ് യാദവും അക്ഷർ പട്ടേലും ഇതുവരെ ബൗളിങ്ങിൽ സ്ഥിരത കണ്ടെത്താൻ കഴിയാത്തതാണ് പ്രധാന പ്രശ്‌നം.

അതേ സമയം, ബാറ്റിങിലും ബൗളിങിലും മികച്ച പ്രകടനമെന്ന് പഞ്ചാബ് കിങ്‌സ് പുറത്തെടുക്കുന്നത്. ഈ സീസണിൽ ഇതുവരെ തോൽവിയറിയാതെ ആണ് ടീം മുന്നേറുന്നത്. അർഷ്ദീപ് സിങ് ഫോമിലേക്ക് മടങ്ങി വന്നതോടെ ടീമിന്റെ ആത്മവിശ്വാസം കൂടുതൽ വർധിച്ചിട്ടുണ്ട്. പഞ്ചാബിന്റെ യുവതാരം പ്രിയാംശ് ആര്യയുടെ ഇന്നും മിന്നും പ്രകടനം കാഴ്ചവെയ്ക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.

DC Face Unbeaten Punjab Kings in Crucial IPL 2026 Clash Today.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അദാനിയുടെ ഏജന്റിനെയല്ല, കണ്ടത് ആര്യാടന്റെ ബന്ധുവിനെ; മംഗളൂരു കൂടിക്കാഴ്ചാ വിവാദം തള്ളി മുഖ്യമന്ത്രി

കാനഡയില്‍ ഇന്ത്യന്‍ വംശജനായ പൊലീസുകാരന്‍ കൊല്ലപ്പെട്ടു; പതിനെട്ടുകാരനെ അറസ്റ്റു ചെയ്തു, വൈദ്യ പരിശോധനക്കിടെ രക്ഷപ്പെട്ടു

പ്ലസ് വണ്‍ പരീക്ഷാഫലം ഇന്നില്ല; ജൂലൈ പതിനഞ്ചിന്

എല്‍ നിനോ വരുന്നു; യുഎഇയില്‍ വരാനിരിക്കുന്നത് കനത്ത ചൂടും കനത്ത മഴയും, മുന്നറിയിപ്പ്

കൊലക്കേസ് പ്രതിയായ യുവാവിന്റെ പരാക്രമം; അയല്‍വാസിയുടെ വീടും കാറും തകര്‍ത്തു

SCROLL FOR NEXT