Himachal Pradesh Beat Kerala to Enter Senior Women's Sechem Trophy Final 
Sports

സീചെം ട്രോഫിയിൽ കേരളത്തിന് ആദ്യ തോൽവി: ഹിമാചൽ പ്രദേശിന്റെ വിജയം ഏഴ് വിക്കറ്റിന്

കേരളം നേരത്തെ തന്നെ ഫൈനൽ ഉറപ്പിച്ചിരുന്നു. വെള്ളിയാഴ്ചയാണ് ഫൈനൽ.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Joice Daniel

ചെന്നൈ: സീനിയർ വനിതകൾക്കായുള്ള സീചെം ട്രോഫിയിൽ കേരളത്തെ തോൽപിച്ച് ഹിമാചൽ പ്രദേശ്. ഏഴ് വിക്കറ്റിനായിരുന്നു ഹിമാചൽ പ്രദേശിന്റെ വിജയം. വിജയത്തോടെ ഹിമാചൽ പ്രദേശ് ഫൈനലിൽ കടന്നു. കേരളം നേരത്തെ തന്നെ ഫൈനൽ ഉറപ്പിച്ചിരുന്നു. വെള്ളിയാഴ്ചയാണ് ഫൈനൽ.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത കേരളം 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 153 റൺസെടുത്തു. അർദ്ധസെഞ്ചുറി നേടിയ നജ്ല സി.എം.സി.യുടെയും ആശ ശോഭനയുടെയും ഇന്നിങ്സുകളാണ് കേരളത്തിന് കരുത്ത് പകർന്നത്. നജ്ല 50 പന്തുകളിൽ നിന്ന് 54-ഉം ആശ ശോഭന 38 പന്തുകളിൽ നിന്ന് 50-ഉം റൺസ് നേടി.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഹിമാചൽ പ്രദേശ് 18.1 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിലെത്തി. 35 പന്തുകളിൽ 46 റൺസെടുത്ത ഹർലീൻ ഡിയോളാണ് ഹിമാചൽ പ്രദേശിന്റെ ടോപ് സ്കോറർ. സൊനാൽ ഥാക്കൂർ 29-ഉം മോണിക്ക ദേവിയും ദേവാൻശി ശർമ്മയും 27 റൺസ് വീതവും നേടി. കേരളത്തിന് വേണ്ടി നിയ നസ്നീൻ രണ്ട് വിക്കറ്റുകൾ വീഴ്ത്തി.

Himachal Pradesh Beat Kerala to Enter Senior Women's Sechem Trophy Final

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'പൊലീസ് ഉദ്യോഗസ്ഥരെ ഫോണില്‍ വിളിച്ചു നിർദേശം നൽകി, അറിഞ്ഞിട്ടില്ലെങ്കിൽ കഴിവു കെട്ടവൻ'; അമിത് ഷായെ പുറത്താക്കണമെന്ന് രാഹുല്‍ ഗാന്ധി

പരീക്ഷാ നിയമഭേദഗതി ബില്‍ ലോക്‌സഭ പാസ്സാക്കി, അമിത് ഷായെ പുറത്താക്കണമെന്ന് രാഹുല്‍, ഗില്‍ ഒന്നാമത്; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

അതിരപ്പിള്ളിയിൽ‌ കുടുങ്ങിയ പുലിയെ തുറന്നു വിട്ടു (വീഡിയോ)

ഇ20 പെട്രോളിന് ക്ലീൻ ചിറ്റ് നൽകി കേന്ദ്രസർക്കാർ; 'മൈലേജ് കുറയില്ല, ആശങ്ക വേണ്ട'

അമ്മയെ റെയിൽവെ സ്‌റ്റേഷനിൽ യാത്രയാക്കി മടങ്ങും വഴി മരണം; സായന്ത് രാജിൻ്റെ വിയോഗത്തിൽ നടുങ്ങി മാങ്ങാട്ടിടം ഗ്രാമം