Akash Deep x
Sports

തലയ്ക്ക് കൊണ്ടത് രണ്ട് ബൗണ്‍സറുകള്‍! ആകാശ് ദീപ് പുറത്ത്, ഇന്ത്യയ്ക്ക് വൻ നഷ്ടം

കണ്‍കഷന്‍ സബായി പ്രസിദ്ധ് കൃഷ്ണ

Author : സമകാലിക മലയാളം ഡെസ്ക്
Edited By : രഞ്ജിത്ത് കാർത്തിക

ക്രൈസ്റ്റ്ചര്‍ച്ച്: ന്യൂസിലന്‍ഡിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ തിരിച്ചടിക്കാന്‍ പൊരുതുന്ന ഇന്ത്യക്ക് കനത്ത നഷ്ടം. ഒന്നാം ഇന്നിങ്‌സില്‍ ന്യൂസിലന്‍ഡിന്റെ 5 വിക്കറ്റുകള്‍ വീഴ്ത്തുകയും ബാറ്റിങില്‍ നിര്‍ണായക പങ്ക് വഹിക്കുകയും ചെയ്തു തിളങ്ങിയ ഇന്ത്യയുടെ ആകാശ് ദീപ് മത്സരത്തില്‍ നിന്നു പുറത്തായി. താരത്തിനു രണ്ടാം ഇന്നിങ്‌സില്‍ ബാറ്റിങും ബൗളിങും നഷ്ടമാകും.

തലയ്ക്ക് പരിക്കേറ്റാണ് ആകാശ് ദീപ് പുറത്തായത്. താരത്തിനു പകരം പേസര്‍ പ്രസിദ്ധ് കൃഷ്ണയെ കണ്‍കഷന്‍ സബ്സ്റ്റിറ്റിയൂട്ടായി ഇന്ത്യ കളിപ്പിച്ചു.

മൂന്നാം ദിനത്തിലെ ആദ്യ സെഷനില്‍ ന്യൂസിലന്‍ഡ് പേസര്‍ കെയ്ല്‍ ജാമിസന്റെ ബൗണ്‍സറുകള്‍ ഓവറില്‍ രണ്ട് തവണ ആകാശ് ദീപിന്റെ ഹെല്‍മറ്റില്‍ പതിച്ചിരുന്നു. ഇതോടെയാണ് താരത്തിന് പരിക്കേറ്റത്. ആകാശ് ബാറ്റിങ് തുടര്‍ന്നെങ്കിലും പുറത്തായ ശേഷം മെഡിക്കല്‍ സംഘം പരിശോധന നടത്തി താരത്തിനു വിശ്രമം വേണമെന്നു നിര്‍ദ്ദേശിക്കുകയായിരുന്നു. ഇതോടെയാണ് താരത്തിന് ടെസ്റ്റിലെ ശേഷിച്ച സമയം നഷ്ടമായത്.

ഒന്നാം ഇന്നിങ്‌സില്‍ ഇന്ത്യന്‍ ബൗളിങ് നിരയില്‍ മികവോടെ പന്തെറിഞ്ഞ ആകാശ്, ഇന്ത്യ ബാറ്റിങ് തകര്‍ച്ച നേരിട്ട ഘട്ടത്തില്‍ ധ്രുവ് ജുറേലിനൊപ്പം ചേര്‍ന്നു പോരാട്ടം കിവി ക്യാംപിലേക്ക് നയിക്കാനും മുന്നില്‍ നിന്നു. ഒന്നാം ഇന്നിങ്‌സില്‍ 31.3 ഓവറില്‍ 8 മെയ്ഡന്‍ അടക്കം 99 റണ്‍സ് വഴങ്ങി താരം 5 വിക്കറ്റുകള്‍ സ്വന്തമാക്കി.

പിന്നാലെ വാലറ്റത്ത് ജുറേലിനൊപ്പം ചേര്‍ന്നു താരം ഇന്ത്യന്‍ ഇന്നിങ്‌സിനു ബലവും നല്‍കിയാണ് മടങ്ങിയത്. 52 പന്തുകള്‍ നേരിട്ട് ആകാശ് ദീപ് 29 റണ്‍സെടുത്താണ് പുറത്തായത്.

Akash Deep has been ruled out of the remainder of the second Test against New Zealand after suffering a concussion, with Prasidh Krishna coming in as his substitute on Sunday

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഞെട്ടിക്കും അപകടം; ട്രെയിലര്‍ സ്‌കോര്‍പിയോയില്‍ ഇടിച്ചു കയറി; 4 കുട്ടികള്‍ ഉള്‍പ്പെടെ 13 പേര്‍ക്ക് ദാരുണാന്ത്യം

പഠനത്തിൽ മികവും ആരോഗ്യവും ലഭിക്കാൻ ഏലസ്സ് കെട്ടാമെന്ന് വിശ്വസിപ്പിച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു; ക്ഷേത്ര പൂജാരിക്ക് 16 വർഷം കഠിനതടവ്

"അക്ക' കണ്ട് ആദ്യം അഭിനന്ദിച്ചത് ഇന്ദ്രനാണ്; മക്കളെന്നെ നന്നായി കളിയാക്കുകയും വിമർശിക്കുകയും ചെയ്യും'

ഇസ്രയേലില്‍ ഐക്യസര്‍ക്കാര്‍ രൂപീകരിക്കാൻ നീക്കവുമായി നെതന്യാഹു; പ്രധാനമന്ത്രി പദം ആദ്യം ഐസന്‍കോട്ടിന് നല്‍കാമെന്ന് വാഗ്ദാനം

പൊന്മുടി ജലാശയത്തിൽ കാണാതായ വിദ്യാർഥികളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി