India vs Zimbabwe 1st T20I: India Opt To Bowl  BCCI
Sports

വൈഭവ് തിളങ്ങുമോ? യുവ പേസര്‍ക്ക് അരങ്ങേറ്റം; ഒന്നാം ടി20യില്‍ ഇന്ത്യക്ക് ടോസ്, സിംബാബ്‌വെയെ ബാറ്റിങ്ങിനയച്ചു

അയര്‍ലന്‍ഡിനോടും ഇംഗ്ലണ്ടിനോടും പരമ്പര തോറ്റ ഇന്ത്യക്ക് ഈ പരമ്പരയില്‍ ജയം അനിവാര്യമാണ്

Author : സമകാലിക മലയാളം ഡെസ്ക്
Edited By : ബിജീഷ് ബാലകൃഷ്ണൻ

ഹരാരെ: സിംബാബ്‌വെക്കെതിരെയുള്ള ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ത്തില്‍ ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ ഫീല്‍ഡിങ് തെരഞ്ഞെടുത്തു. കൗമാര താരം വൈഭവ് സൂര്യവംശി പ്ലേയിങ് ഇലവനിലുണ്ട്. ഇംഗ്ലണ്ടിനെതിരെ നിറംമങ്ങിയ വൈഭവ് ഈ പരമ്പരയില്‍ തിളങ്ങുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. യുവ പേസര്‍ അശോക് ശര്‍മ ഇന്ത്യക്കായി അരങ്ങേറും. ഇക്കഴിഞ്ഞ ഐപിഎല്‍ സീസണില്‍ വേഗമേറിയ (154.2 കിമീ) പന്തെറിഞ്ഞ് ശ്രദ്ധേയനായ താരമാണ് ഗുജറാത്ത് ടൈറ്റന്‍സിന്റെ അശോക് ശര്‍മ.

മത്സരം തുടങ്ങുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ് ആതിഥേയരായ സിംബാബ്‌വെയ്ക്ക് തിരിച്ചടിയേറ്റിട്ടുണ്ട്. തുടയിലെ പേശിക്കേറ്റ പരിക്കിനെ തുടര്‍ന്ന് ബാറ്റര്‍ മില്‍ട്ടണ്‍ ഷുംബ പരമ്പരയില്‍ നിന്ന് പുറത്തായി. ഷുംബയ്ക്ക് പകരം ഇന്നസെന്റ് കായയെ ടീമില്‍ ഉള്‍പ്പെടുത്തിയതായി സിംബാബ്‌വെ ക്രിക്കറ്റ് ബോര്‍ഡ് അറിയിച്ചു.

അടുത്തിടെ അയര്‍ലന്‍ഡിനോടും ഇംഗ്ലണ്ടിനോടും പരമ്പര തോറ്റ ഇന്ത്യക്ക് ഈ പരമ്പരയില്‍ ജയം അനിവാര്യമാണ്. നായകന്‍ എന്ന നിലയില്‍ ശ്രേയസ് അയ്യര്‍ക്ക് തന്റെ മികവ് തെളിയിക്കാനുള്ള വലിയ അവസരമാണിത്. ഐപിഎല്ലില്‍ മികച്ച ഫോമിലായിരുന്ന റിങ്കു സിങ്ങിന്റെ തിരിച്ചുവരവും, യുവതാരം വൈഭവ് സൂര്യവംശിയുടെ സാന്നിധ്യവും ഇന്ത്യന്‍ ടീമിന് കരുത്താകും. മായങ്ക് യാദവ്, പ്രിന്‍സ് യാദവ് തുടങ്ങിയ യുവ ബൗളര്‍മാര്‍ക്കും ഈ പരമ്പര നിര്‍ണായകമാണ്.

വിവിഎസ് ലക്ഷ്മണാണ് സിംബാബ്‌വെ പര്യടനത്തില്‍ ഇന്ത്യന്‍ ടീമിന്റെ താല്‍ക്കാലിക പരിശീലകന്‍.

പ്ലേയിങ് ഇലവന്‍

  • ഇന്ത്യ: വൈഭവ് സൂര്യവംശി, അഭിഷേക് ശര്‍മ, ഇഷാന്‍ കിഷന്‍, തിലക് വര്‍മ, ശ്രേയസ് അയ്യര്‍ (ക്യാപ്റ്റന്‍), ശിവം ദുബെ, റിങ്കു സിങ്, രവി ബിഷ്‌ണോയ്, പ്രിന്‍സ് യാദവ്, അശോക് ശര്‍മ, മായങ്ക് യാദവ്

  • സിംബാബ്വെ: ബ്രയാന്‍ ബെന്നറ്റ്, ബെന്‍ കുറന്‍, താദിവനാഷെ മറുമാനി, ഡിയോണ്‍ മെയേഴ്‌സ്, സിക്കന്ദര്‍ റാസ (ക്യാപ്റ്റന്‍), റയാന്‍ ബേള്‍, ബ്രാഡ് ഇവാന്‍സ്, വെസ്ലി മധെവെരെ, റിച്ചാര്‍ഡ് എന്‍ഗരാവ, ബ്ലെസിംഗ് മുസറബാനി, ന്യൂമാന്‍ ന്യംഹുരി.

India vs Zimbabwe 1st T20I: India Opt To Bowl vs Zimbabwe, Hand Debut 154.2 Kmph Pacer

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ചെങ്കോട്ട സ്ഫോടനം ചാവേര്‍ ആക്രമണം, ഉമര്‍ സൂത്രധാരന്‍; 7,500 പേജുള്ള കുറ്റപത്രം സമര്‍പ്പിച്ച് എന്‍ഐഎ

Today's Rashi Phalam September 10| വാഹന തടസ്സം പരിഹരിക്കും, കാത്തിരുന്ന കൂടിക്കാഴ്ച നടക്കും

ഒറ്റച്ചാര്‍ജില്‍ 36 മണിക്കൂര്‍ വിഡിയോ, ഒരേസമയം മൂന്ന് ആക്റ്റിവിറ്റികള്‍; ഐഫോണ്‍ 18 പ്രോയും പ്രോ മാക്‌സും അവതരിപ്പിച്ച് ആപ്പിള്‍

ഈ ഫോണുകളില്‍ ഇനി വാട്‌സ്ആപ്പ് കിട്ടില്ല; ലിസ്റ്റില്‍ നിങ്ങളുടെ ഫോണുണ്ടോ?

'പിണറായിയെ പൂട്ടാന്‍ ഇ ഡി വേറെ ജനിക്കണം!'