നമാൻ ധിർ IPL 2026 x
Sports

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

റിയാന്‍ റിക്കല്‍ടന്‍, സൂര്യകുമാര്‍ യാദവ് എന്നിവരാണ് തിളങ്ങിയ മറ്റുള്ളവര്‍

Author : സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: ഐപിഎൽ സീസണിലെ രണ്ടാം എല്‍ ക്ലാസിക്കോ പോരാട്ടത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരെ മികച്ച സ്‌കോര്‍ ഉയര്‍ത്താന്‍ സാധിക്കാതെ മുംബൈ ഇന്ത്യന്‍സ്. ടോസ് നേടി അവര്‍ ബാറ്റിങ് തിരഞ്ഞെടുത്തു. ആദ്യം ബാറ്റ് ചെയ്ത മുംബൈ നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 159 റണ്‍സാണ് നേടിയത്.

മുംബൈ ഇന്ത്യൻസിന്റെ ബാറ്റിങ് നിര ഒരിക്കൽ കൂടി മികച്ച സ്കോറുയർത്തുന്നതിൽ പരാജയപ്പെട്ടു. മികച്ച ബൗളിങുമായി ചെന്നൈ കളം വാണ് മുംബൈ ബാറ്റിങ് നിരയെ വരി‍ഞ്ഞതോടെ അവർ തകരുന്ന കാഴ്ചയായിരുന്നു.

മൂന്നാമനായി ക്രീസിലെത്തി അർധ സെഞ്ച്വറി നേടിയ നമാന്‍ ധിറിന്റെ ബാറ്റിങാണ് മുംബൈ സ്‌കോറിനു മാന്യത പകര്‍ന്നത്. താരം 3 സിക്‌സും 4 ഫോറും സഹിതം 57 റണ്‍സെടുത്തു.

റിയാന്‍ റിക്കല്‍ടന്‍, സൂര്യകുമാര്‍ യാദവ് എന്നിവരാണ് തിളങ്ങിയ മറ്റുള്ളവര്‍. റിക്കല്‍ടന്‍ 24 പന്കില്‍ 5 സിക്‌സുകള്‍ സഹിതം 37 റണ്‍സ് വാരി മടങ്ങി.

സൂര്യകുമാര്‍ യാദവ് 12 പന്തില്‍ 3 ഫോറും ഒരു സിക്‌സും സഹിതം 21 റണ്‍സടിച്ചു. ഹര്‍ദിക് പാണ്ഡ്യ 18 റണ്‍സെടുത്തു. മറ്റാരും കാര്യമായി തിളങ്ങാഞ്ഞത് അവര്‍ക്ക് തിരിച്ചടിയായി.

ചെന്നൈ നിരയില്‍ അന്‍ഷുല്‍ കാംബോജ് ബൗളിങില്‍ തിളങ്ങി. താരം 3 വിക്കറ്റുകള്‍ സ്വന്തമാക്കി. നൂര്‍ അഹമ്മദ് 2 വിക്കറ്റെടുത്തു, രാമകൃഷ്ണ ഘോഷ്, ജാമി ഓവര്‍ടന്‍ എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.

IPL 2026 encounter between chennai super kings and mumbai indians

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇറാൻ- യുഎസ് യുദ്ധം വീണ്ടും? സായുധ സേനയുടെ മുന്നറിയിപ്പ്

'അൻപും അലിവും അല്പം അനുരാഗവും'; മന്ത്രി ആർ ബിന്ദുവിന്റെ കവിതാ സമാഹാരം പ്രകാശനം ചെയ്തു

'പിആര്‍ വര്‍ക്കിലൂടെ സതീശന്‍ നേതാക്കളെ മണ്ടന്മാരാക്കുന്നു', ഇറാൻ- യുഎസ് യുദ്ധം വീണ്ടും?... ഇന്നത്തെ 5 പ്രധാന വാർത്തകൾ

പൊലീസ് ട്രെയിനിങ് കോളജിൽ ഇഷ്ടക്കാരെ തിരുകിക്കയറ്റാൻ തിരക്കിട്ട നീക്കം; പരീക്ഷയിൽ വ്യാപക തിരിമറിയെന്ന് പരാതി

ഡൽഹിയിൽ 30കാരനായ ജ‍ഡ്ജിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

SCROLL FOR NEXT