Mohsin Khan Shines on Comeback With 4-Over Spell Credits Late Mother for Inspiration. Mohsin Khan/x
Sports

'എന്റെ തിരിച്ചു വരവ് കാണാൻ അമ്മയില്ലാതെ പോയി'; വേദനകൾ നിറഞ്ഞ ആ മാസങ്ങളെക്കുറിച്ച് മൊഹ്‌സിന്‍ ഖാന്‍

ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിൽ നാല് ഓവർ എറിഞ്ഞ താരം 19 റൺസ് മാത്രം വിട്ട് നൽകി ഒരു വിക്കറ്റും സ്വന്തമാക്കിയിരുന്നു.

Author : സമകാലിക മലയാളം ഡെസ്ക്

ലഖ്നൗ: ഏറെ നാളത്തെ ഇടവേളയ്ക്ക് ശേഷം ക്രിക്കറ്റിലേക്കുള്ള തിരിച്ച് വരവ് ഗംഭീരമാക്കിയിരിക്കുകയാണ് ലഖ്നൗ സൂപ്പർ ജയന്റ്സ് താരം മൊഹ്‌സിന്‍ ഖാന്‍. ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിൽ നാല് ഓവർ എറിഞ്ഞ താരം 19 റൺസ് മാത്രം വിട്ട് നൽകി ഒരു വിക്കറ്റും സ്വന്തമാക്കിയിരുന്നു. ഒരു മെയ്ഡൻ ഓവറും എറിയാൻ താരത്തിന് കഴിഞ്ഞിരുന്നു.

15 മാസത്തെ പരിക്ക് കാരണം മത്സരങ്ങളിൽ നിന്ന് വിട്ടുനിന്ന ശേഷം ക്രിക്കറ്റിലേക്ക് വീണ്ടും തിരിച്ചെത്താൻ പ്രേരിപ്പിച്ചത് അമ്മയാണെന്ന് താരം പറഞ്ഞു. “ദീർഘകാലം കളിയ്ക്കാൻ കഴിയാതെ വന്നതോടെ ആത്മവിശ്വാസം നഷ്ടപ്പെട്ട അവസ്ഥയിലായി. സർജറിയ്ക്ക് ശേഷമുള്ള റീഹാബ് സമയത്തും നെഗറ്റീവ് ചിന്തകൾ ആയിരുന്നു മനസ് നിറയെ. വീണ്ടും മത്സരങ്ങൾക്കായി കളത്തിൽ ഇറങ്ങാൻ കഴിയുമോ എന്ന ആശങ്ക ഉണ്ടായിരുന്നു. എന്നാൽ ഈ സമയത്ത് അമ്മ വലിയ പിന്തുണയാണ് നൽകിയത്' മൊഹ്‌സിന്‍ പറഞ്ഞു.

അമ്മയുടെ സ്വപ്നം ഞാൻ വീണ്ടും ക്രിക്കറ്റിലേക്ക് തിരിച്ചെത്തുക എന്നതായിരുന്നു. ഞാൻ ബംഗളൂരുവിൽ നിന്ന് ലഖ്നൗ ടീമിന്റെ ക്യാമ്പിലേക്ക് തിരിച്ചെത്തിയ ദിവസമാണ് അമ്മ മരിച്ചത്. അത് എന്നെ മാനസികമായി തകർത്തു. അമ്മയുടെ മരണത്തിന് ശേഷം ഒരു മാസത്തോളം പരിശീലനത്തിനിറങ്ങാൻ പോലും കഴിഞ്ഞിരുന്നില്ല.

എന്നാൽ,പരിക്കുകൾ സ്ഥിരമായിട്ടും ടീമിൽ നിലനിർത്താൻ ലഖ്നൗ മാനേജ്മെന്റ് തീരുമാനിച്ചത് ആണ് എന്റെ തിരിച്ചു വരവിന് ഏറെ സഹായിച്ചത്. കൂടാതെ, ഇന്ത്യയുടെ പേസ് ബൗളറായ മുഹമ്മദ് ഷമിയോടൊപ്പം നടത്തിയ പ്രത്യേക പരിശീലനം കരുത്തായി മാറിയെന്നും അദ്ദേഹം പറഞ്ഞു.

Mohsin Khan Shines on Comeback With 4-Over Spell Credits Late Mother for Inspiration.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നേപ്പാളിനെ പിടിച്ചുലച്ച് മിന്നല്‍ പ്രളയം, മരണം 95 ആയി, 105 ഇന്ത്യാക്കാര്‍ അടക്കം 400 ലേറെ പേരെ കാണാനില്ല; 77 കൈലാസ തീര്‍ത്ഥാടകരെക്കുറിച്ചും വിവരമില്ല, തിരച്ചിൽ

നെതന്യാഹുവിന്റെ മകനു നേരെ ഇറാന്റെ വധശ്രമം; പദ്ധതിയിട്ടത് യുഎസില്‍ വച്ച് കൊലപ്പെടുത്താന്‍

വൈദ്യുതാഘാതമേറ്റ് സഹോദരങ്ങൾ മരിച്ചു; അപകടം കോഴിഫാമിൽ വെച്ച്

ഈ ക്രമത്തിലാണോ നിങ്ങള്‍ ഓണ സദ്യ കഴിച്ചത്? ലഭിക്കും ആരോഗ്യ ഗുണങ്ങളേറെ

നേപ്പാള്‍ പ്രളയം: അടിയന്തര സഹായത്തിന് ഹെല്‍പ് ഡെസ്‌ക് തുടങ്ങി നോര്‍ക്ക