Hardik Pandya, Arshdeep Singh ai
Sports

ഹര്‍ദിക് പഞ്ചാബ് കിങ്‌സില്‍... അര്‍ഷ്ദീപ് മുംബൈ ഇന്ത്യന്‍സില്‍!

മലയാളി താരം വിഷ്ണു വിനോദിനേയും പഞ്ചാബ് കൈമാറുമെന്ന് റിപ്പോര്‍ട്ടുകള്‍

Author : സമകാലിക മലയാളം ഡെസ്ക്
Edited By : രഞ്ജിത്ത് കാർത്തിക

ഹര്‍ദികിനെ സ്വന്തമാക്കാന്‍ പഞ്ചാബടക്കം മൂന്ന് ഫ്രാഞ്ചൈസികള്‍ താത്പര്യം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ ഇതില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സുമായി മാത്രമാണ് മുംബൈ ചര്‍ച്ച നടത്തിയത്. മള്‍ട്ടി പ്ലെയര്‍ ഡീലാണ് അവിടെയും മുംബൈ എതിര്‍ ടീമിനു മുന്നില്‍ വച്ചത്. എന്നാല്‍ ഈ ചര്‍ച്ച അധികം നീണ്ടില്ല.

അര്‍ഷ്ദീപ് പോകുന്നതോടെ മറ്റൊരു താരക്കൈമാറ്റ സാധ്യതകളും പഞ്ചാബ് തേടുന്നുണ്ട്. ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സില്‍ നിന്നു മൊഹ്‌സിന്‍ ഖാനെ സ്വന്തമാക്കുകയും പകരം ഓസ്‌ട്രേലിയന്‍ താരം മാര്‍ക്കസ് സ്‌റ്റോയിസിനെ ലഖ്‌നൗവിനു നല്‍കാനുമാണ് അവരുടെ ശ്രമം.

ചണ്ഡീഗഢ്: ഐപിഎല്‍ 2027നു മുന്നോടിയായി താരക്കൈമാറ്റത്തില്‍ വന്‍ സര്‍പ്രൈസ് ഒരുക്കാന്‍ പഞ്ചാബ് കിങ്‌സ്. ടീം വിടാന്‍ ആഗ്രഹിക്കുന്ന ഓള്‍ റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യയെ മുംബൈ ഇന്ത്യന്‍സില്‍ നിന്നു സ്വന്തമാക്കാന്‍ പഞ്ചാബ് ശ്രമിക്കുന്നുവെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തു വരുന്നത്. താരത്തെ സ്വന്തമാക്കാനുള്ള കരാറിന് അരികിലാണ് പഞ്ചാബ് എന്നാണ് ടീമിനോടുടത്തവൃത്തങ്ങള്‍ നല്‍കുന്ന സൂചനകള്‍.

ഇന്ത്യന്‍ പേസറും ദീര്‍ഘനാളായി പഞ്ചാബ് ജേഴ്‌സിയിലെ നിര്‍ണായക താരവുമായ പേസര്‍ അര്‍ഷ്ദീപ് സിങ്, മലയാളി താരം വിഷ്ണു വിനോദ് എന്നിവരെ മുംബൈക്ക് നല്‍കി ഹര്‍ദികിനെ സ്വന്തമാക്കുകയാണ് ടീമിന്റെ പദ്ധതി. ഇരു ടീമുകളുടേയും മുതിര്‍ന്ന മാനേജ്‌മെന്റ് പ്രതിനിധികള്‍ ഇക്കാര്യത്തില്‍ ഏതാണ്ട് ധാരണയിലെത്തിയെന്നും സമീപ ദിവസങ്ങളില്‍ തന്നെ ഇക്കാര്യത്തില്‍ തീരുമാനമാകുമെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

ഈ മാസം 17നാണ് താരങ്ങളെ നിലനിര്‍ത്താനും റിലീസ് ചെയ്യാനുമുള്ള അവസാന തീയതി. അതിനു മുന്‍പ് തന്നെ പ്രഖ്യാപനം ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

Punjab Kings (PBKS) is understood to be closing in on a deal to acquire Mumbai Indians all-rounder Hardik Pandya in a surprise trade ahead of the Indian Premier League (IPL) 2027 season

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ചില കാലിടര്‍ച്ചകള്‍ പറ്റി, എന്നുവച്ച് രാഹുലിനെ ആയുഷ്‌കാലം മുഴുവന്‍ മാറ്റി നിര്‍ത്താനാവില്ല: കെ ബാബു

സുകന്യ സമൃദ്ധി യോജന vs പബ്ലിക്ക് പ്രൊവിഡന്റ് ഫണ്ട്; പെണ്‍കുട്ടിയുടെ ഭാവിക്ക് മികച്ച പ്ലാന്‍ ഏത്?, താരതമ്യം

നൂറോളം വിദ്യാർഥികൾക്ക് പനിയും ഛർദ്ദിയും; കൽപറ്റ സെന്റ് ജോസഫ്സ് സ്കൂളിന് ഒരു ആഴ്ചത്തേക്ക് അവധി പ്രഖ്യാപിച്ചു

ഐഎഎസ് സ്ഥലംമാറ്റത്തില്‍ അത്ഭുതമില്ല, ഭരണത്തില്‍ ഇതൊക്കെ മാറി മാറിവരുമെന്ന് കെ മുരളീധരന്‍

'എനിക്കിതുവരെ അവാർഡ് കിട്ടിയിട്ടില്ല, അവസാന നിമിഷത്തിലാണ് തള്ളിപ്പോകുന്നത്; അത് ചില വ്യക്തികൾ മാറ്റിയതാണ്'