Haaland x
Sports

ഹാളണ്ട് അടിച്ചത് ​ഗോൾ അല്ല, എൻസോ ഫെർണാണ്ടസ് ഓഫ് സൈഡ് പൊസിഷനിൽ!

മാഞ്ചസ്റ്റർ നാട്ടങ്കത്തിലെ വിവാദ ​ഗോളിൽ പിഴവ് സമ്മതിച്ച് പ്രോ റഫ്

Author : സമകാലിക മലയാളം ഡെസ്ക്
Edited By : രഞ്ജിത്ത് കാർത്തിക

ലണ്ടൻ: ഇം​ഗ്ലീഷ് പ്രീമിയർ ലീ​ഗിൽ മാഞ്ചസ്റ്റർ യുനൈറ്റഡും മാ‍ഞ്ചസ്റ്റർ സിറ്റിയും തമ്മിലുള്ള മാ‍ഞ്ചസ്റ്റർ ഡാർബി വിവാദത്തിലാണ് അവസാനിച്ചത്. മത്സരത്തിൽ സിറ്റി ഒറ്റ ​ഗോളിനു ജയിച്ചെങ്കിലും വല ചലിപ്പിച്ച എർലിങ് ഹാളണ്ടിന്റെ ​ഗോൾ റഫറി അനുവദിച്ചതാണ് വിവാദമായത്. സിറ്റി താരം എൻസോ ഫെർണാണ്ടസ് ഓഫ് സൈഡ് പൊസിഷനിലായിരുന്നിട്ടും ​ഗോൾ അനുവദിച്ചു എന്നാണ് ആരോപണം വന്നത്. റഫറി ആദ്യ ഇത് ഓഫ് സൈഡ് വിളിക്കുന്നുണ്ട്. എന്നാൽ വാർ പരിശോധനയിൽ ​ഗോൾ അനുവദിക്കുകയായിരുന്നു.

ഇപ്പോഴിതാ വിവദ ​ഗോളി‍ൽ പിഴവ് സംഭവിച്ചതായി റഫറിമാരുടെ സംഘടനായായ പ്രോ റെഫ്. എർലിങ് ഹാളണ്ടിന്റെ ​ഗോൾ അനുവദിച്ച ജഡ്ജ്മെന്റ് പിഴച്ചതായി അവർ ഔദ്യോ​ഗികമായി സമ്മതിച്ചു. ​ഗോൾ അനുവദിച്ചതിനെതിരെ മാഞ്ചസ്റ്റർ യുനൈറ്റഡ് കടുത്ത പ്രതിഷേധമാണ് ഉയർത്തിയത്.

ഓൾഡ് ട്രഫോർഡിൽ നടന്ന പോരാട്ടത്തിന്റെ 60ാം മിനിറ്റിലാണ് ഹാളണ്ട് ​ഗോൾ നേടിയത്. സിറ്റി താരം ​ഗ്വാർഡിയോളിന്റെ ക്രോസിൽ നിന്നാണ് ഹാളണ്ട് വല ചലിപ്പിച്ചത്. ആദ്യ ഘട്ടത്തിൽ റഫറി ഓഫ് സൈഡ് വിളിച്ചു. വാർ അവലോകനത്തിൽ പാട്രിക് ഡോർ​ഗുവിന്റെ ബൂട്ട് കാരണം ഹാളണ്ട് ഓൺ സൈഡാണെന്നു കണ്ടെത്തിയാണ് ​ഗോൾ അനുവദിച്ചത്.

എന്നാൽ ​ഗ്വാർഡിയോളിന്റെ ക്രോസ് ബോക്സിലേക്ക് എത്തുമ്പോൾ സിറ്റി മധ്യനിര താരം എൻസോ ഫെർണാണ്ടസ് ഡൈവിങ് ഹെ‍‍‍ഡ്ഡറിനു ശ്രമിച്ചിരുന്നു. എൻസോ ഫെർണാണ്ടസ് ഓഫ് സൈഡിലായിരുന്നതും ​ഗോളിയിലേക്ക് കുതിച്ചതും കളിയേയും യുനൈറ്റഡ് കളിക്കാരേയും സ്വാധീനിച്ചിട്ടുണ്ടോ എന്നു പരിശോധിക്കാൻ വാർ, ഓൺഫീൽഡ് റിവ്യൂകൾ നിർദ്ദേശിക്കണമായിരുന്നു എന്നു പ്രോ റഫ് വ്യക്തമാക്കി.

കളിയുടെ 23ാം മിനിറ്റില്‍ ഫില്‍ ഫോഡന് ചുവപ്പ് കാര്‍ഡ് വാങ്ങി പുറത്തു പോകേണ്ടി വന്നിരുന്നു. എന്നിട്ടും സിറ്റി 10 പേരുമായി കളിച്ച് യുനൈറ്റഡിന്റെ ആക്രമണങ്ങളെ തടഞ്ഞു. പിന്നാലെ രണ്ടാം പകുതിയില്‍ ഹാളണ്ട് നേടിയ ഗോളില്‍ അവര്‍ ജയവും സ്വന്തമാക്കി.

സീസണില്‍ സിറ്റി നേടുന്ന തുടരെ നാലാം ജയമാണിത്. 4 തുടർ ജയങ്ങളുമായി നിലവിലെ ചാംപ്യൻമാരായ ആഴ്‌സണലാണ് ഒന്നാമത്. ഗോള്‍ ശരാശരിയുടെ അടിസ്ഥാനത്തില്‍ നാല് ജയങ്ങളുള്ള സിറ്റി രണ്ടാമതും നില്‍ക്കുന്നു.

Refereeing body Pro Ref admits "error of judgment" in awarding Man City's winner at Man Utd; Pro Ref has contacted Man Utd and revealed Erling Haaland's goal "should have recommended an on-field review"

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പുരപ്പുറത്ത് സോളാര്‍ വെച്ചിട്ടുണ്ട്, വൈദ്യുതി ഉത്പാദനമില്ല; ഉപയോക്താക്കള്‍ക്കു തിരിച്ചടി

ഇലക്ട്രിക്കില്‍ 90 കിലോമീറ്റര്‍ റേഞ്ച്, പ്ലഗ്- ഇന്‍ ഹൈബ്രിഡ് സിസ്റ്റം; ജെഎസ്ഡബ്ല്യൂ മോട്ടോഴ്‌സിന്റെ ആദ്യ എസ് യുവി വരുന്നു

അമ്മ മരിച്ചപ്പോള്‍ പലരും ആശ്വസിപ്പിക്കാന്‍ അയച്ച പാട്ട്; വിനയ് ഫോര്‍ട്ട് ആ പാട്ടിന്റെ പേരില്‍ കളിയാക്കും: സിദ്ധാര്‍ത്ഥ് ഭരതന്‍

നാഷണൽ ടെസ്റ്റ് ഹൗസിൽ 36 ഒഴിവുകൾ: യങ് പ്രൊഫഷണൽ തസ്തിക; ചെന്നൈയിലും നിയമനം നേടാം!

ഭാര്യയുടെ തല വെട്ടി ഫ്രിഡ്ജില്‍ സൂക്ഷിച്ച കേസ്: പ്രതി പൊലീസ് വാഹനത്തില്‍ നിന്ന് ചാടി മരിച്ചു