Yashasvi Jaiswal Asitha Fernando Clash  x
Sports

'ഔട്ടാക്കി... തെറിയോട് തെറി... തോന്ന്യാസം വിളിച്ചാൽ വിട്ടുകൊടുക്കില്ല'

ശ്രീലങ്കൻ പേസർ അസിത ഫെർണാണ്ടോയും യശസ്വി ജയ്സ്വാളും തമ്മിൽ അന്ന് ​ഗ്രൗണ്ടിൽ നടന്നതിനെ കുറിച്ച് ധ്രുവ് ജുറേലിന്റെ വെളിപ്പെടുത്തൽ

Author : സമകാലിക മലയാളം ഡെസ്ക്
Edited By : രഞ്ജിത്ത് കാർത്തിക

ഇന്ത്യയും ശ്രീലങ്കയും തമ്മിൽ നടന്ന രണ്ടാം ക്രിക്കറ്റ് ടെസ്റ്റിനിടെ ഇന്ത്യയുടെ പ്രതിഭാധനനായ ഓപ്പണർ യശസ്വി ജയ്സ്വാൾ ശ്രീലങ്കൻ പേസർ അസിത ഫെർണാണ്ടോയുമായി കൊമ്പുകോർത്തത് വലിയ ചർച്ചയായിരുന്നു. രണ്ടാം ടെസ്റ്റിൽ 45 റൺസുമായി നിൽക്കെ യശസ്വിയെ അസിത ഒരു നിപ്- ബാക്കർ പന്തിൽ പുറത്താക്കി. വിക്കറ്റ് നഷ്ടമായി യശസ്വി ജയ്സ്വാൾ മടങ്ങുമ്പോൾ പ്രകോപനപരമായി അസിത പെരുമാറി. പിന്നാലെ തിരികെ മടങ്ങി വന്ന് യശസ്വി ജയ്സ്വാളും തിരികെ പ്രതികരിച്ചു. ജയ്സ്വാൾ തന്റെ ഹെൽമറ്റ് അസിതയുടെ നെറ്റിയിൽ മുട്ടിച്ച് നേർക്കുനേർ വന്നു. ഒടുവിൽ ശ്രീലങ്കൻ നായകൻ ധനഞ്ജയ ഡിസിൽവയും അമ്പയർമാരും ഇടപെട്ടാണ് ഇരുവരേയും പിടിച്ചു മാറ്റിയത്.

അന്ന് ശരിക്കും എന്താണ് ​ഗ്രൗണ്ടിൽ നടന്നതെന്നു വ്യക്തമാക്കുകയാണ് രണ്ടാം ടെസ്റ്റിൽ ഇന്ത്യക്കായി സെഞ്ച്വറി നേടിയ ധ്രുവ് ജുറേൽ. ആകാശ് ചോപ്രയുടെ പോഡ്കാസ്റ്റിൽ സംസാരിക്കവെയാണ് അന്നത്തെ സംഭവങ്ങൾ ജുറേൽ ഒർത്തെടുത്തത്.

'വിക്കറ്റ് പോയ ശേഷം അദ്ദേഹം വളരെ ശാന്തനായി ഡ്രസിങ് റൂമിലേക്ക് നടന്നു പോകുകയായിരുന്നു. അദ്ദേഹം ഒന്നും പറഞ്ഞില്ല. എന്നാൽ വിഡിയോ പരിശോധിച്ചാൽ മനസിലാകും. ജയ്സ്വാൾ പെട്ടെന്നു തന്നെ തിരിഞ്ഞു നടക്കുകയായിരുന്നു. ആ ശ്രീലങ്കൻ പേസർ തുടരെ തുടരെ തെറി വിളിക്കുന്നുണ്ടായിരുന്നു. അസിത തന്നെ നിർത്താതെ ചീത്ത വിളിച്ചെന്നാണ് ജയസ്വാൾ എന്നോടു പറഞ്ഞത്.'

'ശരിയാണ് നിങ്ങൾ എന്റെ വിക്കറ്റെടുത്തു. നിങ്ങൾക്ക് സ്വാഭാവികമായ അ​ഗ്രഷൻ കാണിക്കാം. പക്ഷേ എന്നെ അധിക്ഷേപിക്കാനോ തെറി വിളിക്കാനോ അനുവാദമില്ല, എന്നാണ് അന്ന് ജയ്സ്വാൾ ഫെർണാണ്ടോയോട് പറഞ്ഞത്'- ധ്രുവ് ജുറേൽ വ്യക്തമാക്കി.

ജയ്സ്വാൾ വിട്ടുകൊടുക്കാൻ തയ്യാറാകാത്ത ആളാണെന്നു തനിക്ക് തോന്നിയിട്ടുണ്ടെന്നു ആകാശ് ചോപ്ര ജുറേലിനോടു പറഞ്ഞു. ആരെങ്കിലും ചൊറിഞ്ഞാൽ അദ്ദേഹം തിരികെ ഉറപ്പായും പ്രതികരിക്കുമെന്നും ചോപ്ര വ്യക്തമാക്കി.

'100 ശതമാനം. അദ്ദേഹം തനിയെ വഴക്കിനു തുടക്കമിടുന്ന ആളേ അല്ല. അ​ദ്ദേഹം ഇങ്ങനെ പെരുമാറുന്നതും ഞാൻ കണ്ടിട്ടില്ല. സ്വന്തം ബാറ്റിങിൽ ശ്രദ്ധ കേന്ദ്രീകരിച്ചുള്ള സോണിലായിരിക്കും ജയ്സ്വാൾ. എന്നാൽ ഞങ്ങളെ ചൊറിഞ്ഞാൽ ഞങ്ങൾ തിരിച്ചടിക്കും'- ജുറേൽ കൂട്ടിച്ചേർത്തു.

എന്നാൽ ജയ്സ്വാളിന്റെ പെരുമാറ്റത്തെ വിമർശിച്ചാണ് ഇന്ത്യയിലെ പല ക്രിക്കറ്റ് പണ്ഡിതരും പ്രതികരിച്ചത്. പ്രമുഖ കമന്റേറ്ററായ ഹർഷ ഭോ​ഗ്‍ലെ യശസ്വി ജയ്സ്വാൾ പരിധി ലംഘിച്ചോ എന്ന ചോദ്യവുമായി രം​ഗത്തെത്തിയതും ശ്രദ്ധേയമായിരുന്നു. ഇത്തരം പ്രതികരണങ്ങൾക്ക് പകരം യശസ്വി ജയ്സ്വാൾ ബാറ്റിങ് മികവാണ് പ്രകടിപ്പിക്കേണ്ടത് എന്നും ഹർഷ ഭോ​ഗ്‍ലെ വ്യക്തമാക്കിയിരുന്നു.

ഈ വിഡിയോയ്ക്ക് ജയ്സ്വാൾ മറുപടിയുമായി എത്തിയതോടെ ചർച്ച വീണ്ടും കൊഴുത്തു.

'അയാൾ എന്താണ് പറഞ്ഞതെന്നു നിങ്ങൾക്ക് അറിയില്ലെങ്കിൽ ദയവായി നിങ്ങളുടെ വിധി എഴുതരുത്. ആരെങ്കിലും പരിധി ലംഘിച്ചാൽ അവർക്ക് അത് മനസിലാക്കിക്കൊടുക്കേണ്ടതുണ്ട്. ഈ ഇന്ത്യ പോരാടുകയും തിരിച്ചു മറുപടി നൽകുകയും ചെയ്യും'- എന്നായിരുന്നു ജയ്സ്വാളിന്റെ കമന്റ്.

Talented opener Yashasvi Jaiswal last month got involved in a tense altercation with Asitha Fernando on Day 1 of the second India vs Sri Lanka Test in Colombo

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'എസ്‌ഐആറില്‍ ഭിന്നതയില്ല, ഫോം 6 സുപ്രീംകോടതി അംഗീകരിച്ചത്'; യോഗം ചേര്‍ന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍, വിവാദങ്ങള്‍ക്ക് മറുപടി

'അമ്പലപ്പുഴയിലെ തോല്‍വി ഗൗരവതരം'; തിരുത്തല്‍ രേഖയുമായി സിപിഎം

പൊലീസ് സ്റ്റേഷനില്‍ നിന്ന് മോഷ്ടിച്ച പുകയില ഉത്പന്നങ്ങള്‍ ക്വാര്‍ട്ടേഴ്സില്‍; കാണാതായത് ഏഴ് ചാക്ക് ഹാന്‍സ്

വലിയ കലാകാരന്മാര്‍ അലങ്കരിച്ച പദവി, കഴിയും വിധം മുന്നോട്ട് കൊണ്ടു പോകും; പ്രതികരിച്ച് ജി വേണുഗോപാല്‍

'വിവിയന്‍ റിച്ചാര്‍ഡ്‌സ് ആണ് നിന്റെ അച്ഛന്‍'; ഞാന്‍ തന്നെയാണ് ആ സത്യം മകളോട് പറഞ്ഞത്: നീന ഗുപ്ത