Virat Kohli, Matt Henry 
Sports

'നല്ല സ്റ്റൈലൻ ക്ലീൻ ബൗൾ‍ഡ്'! ഹെൻ‍റിക്ക് ജേഴ്‌സി സമ്മാനിച്ച് കോഹ്‌ലി, കൈയടി

വൈറല്‍ വിഡിയോ കാണാം

Author : സമകാലിക മലയാളം ഡെസ്ക്
Edited By : രഞ്ജിത്ത് കാർത്തിക

മൗണ്ട് മൗന്‍ഗനൂയി: തന്നെ പൂജ്യത്തില്‍ പുറത്താക്കിയ ന്യൂസിലന്‍ഡ് പേസര്‍ മാറ്റ് ഹെൻ‍റിയ്ക്ക് തന്റെ ജേഴ്‌സി സമ്മാനിച്ച് ഇന്ത്യന്‍ സൂപ്പര്‍ താരം വിരാട് കോഹ്‌ലി. നാലാം ഏകദിനത്തിലെ പരാജയ ശേഷം ഹോട്ടല്‍ റൂമിലെത്തിയാണ് കോഹ്‌ലി ജേഴ്‌സി സമ്മാനിച്ചത്. കിവി പേസറുമായി അല്‍പ്പനേരം സംസാരിച്ച ശേഷമാണ് കോഹ്‌ലി മടങ്ങിയത്. ഇതിന്റെ വിഡിയോ ഇപ്പോള്‍ വൈറലാണ്. കോഹ്‌ലിയുടെ സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റിന് ആരാധകര്‍ കൈയടിക്കുകയാണ്.

മത്സര ശേഷം ഹെൻ‍റിയും കോഹ്‌ലിയും വിക്കറ്റ് വീഴ്ചയെ കുറിച്ച് സംസാരിച്ചിരുന്നു. കിവി പേസറുടെ മികവിനെ അഭിനന്ദിച്ചാണ് കോഹ്‌ലി തന്റെ ജേഴ്‌സി സമ്മാനിച്ചത്.

ന്യൂസിലന്‍ഡും ഇന്ത്യയും തമ്മിലുള്ള നാലാം ഏകദിനത്തില്‍ ഇന്ത്യ വമ്പന്‍ തോല്‍വിയാണ് ഏറ്റുവാങ്ങിയത്. മത്സരത്തില്‍ 6 വിക്കറ്റുകള്‍ വീഴ്ത്തിയ മാറ്റ് ഹെൻ‍റിയുടെ മാരക ബൗളിങാണ് ഇന്ത്യയുടെ അടിതെറ്റിച്ചത്. തന്റെ ആദ്യ ഓവറില്‍ തന്നെ ഹെൻ‍റി രോഹിത് ശര്‍മ, വിരാട് കോഹ്‌ലി, ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ എന്നിവരെ പൂജ്യത്തില്‍ പുറത്താക്കിയാണ് ഇന്ത്യയെ ഞെട്ടിച്ചത്.

എല്ലാ കാലത്തും ഇന്ത്യയെ വല്ലാതെ ബുദ്ധിമുട്ടിച്ച താരമാണ് ഹെൻ‍റി. ഇത് മൂന്നാം തവണയാണ് ഹെൻ‍റി കോഹ്‌ലിയെ പുറത്താക്കുന്നത്.

ഇന്നിങ്‌സിന്റെ ആദ്യ പന്തില്‍ തന്നെ രോഹിത് ശര്‍മയെ പുറത്താക്കി ഇന്ത്യയെ ഞെട്ടിച്ച് തുടങ്ങിയ ഹെൻ‍റി പിന്നീടുള്ള അഞ്ച് പന്തുകളിലും ഇന്ത്യയെ വിറപ്പിയ്ക്കുന്ന കാഴ്ചയായിരുന്നു. രോഹിത് മടങ്ങിയതിനു പിന്നാലെ ക്രീസിലെത്തിയ കോഹ്‌ലിക്കെതിരെ തുടക്കം മുതല്‍ പന്തുകളുടെ ലൈനില്‍ കൃത്യമായ മാറ്റങ്ങള്‍ വരുത്തി ഇന്ത്യന്‍ സൂപ്പര്‍ ബാറ്ററെ ആശയക്കുഴപ്പത്തിലാക്കാന്‍ ഹെൻ‍റിയ്ക്ക് സാധിച്ചു.

ആദ്യം പന്ത് പുറത്തേക്ക് സ്വിങ് ചെയ്യിച്ച് കോഹ്‌ലിയെ പിഴവ് വരുത്താന്‍ പ്രേരിപ്പിച്ച ഹെൻ‍റി തൊട്ടടുത്ത പന്ത് സ്റ്റംപിന് നേരെ അകത്തേക്ക് തിരിച്ചുവിട്ടു. അടുത്ത പന്ത് വീണ്ടും ഓഫ് സ്റ്റംപിനു പുറത്ത് പിച്ച് ചെയ്തു. എന്നാല്‍ ഈ പന്ത് പ്രതിരോധിച്ച് കോഹ്‌ലി ബാക്ക്‌വേര്‍ഡ് പോയിന്റിലേക്ക് തട്ടിയിട്ടു.

എന്നാല്‍ അടുത്ത പന്തില്‍ കോഹ്‌ലിയെ ഹെൻ‍റി കെണിയില്‍ വീഴ്ത്തി. പലതവണ പന്ത് പുറത്തേക്ക് പോയതു കണ്ടതിനാല്‍ അടുത്ത പന്തും അതേ ദിശയിലേക്കായിരിക്കുമെന്നു കോഹ്‌ലി കണക്കുകൂട്ടി. എന്നാല്‍ ലെങ്തില്‍ വന്ന പന്ത് പിച്ചില്‍ കുത്തി അതിവേഗം അകത്തേക്ക് കുത്തിത്തിരിഞ്ഞു കയറി. തെറ്റായ ഫൂട്‌വര്‍ക്കില്‍ കുടുങ്ങിപ്പോയ കോഹ്‌ലിക്ക് കൃത്യസമയത്ത് ബാറ്റ് വയ്ക്കാന്‍ സാധിച്ചില്ല. ഇന്ത്യന്‍ താരത്തിന്റെ പ്രതിരോധം തകര്‍ത്ത് പന്ത് നേരെ സ്റ്റംപുകള്‍ തകര്‍ത്താണ് നിന്നത്. കോഹ്‌ലി ക്ലീന്‍ ബൗള്‍ഡ്!

Virat Kohli acknowledged Matt Henry's brilliance after being dismissed for a four-ball duck in the 4th ODI against New Zealand. The Indian star exchanged jerseys with the Kiwi pacer after the match, sharing a moment and discussing his dismissal

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും പുത്തന്‍ ഇന്നോവ: സാമ്പത്തിക പ്രതിസന്ധിക്കിടെ 24 കാറിന് ചെലവ് 9.6കോടി

ഒമ്പത് തീരദേശ ജില്ലകളില്‍ പ്രത്യേക സ്‌ക്വാഡുകള്‍; 'ഓപ്പറേഷന്‍ പൈതല്‍' ആരംഭിച്ചു

'പഴയ 'ബാച്ച്ലർ പാർട്ടി'യല്ല ഇത്, വേറൊരു കഥയും കഥാപാത്രങ്ങളുമാണ്'; 'ബാച്ച്ലർ പാർട്ടി ഡ്യൂ'വിനെക്കുറിച്ച് സൗബിൻ

'നസ്‌ലിൻ വളരെ സ്വീറ്റാണ്, കോളജിലെത്തി സുഹൃത്തുക്കൾക്കൊപ്പം ആദ്യം പോയി കണ്ട സിനിമയാണ് 'പ്രേമലു'; ഹൻസിക കൃഷ്ണ

വീട് ജപ്തി ചെയ്യാനായി ഉദ്യോഗസ്ഥര്‍ എത്തി; കൂത്താളിയില്‍ വീട്ടമ്മ തൂങ്ങിമരിച്ച നിലയില്‍