കേന്ദ്ര സർക്കാർ സ്ഥാപനമായ ഹിന്ദുസ്ഥാൻ കോപ്പർ ലിമിറ്റഡ് (HCL) വിവിധ തസ്തികകളിൽ നിയമനം നടത്തുന്നു. ഡെപ്യൂട്ടി മാനേജർ, മാനേജർ, സീനിയർ മാനേജർ തസ്തികകളിലേക്ക് 70 ഒഴിവുകൾ ആണ് ഉള്ളത്. ബിരുദം മുതൽ യോഗ്യത ഉള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷകൾ ജൂൺ 6 മുതൽ 25 വരെ സമർപ്പിക്കാം.
മൈനിങ് – 12 ഒഴിവുകൾ
ജിയോളജി – 5 ഒഴിവുകൾ
എൻവയോൺമെന്റ് മാനേജ്മെന്റ് – 3 ഒഴിവുകൾ
സേഫ്റ്റി & ഫയർ സർവീസസ് – 4 ഒഴിവുകൾ
കോൺസൻട്രേറ്റർ (മിനറൽ പ്രോസസ്സിംഗ്) – 3 ഒഴിവുകൾ
ഇലക്ട്രിക്കൽ – 9 ഒഴിവുകൾ
ഇൻസ്ട്രുമെന്റേഷൻ – 3 ഒഴിവുകൾ
മെക്കാനിക്കൽ – 8 ഒഴിവുകൾ
സിവിൽ – 3 ഒഴിവുകൾ
സിസ്റ്റംസ് – 1 ഒഴിവ്
മെഡിക്കൽ & ഹെൽത്ത് സർവീസസ് – 3 ഒഴിവുകൾ
HR – 4 ഒഴിവുകൾ
ഫിനാൻസ് – 7 ഒഴിവുകൾ
കോർപ്പറേറ്റ് കമ്മ്യൂണിക്കേഷൻ – 1 ഒഴിവ്
മെറ്റീരിയൽസ് & കോൺട്രാക്ട്സ് (M&C) – 4 ഒഴിവുകൾ
ആകെ ഒഴിവുകൾ – 70
മൈനിങ് – മൈനിങ് എഞ്ചിനീയറിങ്ങിൽ ബിരുദം.
ജിയോളജി – ജിയോളജി / അപ്ലൈഡ് ജിയോളജിയിൽ പി.ജി ബിരുദം.
എൻവയോൺമെന്റ് മാനേജ്മെന്റ് – എൻവയോൺമെന്റ് എഞ്ചിനീയറിംഗ് / ടെക്നോളജിയിൽ ബിരുദം അല്ലെങ്കിൽ എൻജിനീയറിംഗ് ബിരുദത്തോടൊപ്പം എൻവയോൺമെന്റ് മാനേജ്മെന്റ് / എൻവയോൺമെന്റ് സയൻസ് വിഷയത്തിൽ പി.ജി ഡിഗ്രി അല്ലെങ്കിൽ ഡിപ്ലോമ.
സേഫ്റ്റി & ഫയർ സർവീസസ് – എൻജിനീയറിംഗ് / ടെക്നോളജിയിൽ ബിരുദം + സേഫ്റ്റി എഞ്ചിനീയറിംഗ് മാനേജ്മെന്റ് പി.ജി ഡിപ്ലോമ അല്ലെങ്കിൽ ബി.ടെക് ഇൻ സേഫ്റ്റി / ഫയർ എഞ്ചിനീയറിംഗ്.
കോൺസൻട്രേറ്റർ (മിനറൽ പ്രോസസ്സിംഗ്) – മിനറൽ എഞ്ചിനീയറിംഗ് / മെറ്റലർജിക്കൽ എഞ്ചിനീയറിംഗിൽ ബി.ടെക് / ബി.ഇ.
ഇലക്ട്രിക്കൽ – ഇലക്ട്രിക്കൽ എഞ്ചിനീയറിംഗ് / ടെക്നോളജിയിൽ ബിരുദം.
ഇൻസ്ട്രുമെന്റേഷൻ – ഇൻസ്ട്രുമെന്റേഷൻ / ഇലക്ട്രോണിക്സ് & ടെലികമ്മ്യൂണിക്കേഷൻ / ഇലക്ട്രോണിക്സ് & കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിംഗ് ബിരുദം.
മെക്കാനിക്കൽ – മെക്കാനിക്കൽ എഞ്ചിനീയറിംഗ് അല്ലെങ്കിൽ മൈനിങ് മെഷിനറി എഞ്ചിനീയറിംഗ് ബിരുദം.
സിവിൽ – സിവിൽ എഞ്ചിനീയറിംഗ് ബിരുദം.
സിസ്റ്റംസ് – ഐ.ടി / കമ്പ്യൂട്ടർ സയൻസ് എഞ്ചിനീയറിംഗ് ബിരുദം അല്ലെങ്കിൽ എം.സി.എ. Oracle, SQL, Java, .Net, നെറ്റ്‌വർക്ക് സെറ്റപ്പ് തുടങ്ങിയ ടെക്നിക്കൽ സ്കിൽസ് ഉള്ളവർക്ക് മുൻഗണന.
മെഡിക്കൽ & ഹെൽത്ത് സർവീസസ് – എം.ബി.ബി.എസ് + പി.ജി ഡിപ്ലോമ അല്ലെങ്കിൽ എം.ഡി / എം.എസ് / ഡി.എൻ.ബി.
എച്ച്.ആർ – ഏതെങ്കിലും ബിരുദം + എം.ബി.എ (ഹ്യൂമൻ റിസോഴ്‌സ് / പേഴ്‌സണൽ മാനേജ്മെന്റ്) അല്ലെങ്കിൽ പേഴ്‌സണൽ മാനേജ്മെന്റ് / സോഷ്യൽ വർക്ക് പി.ജി ഡിപ്ലോമ.
ഫിനാൻസ് – സി.എ അല്ലെങ്കിൽ സി.എം.എ ഫൈനൽ പാസ്.
കോർപ്പറേറ്റ് കമ്മ്യൂണിക്കേഷൻ – ഏതെങ്കിലും ബിരുദം + പബ്ലിക് റിലേഷൻസ് / ജേർണലിസം പി.ജി ഡിഗ്രി അല്ലെങ്കിൽ ഡിപ്ലോമ.
മെറ്റീരിയൽസ് & കോൺട്രാക്ട്സ് (M&C) – ഏതെങ്കിലും ബിരുദം + മെറ്റീരിയൽസ് മാനേജ്മെന്റ് / സപ്ലൈ ചെയിൻ / ലോജിസ്റ്റിക്സ് പി.ജി ഡിപ്ലോമ അല്ലെങ്കിൽ എം.ബി.എ (മെറ്റീരിയൽസ് മാനേജ്മെന്റ് / സപ്ലൈ ചെയിൻ / ലോജിസ്റ്റിക്സ്).
വിദ്യാഭ്യാസ യോഗ്യതയുടെയും പ്രവൃത്തി പരിചയത്തിന്റെയും അടിസ്ഥാനത്തിൽ അപേക്ഷകരെ ഷോർട് ലിസ്റ്റ് ചെയ്യും. അതിന് ശേഷം അഭിമുഖത്തിനായി ക്ഷണിക്കും. അഭിമുഖത്തിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ അന്തിമ ലിസ്റ്റ് പ്രഖ്യാപിക്കും. നിയമനം ലഭിക്കുന്നവർക്ക് അര ലക്ഷം മുതൽ 2 ലക്ഷം വരെ ശമ്പളം ലഭിക്കും.
കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക.
https://www.hindustancopper.com/Upload/Notice/0-639145466897053750-NoticeFILE.pdf
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates