

തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിൽ (RCC) ഒരു വർഷത്തെ 'ഫെല്ലോഷിപ്പ് ഇൻ ഹെഡ് ആൻഡ് നെക്ക് ക്ലിനിക്കൽ ഓൺകോളജി' പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. ക്ലിനിക്കൽ ഓങ്കോളജി മേഖലയിൽ പ്രത്യേക പരിശീലനം നൽകുന്ന ഈ ഫെല്ലോഷിപ്പിന്റെ 2026 ബാച്ചിലേക്കാണ് പ്രവേശനം. ഒരു വർഷം കാലാവധിയുള്ള ഈ ഫുൾ ടൈം റെസിഡൻഷ്യൽ കോഴ്സിന്റെ ക്ലാസുകൾ സെപ്റ്റംബർ 1 മുതൽ ആരംഭിക്കും.
വിദ്യാഭ്യാസ യോഗ്യത: മെഡിക്കൽ കൗൺസിൽ അംഗീകരിച്ച എം.ബി.ബി.എസ് ബിരുദവും, റേഡിയേഷൻ ഓങ്കോളജിയിൽ എം.ഡി (MD) അല്ലെങ്കിൽ ഡി.എൻ.ബി (DNB) ബിരുദവും ഉണ്ടായിരിക്കണം. ഫൈനൽ പരീക്ഷ എഴുതി ഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം.
രജിസ്ട്രേഷൻ: എം.ബി.ബി.എസ്/പിജി ബിരുദങ്ങൾ മെഡിക്കൽ കൗൺസിലിൽ സ്ഥിരമായി രജിസ്റ്റർ ചെയ്തിരിക്കണം
പ്രായപരിധി:
2026 ജനുവരി 1-ന് 35 വയസ്സ് കവിയരുത്. പട്ടികജാതി/പട്ടികവർഗ്ഗ (SC/ST) വിഭാഗക്കാർക്ക് 5 വർഷത്തെ ഇളവ് ലഭിക്കും.
അപേക്ഷിക്കേണ്ട വിധം
ആർ.സി.സി വെബ്‌സൈറ്റിൽ നൽകിയിട്ടുള്ള പ്രോസ്‌പെക്ടസിനൊപ്പമുള്ള അപേക്ഷാ ഫോം (Annexure-I) ഡൗൺലോഡ് ചെയ്ത് പൂരിപ്പിച്ച് ആവശ്യമായ രേഖകൾ സഹിതം തപാൽ മാർഗ്ഗം അയക്കണം.
1000 രൂപയാണ് അപേക്ഷാ ഫീസ്. ഫീസ് 'The Director, Regional Cancer Centre, Thiruvananthapuram' എന്ന പേരിൽ തിരുവനന്തപുരത്ത് മാറാവുന്ന ഡിമാൻഡ് ഡ്രാഫ്റ്റ് (DD) ആയി സമർപ്പിക്കണം.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: 2026 ഓഗസ്റ്റ് 3, വൈകുന്നേരം 4 മണി വരെ.
അപേക്ഷ അയക്കേണ്ട വിലാസം:
The Additional Director (Academic),
Regional Cancer Centre, Medical College P.O,
Thiruvananthapuram - 695011
കൂടുതൽ വിവരങ്ങൾക്ക് പ്രോസ്പെക്ട് സന്ദർശിക്കുക.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates