ഹീറോയിസം എന്നാല്‍ മൗനം കൊണ്ട് മുറിവേല്പിക്കലല്ല; വാക്കുകള്‍ കൊണ്ട് മുറിവുണക്കലാണ് മമ്മൂട്ടിയോട് ദീദി ദാമോദരന്‍

സ്ത്രീയുടെ അന്തസ്സിനായി പോരാടുന്ന പാര്‍വ്വതിക്കൊപ്പമാണ് മമ്മൂക്ക നില്‍ക്കേണ്ടത്. അതാണ് യഥാര്‍ത്ഥ ഹീറോയിസം . അതാണ് ഒരു യഥാര്‍ത്ഥ ഹീറോയില്‍ നിന്നും ഞങ്ങള്‍ പ്രതീക്ഷിക്കുന്നതും
ഹീറോയിസം എന്നാല്‍ മൗനം കൊണ്ട് മുറിവേല്പിക്കലല്ല; വാക്കുകള്‍ കൊണ്ട് മുറിവുണക്കലാണ് മമ്മൂട്ടിയോട് ദീദി ദാമോദരന്‍

കോഴിക്കോട്:  സിനിമയിലെ സ്വന്തം സഹപ്രവത്തകയുടെ വേദനയില്‍ സാന്ത്വനമായി സ്ഥിതിസമത്വത്തിനായുള്ള പോരാട്ടത്തില്‍ നീതിയുടെ സ്വരമായി മമ്മൂക്ക ഇടപെടാതിരിക്കുന്നത് താങ്ങാനാവാത്ത ഖേദമാണുണ്ടാക്കുന്നതെന്ന് സിനിമാ പ്രവര്‍ത്തക ദീദി ദാമോദരന്‍. മൗനം വെടിഞ്ഞ് സ്വന്തം നിലാപാട് വ്യക്തമാക്കണമെന്നും ഫാന്‍സിന്റെ സ്ത്രീകളോടുള്ള അക്രമാസക്തവും അവഹേളനപരവുമായ ടോളുകള്‍ക്ക് തടയിടാന്‍ ആവശ്യമായ ഹീറോയിസം യഥാര്‍ത്ഥ ജീവിതത്തിലും കാണിക്കണമെന്നും ദീദി പറയുന്നു.

ഹീറോയിസം എന്നാല്‍ മൗനം കൊണ്ട് മുറിവേല്പിക്കലല്ല, വാക്കുകള്‍ കൊണ്ട് മുറിവുണക്കലാണ്.ആണധികാരത്താല്‍ മതിമറന്ന് ക്രിമിനലുകളെ പോലെ സ്ത്രീത്വത്തെ അപമാനിക്കുന്ന ഫാന്‍സിനൊപ്പമല്ല , സ്ത്രീയുടെ അന്തസ്സിനായി പോരാടുന്ന പാര്‍വ്വതിക്കൊപ്പമാണ് മമ്മൂക്ക നില്‍ക്കേണ്ടത്. അതാണ് യഥാര്‍ത്ഥ ഹീറോയിസം . അതാണ് ഒരു യഥാര്‍ത്ഥ ഹീറോയില്‍ നിന്നും ഞങ്ങള്‍ പ്രതീക്ഷിക്കുന്നതെന്നും ദീദി ദാമോദരന്‍ ഫെയ്‌സ് ബുക്കില്‍ കുറിച്ചു

ദീദിയുടെ പോസ്റ്റിന്‍െ പൂര്‍ണരൂപം

നീതിക്ക് വേണ്ടി പോരാടുന്ന വെള്ളിത്തിരയിലെ നടന്‍ മമ്മൂട്ടിയുടെ കഥാപാത്രങ്ങളെ മാത്രമല്ല , നിത്യജീവിതത്തിലും മമ്മുക്കയുടെ സ്വരം വേദനിക്കുന്നവര്‍ക്ക് സാന്ത്വനമാകുന്നത് നേരില്‍ കണ്ടാണ് ഞാന്‍ വളര്‍ന്നത്. സാന്ത്വന പരിചരണ പ്രസ്ഥാനമടക്കമുള്ള നിശബ്ദമായ നിരവധി സന്നദ്ധ പ്രവര്‍ത്തനങ്ങളില്‍ ഒപ്പം പ്രവര്‍ത്തിക്കാനും അവസരമുണ്ടായിട്ടുണ്ട്.

എന്നാല്‍ സിനിമയിലെ സ്വന്തം സഹപ്രവത്തകയുടെ വേദനയില്‍ സാന്ത്വനമായി സ്ഥിതിസമത്വത്തിനായുള്ള പോരാട്ടത്തില്‍ നീതിയുടെ സ്വരമായി മമ്മൂക്ക ഇടപെടാതിരിക്കുന്നത് താങ്ങാനാവാത്ത ഖേദമാണുണ്ടാക്കുന്നത്. മൗനം വെടിഞ്ഞ് സ്വന്തം നിലാപാട് വ്യക്തമാക്കണമെന്നും ഫാന്‍സിന്റെ സ്ത്രീകളോടുള്ള അക്രമാസക്തവും അവഹേളനപരവുമായ ടോളുകള്‍ക്ക് തടയിടാന്‍ ആവശ്യമായ ഹീറോയിസം യഥാര്‍ത്ഥ ജീവിതത്തിലും കാണിക്കണമെന്നുമാണ് എന്റെ അഭ്യര്‍ത്ഥന .

ഹീറോയിസം എന്നാല്‍ മൗനം കൊണ്ട് മുറിവേല്പിക്കലല്ല , വാക്കുകള്‍ കൊണ്ട് മുറിവുണക്കലാണ്.

ആണധികാരത്താല്‍ മതിമറന്ന് ക്രിമിനലുകളെ പോലെ സ്ത്രീത്വത്തെ അപമാനിക്കുന്ന ഫാന്‍സിനൊപ്പമല്ല , സ്ത്രീയുടെ അന്തസ്സിനായി പോരാടുന്ന പാര്‍വ്വതിക്കൊപ്പമാണ് മമ്മൂക്ക നില്‍ക്കേണ്ടത്. അതാണ് യഥാര്‍ത്ഥ ഹീറോയിസം . അതാണ് ഒരു യഥാര്‍ത്ഥ ഹീറോയില്‍ നിന്നും ഞങ്ങള്‍ പ്രതീക്ഷിക്കുന്നതും .

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com