ഒന്നിനോടും അഡ്ജസ്റ്റ് ചെയ്യാന്‍ ശ്രമിച്ചിട്ടില്ല: മഞ്ജു വാര്യര്‍

ജീവതത്തില്‍ ഏതവസരത്തിലും സന്തോഷം കണ്ടെത്താന്‍ ശ്രമിക്കുന്ന ആളാണ് താനെന്ന് മഞ്ജുവാര്യര്‍ പറയുന്നു.
ഒന്നിനോടും അഡ്ജസ്റ്റ് ചെയ്യാന്‍ ശ്രമിച്ചിട്ടില്ല: മഞ്ജു വാര്യര്‍

പ്രതിസന്ധികളില്‍ തളരാത്ത പുഞ്ചിരിയും ആത്മവിശ്വാസവം തന്നെയാണ് മഞ്ജുവാര്യര്‍ എന്ന നടിയെ ഇന്നും പിടിച്ച് നിര്‍ത്തുന്നത്. ജീവിതത്തിലെ ഏറ്റവും സംഘര്‍ഷഭരിതമായ അവസ്ഥയിലൂടെ സഞ്ചരിച്ചപ്പോഴും അവരുടെ മുഖത്ത് ആ പ്രകാശമുണ്ടായിരുന്നു. 

ജീവതത്തില്‍ ഏതവസരത്തിലും സന്തോഷം കണ്ടെത്താന്‍ ശ്രമിക്കുന്ന ആളാണ് താനെന്ന് മഞ്ജുവാര്യര്‍ പറയുന്നു. നടന്‍ ദിലീപുമായുള്ള വിവാഹ ശേഷം ഒന്നും ചെയ്യാതെ വീട്ടിലിരുന്നപ്പോഴും എന്റെ സന്തോഷത്തിന് ഒരു കുറവും ഇല്ലായിരുന്നുവെന്നും തിരിച്ച് വീണ്ടും സിനിമയിലേക്ക് എത്തിയപ്പോഴും താന്‍ സന്തോഷവതിയാണെന്ന് അവര്‍ കൂട്ടിച്ചേര്‍ക്കുന്നു. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് നടി ഇക്കാര്യം വ്യക്തമാക്കിയത്.

'ജീവിതത്തില്‍ ഏതവസരത്തിലും സന്തോഷം കണ്ടെത്താന്‍ ശ്രമിക്കുന്ന ആളാണ് താന്‍. വിവാഹത്തിനു ശേഷം അഭിനയത്തില്‍ നിന്നും വിട്ടുനിന്നപ്പോളും പൂര്‍ണ സന്തോഷവതിയായിരുന്നു. ഒരിക്കലും ഒന്നിനോടും അഡ്ജസ്റ്റ് ചെയ്യാന്‍ ശ്രമിക്കുകയായിരുന്നില്ല. ആദ്യകാലത്ത് സിനിമയിലുണ്ടായിരുന്ന മൂന്നുവര്‍ഷം വലിയ തിരക്കുപിടിച്ചതായിരുന്നു. അന്നും ഞാന്‍ അതൊക്കെ ആസ്വദിക്കുകയായിരുന്നു'- മഞ്ജു പറഞ്ഞു.

'ഇപ്പോഴത്തെ ജീവിതം ഒരു പുനര്‍ജന്‍മമാണ്. ഒന്നില്‍ നിന്ന് തുടങ്ങിയതാണിതെല്ലാം. സിനിമ വിജയിക്കുന്നതിന്റെ അടിസ്ഥാനത്തില്‍ ജീവിതത്തെ അളക്കാന്‍ സാധിക്കില്ലെന്ന് മറ്റാരേക്കാളും നന്നായിട്ട് എനിക്കറിയാം' മഞ്ജു കൂട്ടിച്ചേര്‍ത്തു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com