സുരേഷ് ഗോപിയെ ആക്ഷന്‍ ഹീറോ സ്ഥാനത്ത് ഉറപ്പിച്ചു നിര്‍ത്തിയ ചിത്രമായിരുന്നു ജോഷി-രണ്‍ജി പണിക്കര്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ ലേലം. 1997ല്‍ പുറത്തിറങ്ങിയ ലേലത്തിലെ ആനക്കാട്ടില്‍ ചാക്കോച്ചി തിരിച്ചു വരികയാണ് ലേലം 2ലൂടെ.
സിനിമ രംഗത്ത് നിന്ന് മാറി നില്ക്കുന്ന സുരേഷ് ഗോപിയുടെ തിരിച്ചു വരവ് ചിത്രമാണ് ലേലം2. രണ്‍ജി പണിക്കര്‍ തന്നെ തിരക്കഥയെഴുതുന്ന രണ്ടാം ഭാഗം സംവിധാനം ചെയ്യുന്നത് രണ്‍ജി പണിക്കറുടെ മകന് നിഥിന് രണ്‍ജി പണിക്കറാണ്. കസബ എന്ന മമ്മൂട്ടി ചിത്രം സംവിധാനം ചെയ്താണ് നിഥിന് സിനിമ രംഗത്തേക്ക് കാലെടുത്ത് വച്ചത്. അടുത്ത വര്‍ഷം ഫെബ്രുവരി ലേലം 2ന്റെ ചിത്രീകരണം ആരംഭിക്കും. ഈദ് റിലീസ് ആയിട്ടായിരിക്കും ചിത്രം തീയറ്ററുകളിലെത്തുന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ