ജയരാജിന്റെ വീരം 24ന്

വീരം ഷെയ്ക്‌സ്പിയര്‍ സീരിസിലെ മൂന്നാം ചിത്രംമലയാളത്തിലെ ഏറ്റവും മുതല്‍മുടക്ക് ഏറിയ ചിത്രംചന്തുവായി എത്തുന്നത് കനാല്‍കപൂര്‍ 
ജയരാജിന്റെ വീരം 24ന്


ജയരാജിന്റെ പുതിയ ചിത്രം വീരം 24ന് തീയേറ്ററുകളില്‍ എത്തും. ഷെയ്ക്‌സ്പിയര്‍ സീരിസിലെ തന്റെ മൂന്നാമത്തെ ചിത്രമാണ് വീരം. മാക്ബത്തിനെ അടിസ്ഥാനമാക്കി ഇറങ്ങുന്ന ചിത്രം മലയാളം, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിലായാണ് പ്രദര്‍ശനത്തിനെത്തുന്നത്. നവരസങ്ങളുടെ പരമ്പരയില്‍ സ്‌നേഹം. ശാന്തം, കരുണം, അത്ഭുതം എന്നിവയ്!ക്കു ശേഷമുള്ള ജയരാജിന്റെ അഞ്ചാമത്തെ ചിത്രമാണ് വീരം. ചിത്രത്തില്‍ കനാല്‍ കപൂറാണ് നായകവേഷത്തിലെത്തുന്നത്. കാവാലം നാരായണ പണിക്കര്‍ അവസാനമായി ഗാനരചന നടത്തിയ ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് എംകെ അര്‍ജുനനാണ്. ജയരാജ് തന്നയാണ് ചിത്രത്തിന്റെ കഥയും രചനയും നിര്‍വഹിച്ചിരിക്കുന്നത്.മലായളത്തിലെ ഏറ്റവും ചെലവേറിയ ചിത്രമാണ് വീരം.35കോടിരൂപയാണ് ചിത്രത്തിന്റെ മുതല്‍മുടക്ക്. മാക്ബത്തിനെയും വടക്കന്‍പാട്ടിലെ വീരനായകനായ ചന്തുവിനെയും ഒന്നിപ്പിക്കുന്നതാണ് ചിത്രത്തിന്റെ പശ്ചാത്തലം. 


ചന്ദ്രകലാ ആര്‍ട്‌സിന്റെ ബാനറില്‍ചന്ദ്രമോഹന്‍പിള്ളയും പ്രദീപ് രാജനും ചേര്‍ന്നാണ് സിനിമ നിര്‍മ്മിക്കുന്നത്. ഔറുംഗാബാദിലെ എല്ലോറാ ഗുഹകളിലാണ് ചിത്രത്തിന്റ മിക്കരംഗങ്ങളും ചിത്രീകരിച്ചിരിക്കുന്നത്. ഹോളിവുഡ്-ബോളിവുഡ് സാങ്കേതിക പ്രവര്‍ത്തകരാണ് ചിത്രത്തിന്റെ പിന്നണിയില്‍. ചിത്രത്തിന്റെ ടീസറിന് ഇതിനകം ലഭിച്ച പിന്തുണ ചിത്രത്തിനുണ്ടാകുമെന്നാണ് അണിയറപ്രവര്‍ത്തകരുടെ പ്രതീക്ഷ. ഗോവ ചലചിത്രമേളയില്‍ പ്രദര്‍ശിപ്പിച്ച ചിത്രത്തിന് വലിയ പ്രേക്ഷക സ്വീകാര്യത ലഭിച്ചിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com