ഏകദേശം ഒരു പതിറ്റാണ്ടിന്റെ ഇടവേളയ്ക്ക് രാം ഗോപാല്‍ വര്‍മ്മ സര്‍ക്കാര്‍ 3യിലൂടെ ബോളീവുഡിലേക്ക് തിരിച്ചെത്തുകയാണ്. പൊളിറ്റിക്കല്‍ ക്രൈം ത്രില്ലര്‍ ജോണറില്‍ പെടുന്ന സിനിമ സര്‍ക്കാരിന്റെ മൂന്നാം ഭാഗമായിട്ടാണെത്തുന്നത്. ഏപ്രില്‍ ഏഴിന് ചിത്രം റിലീസ് ചെയ്യും.
അമിതാഭ് ബച്ചന്, യാമി ഗൗതം, ജാക്കി ഷറഫ്, മനോജ് ബാച്ച്പെയ്, അമിത് സാദ് എന്നിവരാണ് സര്‍ക്കാര്‍ 3യില്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ബിഗ് ബിയുടെ മാസ് പെര്‍ഫോമന്‍സുള്ള ട്രെയിലര്‍ പുറത്തിറങ്ങി. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ട്രെയിലര്‍ ഇതിനോടകം തന്നെ ഒന്നര ലക്ഷം ഹിറ്റ് ലഭിച്ചിട്ടുണ്ട്.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ