മണിരത്‌നത്തിന്റെ 'കാട്രുവെളിയിടൈ' ട്രെയിലര്‍ പുറത്തിറങ്ങി

സംഗീതം നിര്‍വ്വഹിച്ചിരിക്കുന്നത് എ.ആര്‍. റഹ്മാനാണ്
മണിരത്‌നത്തിന്റെ 'കാട്രുവെളിയിടൈ' ട്രെയിലര്‍ പുറത്തിറങ്ങി

ചെന്നൈ: പ്രണയത്തിന്റെ സിനിമാത്ഭുതങ്ങള്‍ സൃഷ്ടിക്കാറുള്ള മണിരത്‌നത്തിന്റെ ഏറ്റവും പുതിയ ചിത്രമായ 'കാട്രുവെളിയിടൈ'യുടെ ട്രെയിലര്‍ പുറത്തിറങ്ങി. കാര്‍ത്തി, അതിഥി റാവു എന്നിവര്‍ പ്രധാന കഥാപാത്രങ്ങളിലായെത്തുന്ന പ്രണയചിത്രത്തില്‍ സംഗീതം നിര്‍വ്വഹിച്ചിരിക്കുന്നത് എ.ആര്‍. റഹ്മാനാണ്. എയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥന്റെ വേഷത്തിലാണ് കാര്‍ത്തി ട്രെയിലറില്‍ ഏറെയും പ്രത്യക്ഷപ്പെടുന്നത്.

ദുല്‍ഖര്‍ സല്‍മാന്‍, നിത്യാമേനോന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അണിയിച്ചൊരുക്കിയ ഒ കെ കണ്‍മണിയ്ക്കുശേഷം ചെയ്യുന്ന മറ്റൊരു റൊമാന്റിക് ത്രില്ലറാണ് കാട്രുവെളിയിടൈ.

ഭാരതിയാരുടെ പ്രശസ്തമായ ഗീതത്തിന്റെ തുടക്കമാണ് സിനിമയ്ക്ക് പേരിട്ടിരിക്കുന്നത്. എ.ആര്‍. റഹ്മാന്റെ സംഗീതവുംകൂടി ചേരുന്നതോടെ മണിരത്‌നം ചിത്രത്തിനുള്ള പ്രതീക്ഷയോടെയുള്ള കാത്തിരിപ്പിലാണ് മണിരത്‌നം ആരാധകര്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com