ഒരു ചടങ്ങില്‍ വെച്ച് ബോളിവുഡ് താരം ഐശ്വര്യ റായ് പൊട്ടിക്കരയുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. സ്മൈല്‍ ട്രെയ്ന്‍ ഫൗണ്ടേഷനില്‍ വെച്ച് തന്റെ അച്ഛന് കൃഷ്ണരാജിന്റെ ജന്മദിനം ആഘോഷിക്കുന്നതിനിടയ്ക്കാണ് സംഭവം.
ചടങ്ങിനിടെ കേക്ക് മുറിക്കുന്നതിനിടയില്‍ തങ്ങള്‍ക്ക് നേരെ ഫഌഷ് അടിച്ചുകൊണ്ടിരുന്ന കാമറ ഓഫ് ചെയ്യാന്‍ ഐശ്വര്യ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അത് വകവയ്ക്കാതെ കാമറ വിഭാഗം ഫഌഷ് അടിച്ചുകൊണ്ടേയിരുന്നു. ഇതില്‍ ഏറെ അസ്വസ്ഥയായ താരം പെട്ടെന്ന് പൊട്ടിക്കരയാന്‍ തുടങ്ങി. ദയവ് ചെയ്ത് ക്യാമറ ഓഫ് ചെയ്യണമെന്ന് അപേക്ഷിക്കുകയും ചെയ്തു.
സിനിമയുമായി ബന്ധപ്പെട്ട് നടക്കുന്ന പ്രമോഷണല്‍ പരിപാടിയല്ല ഇത്. പൊതുസ്ഥലവുമല്ല. കുറച്ച് കരതലോടെ ഈ കുഞ്ഞുങ്ങള്‍ക്ക് മുന്നില്‍ പെരുമാറണമെന്നും ഐശ്വര്യ അഭ്യര്‍ത്ഥിച്ചിരുന്നു. ഇത് വകവയ്ക്കാതെയാണ് ഫോട്ടോയെടുക്കല്‍ തുടര്‍ന്നത്.
കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലായിരുന്നു ഐശ്യര്യയുടെ പിതാവ് അന്തരിച്ചത്. തന്റെ അച്ഛന്റെ അപ്രതീക്ഷിതമായ വിയോഗത്തിന് ശേഷം ആഘോഷ പരിപാടികളില്‍ നിന്നും ഐശ്യര്യയും കുടുംബാംഗങ്ങളും. അതുകൊണ്ട് ജന്മദിനത്തില് മുച്ചുണ്ടുള്ള നൂറ് കുട്ടികളുടെ ശസ്ത്രക്രിയയ്ക്ക് ധനസഹായം നല്‍കാനും ആ ദിവസം അവരോടൊപ്പം ചിലവഴിക്കാനും ഐശ്വര്യ തീരുമാനിക്കുകയായിരുന്നു. തന്റെ അമ്മയ്ക്കും മകള്‍ ആരാദ്യയ്ക്കുമൊപ്പമായിരുന്നു ഐശ്വര്യ സ്മൈല്‍ ട്രെയിന്‍ ഫൗണ്ടേഷനിലെത്തിയത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ