റായി ലക്ഷ്മിയുടെ പുതിയ ചിത്രം ജൂലി 2വിനായി ആരാധകര്‍ ഏറെനാളായി കാത്തിരിക്കുകയാണ്. തെന്നിന്ത്യന്‍ പ്രിയതാരത്തിന്റെ ചൂടന്‍ രംഗങ്ങളാണ് ചിത്രത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കുന്നത്. ചിത്രം തീയറ്ററുകളില്‍ എത്തുന്നതിന് മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കേ ചിത്രത്തിലെ ചൂടന്‍ രംഗങ്ങള്‍ ഇന്റര്‍നെറ്റില്‍ ചോര്ന്നിരിക്കുയാണ്.
ബോളിവുഡ് ലൈഫ് എന്ന വെബ്സൈറ്റാണ് ഇതു സംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടത്. റായി ലക്ഷ്മിയുടെ പ്രണയരംഗ സീനുകളാണ്ചോര്ന്നിരിക്കുന്നത്.
ചിത്രത്തിലെ രംഗങ്ങള്‍ ചോര്‍ന്നു എന്നു താന്‍ വിശ്വസിക്കുന്നില്ല എന്നാണ് റായ് ലക്ഷ്മി ഈ വാര്‍ത്തയോട് പ്രതികരിച്ചത്. റിലീസിന് മുന്‍പ് ആരെങ്കിലും ഒരു സിനിമയോട് ഇങ്ങനെ ചെയ്യുമെന്ന് കരുതുന്നത് പരിഹാസ്യമാണ്റായ് ലക്ഷ്മി പറഞ്ഞു. എന്നാല്‍ ചിത്രത്തിന്റെ പ്രചാരണത്തിന്റെ ഭാഗമായി അണിയറ പ്രവര്‍ത്തകര്‍ തന്നെ ദൃശ്യങ്ങള്‍ പുറത്തുവിട്ടതാണോ എന്നും ചര്‍ച്ചകള്‍ ഉയരുന്നുണ്ട്.
നവംബര്‍ 24ന് വെള്ളിയാഴ്ചയാണ് ചിത്രം റിലീസ് ചെയ്യുന്നത്. നേരത്തെ ഒക്ടോബറില്‍ നിശ്ചയിച്ച റിലീസ് നവംബറിലേയ്ക്ക് മാറ്റുകയായിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ