മാസ്റ്റര്‍പീസ് ടീസറുമായി മമ്മൂട്ടി

മാസ്റ്റര്‍പീസ് ടീസറുമായി മമ്മൂട്ടി

കൊച്ചി: മമ്മൂട്ടി ചിത്രം മാസ്റ്റര്‍പീസിന്റെ ടീസര്‍ പുറത്തിറങ്ങി. ക്യാമ്പസ് ത്രില്ലറായ ചിത്രത്തില്‍ കോളജിലെ ഗുണ്ടായിസം അവസാനിപ്പിക്കാനായി ഇറങ്ങിപ്പുറപ്പെടുന്ന ഇംഗ്ലീഷ് പ്രൊഫസറാണ് മമ്മൂട്ടി.

ക്രിസ്മസ് റിലീസ് ചിത്രത്തിന്റെ ടീസര്‍ മമ്മൂട്ടി തന്നെയാണ് ഫേസ്ബുക്കിലൂടെ പുറത്തുവിട്ടത്. ചിത്രത്തില്‍ ഉണ്ണി മുകുന്ദനും പ്രധാനവേഷത്തില്‍ എത്തുന്നു. അജയ് വാസുദേവ് സംവിധാനംചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ ഉദയ്കൃഷ്ണയുടേതാണ്.

വരലക്ഷ്മി ശരത്കുമാര്‍, ഗോകുല്‍ സുരേഷ്, മഹിമ നമ്പ്യാര്‍, പൂനം ബജ്വ, മഖ്ബൂല്‍ സല്‍മാന്‍, മുകേഷ്, കലാഭവന്‍ ഷാജോണ്‍, സലിംകുമാര്‍, സന്തോഷ് പണ്ഡിറ്റ് എന്നിങ്ങനെ വന്‍ താരനിരയുമുണ്ട്. റോയല്‍ സിനിമാസിന്റെ ബാനറില്‍ സി എച്ച് മുഹമ്മദാണ് നിര്‍മിക്കുന്നത്. വിനോദ് ഇല്ലമ്പള്ളിയാണ് ഛായാഗ്രഹണം. ഡിസംബര്‍ 21ന് റിലീസാകും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com