ഞാന്‍ മതം മാറിയത് വിവാഹം കഴിക്കാനല്ല; നടി മാതു

അമരം എന്ന ചലച്ചിത്രത്തിലൂടെ ആരാധകശ്രദ്ധ നേടിയ മാതു മതം മാറിയത് വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. 
ഞാന്‍ മതം മാറിയത് വിവാഹം കഴിക്കാനല്ല; നടി മാതു

താന്‍ ഹിന്ദു മതം ഉപേക്ഷിച്ച് ക്രിസ്തു മതത്തിലേക്ക് മാറിയത് വിവാഹം കഴിക്കാനല്ല എന്ന് വ്യക്തമാക്കി നടി മാതു. അടുത്തിടെ നടത്തിയ ഒരു അഭിമുഖത്തിനിടയ്ക്കാണ് മാതു ഇത്തരത്തില്‍ പ്രതികരിച്ചത്. അമരം എന്ന ചലച്ചിത്രത്തിലൂടെ ആരാധകശ്രദ്ധ നേടിയ മാതു മതം മാറിയത് വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. 

ഡോക്ടര്‍ ജേക്കബിനെ വിവാഹം കഴിക്കാനാണ് മാതു മതം മാറിയത് എന്നായിരുന്നു വാര്‍ത്തകള്‍ വന്നത്. അമരത്തില്‍ അഭിനയിക്കുന്ന കാലത്തു തന്നെ താനൊരു ക്രിസ്തു മത വിശ്വാസിയായി കഴിഞ്ഞിരുന്നു എന്നാണ് മാതു പറയുന്നത്. 

കുട്ടേട്ടന്‍ എന്ന ചിത്രത്തിന് ശേഷം മാതുവിന് പെരുന്തച്ചനിലേക്ക് ക്ഷണം ലഭിച്ചിരുന്നു. എന്നാല്‍ ആ റോള്‍ മോനിഷയ്ക്ക് നല്‍കുകയായിരുന്നു. ഇതോടെ ഡിപ്രഷനിലായ മാതുവിനെയും കൂട്ടി അമ്മ, സഹായമാത പള്ളിയില്‍ പോയി. അവിടെ എത്തി മാതാവിനു മുന്നില്‍ കരഞ്ഞ് പ്രാര്‍ത്ഥിച്ചു. അന്നേ ദിവസം രാത്രിയാണ് അമരത്തില്‍ മമ്മൂട്ടിയുടെ മകളുടെ റോളിലേക്ക് മാതുവിനെ വിളിക്കുന്നത്. 

ആ സംഭവത്തിന് ശേഷം താന്‍ ജീസസിന്റെ മകളാണെന്ന് മാതു പറയുന്നു. മാതാപിതാക്കളുടെ പിന്തുണയോട് കൂടിയാണ് ക്രിസ്തുമതം സ്വീകരിച്ചത്. ക്രിസ്തു മതം സ്വീകരിച്ചത് കൊണ്ട് തന്നെ വിവാഹം ചെയ്തത് ക്രിസ്ത്യാനിയെ ആണ്. മക്കളെയും ആ വിശ്വാസത്തിലാണ് വളര്‍ത്തുന്നത് എന്ന് മാതു പറയുന്നു.

മക്കളുമൊത്ത് ന്യൂയോര്‍ക്കിലാണ് മാതു ഇപ്പോള്‍ താമസിക്കുന്നത്. നൃത്താഞ്ജലി എന്ന പേരില്‍ നൃത്തവിദ്യാലയം നടത്തി വരുന്ന താരം സിനിമയിലേക്ക് തിരിച്ചു വരാനുള്ള തയ്യാറെടുപ്പിലാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com