നടനും മിമിക്രി താരവുമായ കലാഭവന്‍ അബി അന്തരിച്ചു

വ്യാഴാഴ്ച പുലര്‍ച്ചെയായിരുന്നു അന്ത്യം. രക്താണുക്കള്‍ കുറയുന്ന അസുഖത്തിന് ചികിത്സയിലായിരുന്നു
നടനും മിമിക്രി താരവുമായ കലാഭവന്‍ അബി അന്തരിച്ചു

കൊച്ചി: ചലച്ചിത്ര നടനും മിമിക്രി താരവുമായ കലാഭവന്‍ അബി അന്തരിച്ചു. 52 വയസായിരുന്നു. വ്യാഴാഴ്ച പുലര്‍ച്ചെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. രക്താണുക്കള്‍ കുറയുന്ന അസുഖത്തിന് ചികിത്സയിലായിരുന്നു.

പുലര്‍ച്ചെ നാലുമണിയോടെ ശാരീരിക അസ്വസ്ഥതകള്‍ ഉണ്ടായതിനെത്തുടര്‍ന്നാണ് അബിയെ ആശുപത്രിയില്‍ എത്തിച്ചത്. 

മലയാളത്തില്‍ മിമിക്രിയെ ജനകീയമാക്കുന്നതില്‍ പ്രധാന പങ്കുവഹിച്ച കലാകാരനാണ് കലാഭവന്‍ അബി. സിനിമകളില്‍ അഭിനയിക്കുമ്പോഴും മിമിക്രിയില്‍ സജീവമായിരുന്നു. ഏറെ വിറ്റഴിഞ്ഞ ഒട്ടേറെ മിമിക്‌സ് പരേഡ് കസറ്റുകള്‍ക്കു പിന്നില്‍ അബിയുണ്ടായിരുന്നു. ബാലചന്ദ്രമേനോന്‍ സംവിധാനം ചെയ്ത നയം വ്യക്തമാക്കുന്നുവില്‍ തുടങ്ങി അന്‍പതോളം സിനിമകളില്‍ അഭിനയിച്ചു. ഹാപ്പി വെഡിങ് ആണ് ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം.

മുവാറ്റുഴ സ്വദേശിയാണ് അബി. ഹബീബ് മുഹമ്മദ് എന്നാണ് യഥാര്‍ഥ പേര്. കൊച്ചിന്‍ കലാഭവന്‍ ഉള്‍പ്പെടെയുള്ള ട്രൂപ്പുകളില്‍ പ്രവര്‍ത്തിച്ചു. മകന്‍ ഷൈന്‍ നിഗം. രണ്ടു പെണ്‍മക്കളുണ്ട്. 

കലാഭവന്‍ വിട്ട അബി നടന്‍ ദിലീപ്, സലിംകുമാര്‍, ഹരിശ്രീ അശോകന്‍ എന്നിവരോടൊപ്പം സാഗര്‍ എ്‌ന മിമിക്രി ട്രൂപ്പ് നടത്തി. ആമിന താത്ത എന്ന കഥാപാത്രം അബിക്കു മിമിക്രി വേദികളില്‍ മറ്റു പലര്‍ക്കുമില്ലാത്ത ജനകീയതയുണ്ടാക്കി. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com