ദുബൈ: ഇനി ഉടന്‍ മലയാളസിനിമയില്‍ അഭിനയിക്കുന്നില്ലെന്ന് നടി ഭാവന. ആദം ജോണിന് ശേഷം പുതിയ മലയാള സിനിമകളൊന്നും ചെയ്യുന്നില്ല ഇപ്പോള്‍ തന്റേതായ ലോകത്തില്‍ സന്തോഷവതിയാണെന്നും ഭാവന പറഞ്ഞു.
ചെന്നൈയിലെ വസ്ത്രാലങ്കാര വിദഗ്ധയായ റെഹാന ബഷീറിന്റെ ദുബായിലെ പുതിയ ഡിസൈനര്‍ സ്റ്റോര്‍ ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു ഭാവന. സിനിമയെക്കുറിച്ചോ സ്വകാര്യജീവിതത്തെക്കുറിച്ചോ സംസാരിക്കില്ലെന്ന് മുന്‍കൂട്ടി പറഞ്ഞാണ് ഭാവ മാധ്യമപ്രവര്‍ത്തകര്‍ക്ക് മുന്നില്‍നിന്നത്. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ കൂടിയപ്പോള്‍ തന്റെ കരിയറിനെക്കുറിച്ച് സംസാരിക്കാനുള്ള വേദിയല്ല ഇതെന്ന് പറഞ്ഞ് അവര്‍ ഒഴിഞ്ഞുമാറി.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ