മുംബൈ: അര്‍ബുദ ബാധിതയായി കിടക്കുന്ന തന്റെ ആരാധികയ്ക്ക് വീഡിയോ സന്ദേശം അയച്ച് ബോളിവുഡ് സൂപ്പര്‍സ്റ്റാര്‍ ഷാരുഖ് ഖാന്. സോഷ്യല്‍ മീഡിയയിലൂടെ താരത്തെ കാണാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ച അരുണയ്ക്കാണ് കിംഗ് ഖാന് മറുപടി സന്ദേശം അയച്ചത്. താനും തന്റെ കുടുംബവും സുഹൃത്തുക്കളുമെല്ലാം അരുണയുടെ ആരോഗ്യത്തിനായി പ്രാര്‍ഥിക്കുമെന്നും ഉടന്‍ തന്നെ വന്നു കാണുമെന്നും ഷാരുഖ് വീഡിയോ സന്ദേശത്തില്‍ പറയുന്നു.
രോഗബാധിതയായി കിടക്കുന്ന അമ്മയുടെ ആഗ്രഹം ഷാരുഖിനെ അറിയിച്ചത് അരുണയുടെ മക്കളായ അക്ഷതും പ്രീയങ്കയുമാണ്. ആരാധികയുടെ ആഗ്രഹം അറിഞ്ഞതോടെ തന്റെ ഫാന്‍ പേജിലൂടെയാണ് സൂപ്പര്‍താരം മറുപടി അയച്ചത്. 'നിങ്ങള്‍ രോഗത്തോട് മല്ലിട്ടുകൊണ്ടിരിക്കുകയാണെന്ന് നിങ്ങളുടെ മക്കളില്‍ നിന്നാണ് ഞാന്‍ അറിഞ്ഞത്. ഞാനും എന്റെ മുഴുവന്‍ കുടുംബവും സുഹൃത്തുക്കളും നിങ്ങളെക്കുറിച്ച് അറിയാവുന്ന എല്ലാവരും നിങ്ങളുടെ അസുഖം മാറാന്‍ പ്രാര്‍ഥിക്കും' - ഷാരുഖ് പറഞ്ഞു.
നിങ്ങള്‍ വളരെ ശക്തയായ സ്ത്രീയാണ്. രോഗത്തെ ചെറുത്തുതോല്‍പ്പിക്കാനുള്ള ശക്തി നിങ്ങള്‍ക്കുണ്ട്. ഞങ്ങളുടെ പ്രാര്‍ത്ഥനയും നിങ്ങളുടെ മനോബലവും രോഗം വേഗത്തില്‍ സുഖപ്പെടുത്തും. ചികിത്സയില്‍ കഴിയുന്നതിനാല്‍ അരുണയെ ഒരു പക്ഷേ ഇപ്പോള്‍ കാണാന്‍ സാധിക്കില്ലായിരിക്കും. എന്നാല്‍ നമ്മള് എന്തായാലും ഉടന്‍ കൂടിക്കാഴ്ച നടത്തുമെന്നും സൂപ്പര്‍താരം വ്യക്തമാക്കി. അരുണയുമായി ടെലഫോണിലൂടെ സംസാരിക്കാനുള്ള താല്‍പ്പര്യവും കിംഗ് ഖാന് അറിയിച്ചിട്ടുണ്ട്.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ