ഞാന്‍ മല്ലു ഗേള്‍ അല്ല, മലയാളി എന്ന് വിളിച്ചതിന് സായി പല്ലവിയുടെ രൂക്ഷ പ്രതികരണം

മലയാളി എന്ന് വിശേഷിപ്പിക്കുന്നത് താരത്തെ പ്രകോപിപ്പിക്കുന്നതായാണ് തെലുങ്കു മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്
ഞാന്‍ മല്ലു ഗേള്‍ അല്ല, മലയാളി എന്ന് വിളിച്ചതിന് സായി പല്ലവിയുടെ രൂക്ഷ പ്രതികരണം

വിവാഹിതനായ തമിഴ് താരവുമായി സായ് പല്ലവി പ്രണയത്തിലാണെന്നായിരുന്നു അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നത്. എന്നാല്‍ അതിന് സായ് പല്ലവി വലിയ പ്രാധാന്യം നല്‍കിയിരുന്നില്ല. എന്നാല്‍ മലയാളി എന്ന് വിശേഷിപ്പിക്കുന്നത് താരത്തെ പ്രകോപിപ്പിക്കുന്നതായാണ് തെലുങ്കു മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 

സിനിമാ പ്രമോഷന്റെ പരിപാടിക്കെത്തിയതായിരുന്നു സായി പല്ലവി. ഇവിടെ വെച്ച് ആരോ അവരെ മലയാളി എന്ന് വിളിച്ചു. എന്നാലത് ഇഷ്ടപ്പെടാതെ സായ് പല്ലവി താന്‍ ഞനിച്ചതും വളര്‍ന്നതും കോയമ്പത്തൂരിലാണെന്നും എല്ലാ അര്‍ഥത്തിലും താന്‍ തമിഴ് പെണ്‍കുട്ടിയാണെന്നും പറഞ്ഞതായാണ് റിപ്പോര്‍ട്ട്. 

പ്രേമത്തിലൂടെയായിരുന്നു സിനിമാ ലോകത്തിലേക്കുള്ള സായ് പല്ലവിയുടെ അരങ്ങേറ്റം. അതുകൊണ്ടായിരിക്കാം സിനിമാ തെന്നിന്ത്യന്‍ സിനിമാ ലോകത്ത് സായ് പല്ലവിയെ മലയാളി പെണ്‍കുട്ടി എന്ന് കരുതപ്പെടുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com