നടന് രതീഷിന്റെ മകള്‍ പാര്‍വതി രതീഷിന്റെ വിവാഹവിഡിയോ ടീസര്‍ പുറത്തിറങ്ങി. സെപ്റ്റംബര്‍ ആറിനായിരുന്നു വിവാഹം. ദുബായിയില്‍ എമിറേറ്റ്സ് ബാങ്കില്‍ ഉദ്യോഗസ്ഥനായ മിലുവാണ് വരന്. രക്ഷിതാക്കളുടെ സ്ഥാനത്ത് നിന്ന് വിവാഹച്ചടങ്ങ് നടത്തിയത് നിര്‍മ്മാതാവ് സുരേശ് കുമാറും മേനകാ സുരേഷുമായിരുന്നു.
കോഴിക്കോട് ആശീര്‍വാദ് ലോണ്‍സില്‍ നടന്ന വിവാഹചടങ്ങില്‍ സിനിമാമേഖലയിലെ നിരവധി പ്രമുഖരാണ് പങ്കെടുത്തത്. കുഞ്ചാക്കോ ബോബന്റെ നായികയായി മധുരനാരങ്ങ എന്ന ചിത്രത്തിലൂടെയാണ് പാര്‍വതി സിനിമയിലേക്കെത്തിയത്.
സുരേഷ് ഗോപി കുടുംബ സമേതം ചടങ്ങില്‍ എത്തിയിരുന്നു. ജലജ, വിധുബാല, സുരാജ് വെഞ്ഞാറമൂട്, സുധീഷ്, ലിബര്‍ട്ടി ബഷീര്‍ തുടങ്ങി നിരവധി പേരാണ് വധുവരന്മാര്ക്ക് ആശംസ അര്‍പ്പിയ്ക്കാന്‍ എത്തിയത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ