ഉയിരിന്‍ നദിയേയില്‍ ഒഴുകി മായാനദിയിലെ ആദ്യ ഗാനമെത്തി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 03rd December 2017 10:12 AM  |  

Last Updated: 03rd December 2017 10:12 AM  |   A+A-   |  

maayaanadhi

അമല്‍ നീരദിന്റെ കഥയില്‍ ആഷിഖ് അബു അണിയിച്ചൊരുക്കുന്ന മായാനദിയിലെ ആദ്യ വീഡിയോ സോങ് പുറത്തിറങ്ങി. ടൊവിനോയും ഐശ്വര്യാ ലക്ഷ്മിയും പ്രധാന വേഷങ്ങളിലെത്തുന്ന സിനിമയിലെ പ്രണയം പറയുന്ന ഉയിരിന്‍ നദിയെ എന്ന ഗാനമാണ് പ്രേക്ഷകര്‍ക്കിടയിലേക്ക് വരുന്നത്.

മായാനദിക്കായി സംഗീതം നല്‍കിയിരിക്കുന്ന റെക്‌സ് വിജയനും, നേഹ എസ് നായരും ചേര്‍ന്ന് പാടിയിരിക്കുന്ന പാട്ടാണ് റോഡ് ട്രിപ്പ് ഫീലില്‍ അഷിഖ് അബു ചിത്രീകരിച്ചിരിക്കുന്നത്. നഗര ജീവിതം പ്രമേയമാക്കി വരുന്ന മായാനദിയില്‍ ശ്യാം പുഷ്‌കരനും, ദിലീഷ് നായരും ചേര്‍ന്നാണ് അമല്‍ നീരദിന്റെ കഥയ്ക്ക് തിരക്കഥ ഒരുക്കിയിരിക്കുന്നത്. 

ഡിസംബര്‍ 22ന് ക്രിസ്മസ് റിലീസായി മായാനദി തീയറ്ററുകളിലെത്തും.