ഷാന്ദാറിന് ശേഷം പരാജയങ്ങളെ നേരിടാന്‍ പഠിച്ചു; ആലിയ ഭട്ട് 

ചില വിചിത്രമായ കാര്യങ്ങള്‍ ഉയര്‍ത്തികാട്ടി ഷാന്ദാര്‍ തീയറ്ററുകളില്‍ പരാജയപ്പെട്ടപ്പോള്‍ വളരെയധികം വിഷമിച്ചിരുന്നെന്നും അത് തനിക്ക് വിശ്വസിക്കാന്‍ പോലും കഴിഞ്ഞിരുന്നില്ലെന്നും ആലിയ പറഞ്ഞു. 
ഷാന്ദാറിന് ശേഷം പരാജയങ്ങളെ നേരിടാന്‍ പഠിച്ചു; ആലിയ ഭട്ട് 

കരിയറില്‍ ചെയ്ത 90ശതമാനങ്ങളും വിജയിച്ചിട്ടുണ്ടെന്നതില്‍ തനിക്ക് സന്തോഷമുണ്ടെങ്കിലും ഒരു പരാജയം നേരിടേണ്ടിവന്നിട്ടുണ്ടെന്ന് ബോളിവുഡ് സുന്ദരി ആലിയ ഭട്ട്. ഷാന്ദാര്‍ എന്ന തന്റെ ചിത്രത്തിന്റെ പരാജയമാണ് ആലിയ താന്‍ അഭിനയരംഗത്തെത്തിയിട്ട് നേരിട്ട ഏക പരാജയമായി പറഞ്ഞത്. ചില വിചിത്രമായ കാര്യങ്ങള്‍ ഉയര്‍ത്തികാട്ടി ഷാന്ദാര്‍ തീയറ്ററുകളില്‍ പരാജയപ്പെട്ടപ്പോള്‍ വളരെയധികം വിഷമിച്ചിരുന്നെന്നും അത് തനിക്ക് വിശ്വസിക്കാന്‍ പോലും കഴിഞ്ഞിരുന്നില്ലെന്നും ആലിയ പറഞ്ഞു. 

'വിഷമം ഞാന്‍ അച്ഛനോട് പങ്കുവച്ചു. ആ സമയങ്ങളില്‍ അച്ഛനോട് മാത്രമാണ് ഞാന്‍ സംസാരിച്ചിരുന്നത്. പിന്നീട് ആ വിഷമം മറക്കാന്‍ ഒറ്റയ്ക്ക് ഒരു യാത്രപോയഠ, ആലിയ പറഞ്ഞു. ആ അനുഭവത്തിന് ശേഷം താന്‍ വളരെ ശാന്തമായാണ് ഇത്തരം കാര്യങ്ങളെ നേരിടുന്നതെന്നും ആലിയ കൂട്ടിച്ചേര്‍ത്തു. 

'എനിക്ക് വളരെ ബുദ്ധിമുട്ട് തോന്നിയിരുന്നു. പക്ഷെ ആ സമയത്തെ അതിജീവിച്ചു കഴിഞ്ഞപ്പോള്‍ വളരെ ആശ്വാസം തോന്നി. എന്റെ ജീവിതത്തിലെ ആദ്യ പരാജയത്തെ നേരിട്ട് കീഴ്‌പ്പെടുത്തിയതിന്റെ ആശ്വാസമായിരുന്നു എനിക്ക്', ആലിയ പറഞ്ഞു. പരാജയത്തിന് ശേഷമുള്ള തിരിച്ചുവരവ് വളരെ പ്രയാസകരമാണെന്ന് ആലിയ കൂട്ടിച്ചേര്‍ത്തു. ഗോള്‍ഡന്‍ ഡിവാ എന്ന ഷാറൂഖ് ഖാന്‍ അവതരിപ്പിക്കുന്ന പരിപാടിയിലാണ് ആലിയ ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com