പത്മാവതി വിഷയത്തില്‍ ദീപികയെ പിന്തുണയ്ക്കില്ല, ബോളിവുഡ് ലോകത്തെ ഞെട്ടിക്കുന്ന നിലപാടുമായി കങ്കണ

ഋത്വിക് റോഷനെതിരായ നിയമ യുദ്ധത്തില്‍ ബോളിവുഡ് ലോകത്ത് നിന്നാരും തനിക്ക് പിന്തുണയുമായി  എത്താതിരുന്നതിലുള്ള കങ്കണയുടെ പ്രതിഷേധം കൂടിയാണ് ഇത്‌
പത്മാവതി വിഷയത്തില്‍ ദീപികയെ പിന്തുണയ്ക്കില്ല, ബോളിവുഡ് ലോകത്തെ ഞെട്ടിക്കുന്ന നിലപാടുമായി കങ്കണ

പത്മാവതി സിനിമയെ ചൊല്ലി ഉയര്‍ന്ന വിവാദത്തില്‍ രാജ്യവും, സിനിമാ ലോകവും രണ്ട് ചേരികളായി നിലയുറപ്പിച്ചു.  എന്നാല്‍ ദീപികയുടേയും, സംവിധായകന്റേയുമെല്ലാം തല വെട്ടുമെന്ന രജ്പുത് കര്‍ണി സേനയുടെ ഭീഷണി വന്നതിന് പിന്നാലെ അതിനെ എതിര്‍ത്ത് ബോളിവുഡ് സിനിമാ ലോകം മുന്നോട്ടു വന്നിരുന്നു.  പക്ഷേ ഒരു ബോളിവുഡ് നടി ദീപികയ്ക്ക് പിന്തുണ നല്‍കാന്‍ തയ്യാറല്ല എന്നാണ് റിപ്പോര്‍ട്ടുകള്‍. 

കങ്കണയാണ് പത്മാവതി വിഷയത്തില്‍ ദീപികയ്ക്ക് പിന്തുണ നല്‍കാന്‍ തയ്യാറാവാത്ത ബോളിവുഡ് താരം. വധഭീഷണി നേരിട്ട ദീപികയ്ക്ക് പിന്തുണയര്‍പ്പിച്ചും, പ്രതിഷേധം അറിയിച്ചുകൊണ്ടും ശബ്‌ന അമിയുടെ നേതൃത്വത്തില്‍ ബോളുവുഡ് ലോകത്ത് നിന്നും പ്രധാനമന്ത്രിക്ക് നല്‍കാനായി തയ്യാറെടുക്കുന്ന പെറ്റീഷനില്‍ കങ്കണ ഒപ്പുവയ്ക്കാന്‍ വിസമ്മതിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. 

ബോളിവുഡ് ലോകത്തെ പ്രധാന പേരുകാരെല്ലാം ഈ പെറ്റീഷനില്‍ ഒപ്പുവെച്ച് ദീപികയ്ക്കും പത്മാവതിക്കുമുള്ള ഐക്യദാര്‍ഡ്യം അറിയിച്ചു. ശബാനയെ ഞെട്ടിച്ചാണ് ദീപിക ബച്ചാവോ പെറ്റീഷനില്‍ ഒപ്പുവയ്ക്കാന്‍ കങ്കണ വിസമ്മതിച്ചതെന്നാണ് ദി ക്യുന്റ് പുറത്തുവിട്ട വാര്‍ത്തയില്‍ പറയുന്നത്. 

ഹാപ്പി ന്യൂയറിലെ അഭിനയത്തിന് തനിക്ക് ലഭിച്ച അവാര്‍ഡ് ദീപിക, ക്യൂനിലെ അഭിനയത്തിന് കങ്കണയ്ക്കായി ഡെഡിക്കേറ്റ് ചെയ്തിരുന്നു  എന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇത് കങ്കണയ്ക്ക് ഇഷ്ടപ്പെട്ടിരുന്നില്ല എന്നുമാണ് റിപ്പോര്‍ട്ടുകള്‍. മാത്രമല്ല, ഋത്വിക് റോഷനെതിരായ നിയമ യുദ്ധത്തില്‍ ബോളിവുഡ് ലോകത്ത് നിന്നാരും തനിക്ക് പിന്തുണയുമായി  എത്താതിരുന്നതിലുള്ള കങ്കണയുടെ പ്രതിഷേധം കൂടിയാണ് ഇതെന്നും വിലയിരുത്തലുകള്‍ ഉയരുന്നുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com