ഇന്റര്‍നെറ്റില്‍ ഏറ്റവും കൂടുതല്‍ തിരഞ്ഞത് സണ്ണി ലിയോണിനെ; പിന്നാലെ കാവ്യാ മാധവനേയും

ഇത്ര ചുരുങ്ങിയ കാലം കൊണ്ട് പല സെര്‍ച്ച് എഞ്ചിനുകളില്‍ ഏറ്റവും കൂടുതല്‍ തവണ തിരയപ്പെട്ടിരിക്കുന്ന താരങ്ങളുടെ ലിസ്റ്റില്‍ സണ്ണി ലിയോണിന്റെ പേര് വന്നു കഴിഞ്ഞു
ഇന്റര്‍നെറ്റില്‍ ഏറ്റവും കൂടുതല്‍ തിരഞ്ഞത് സണ്ണി ലിയോണിനെ; പിന്നാലെ കാവ്യാ മാധവനേയും

2017ല്‍ ഇന്റര്‍നെറ്റില്‍ ഏറ്റവും കൂടുതല്‍ തിരയപ്പെട്ട ബോളിവുഡ് നടി ആരാണ്. മറ്റൊന്നും ആലോചിക്കാതെ തന്നെ ചിലര്‍ക്ക് സണ്ണി ലിയോണ്‍ എന്ന് ഉത്തരം നല്‍കാന്‍ സാധിക്കും. ഐശ്വര്യാ റായി, പ്രിയങ്ക ചോപ്ര, കത്രീന കൈഫ് എന്നിവരെ മാറ്റി നിര്‍ത്തിയാണ് സണ്ണി ലിയോണിനായി ഓരോരുത്തരും ഇന്റര്‍നെറ്റില്‍ പരതുന്നത്. യാഹുവിന്റെ വാര്‍ഷിക വിശകലനത്തിലാണ് ഏറ്റവും കൂടതല്‍ സെര്‍ച്ച് ചെയ്യപ്പെട്ട താരങ്ങളെ കുറിച്ച് പറയുന്നത്. 

സണ്ണി ലിയോണ്‍ ലീഡ് ചെയ്യുന്ന ടോപ് 10 ഫീമെയില്‍ ലിസ്റ്റില്‍ കാവ്യാ മാധവന്റെ പേരുമുണ്ട്. ലിസ്റ്റില്‍ ഒന്‍പതാം സ്ഥാനത്താണ് കാവ്യ. 5 വര്‍ഷമായി ബോളിവുഡ് ലോകത്തുണ്ട് സണ്ണി ലിയോണ്‍. എന്നാല്‍ ഇത്ര ചുരുങ്ങിയ കാലം കൊണ്ട് പല സെര്‍ച്ച് എഞ്ചിനുകളില്‍ ഏറ്റവും കൂടുതല്‍ തവണ തിരയപ്പെട്ടിരിക്കുന്ന താരങ്ങളുടെ ലിസ്റ്റില്‍ സണ്ണി ലിയോണിന്റെ പേര് വന്നു കഴിഞ്ഞു. 

കഴിഞ്ഞ വര്‍ഷം ഗൂഗിള്‍ സെര്‍ച്ചിലും സണ്ണി ലിയോണ്‍ ഒന്നാമതെത്തിയിരുന്നു. കുഞ്ഞിനെ ദത്തെടുത്തതിന് പിന്നാലേയും, കൊച്ചിയില്‍ സ്വകാര്യ പരിപാടിക്കെത്തിയപ്പോള്‍ ലഭിച്ച സ്വീകരണത്തിന്റേ പേരിലും സണ്ണി ലിയോണ്‍ വാര്‍ത്തകളില്‍ നിറഞ്ഞു നിന്നിരുന്ന വര്‍ഷമായിരുന്നു 2017.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com