സമൂഹ മാധ്യമങ്ങളിലൂടെയും ട്രോള്‍ പേജുകളിലൂടെയും വ്യാപകമായി പ്രചരിക്കുകയാണ് നിവിന്‍ പോളി അടുത്തിടെ നല്‍കിയ ഒരു അഭിമുഖം. റിലീസിനൊരുങ്ങുന്ന നിവിന്‍ ചിത്രം റിച്ചിയുടെ പ്രമോഷന്റെ ഭാഗമായാണ് നിവിന്‍ അഭിമുഖത്തിന് എത്തിയത്. എന്നാല്‍ അഭിമുഖത്തിലേക്ക് സ്വാഗതം ചെയ്തുകൊണ്ട് അഭിസംബോധന ചെയ്തപ്പോള്‍ അവതാരിക വിളിച്ചത് ദുല്‍ഖര്‍ എന്നായിരുന്നു.
പക്ഷെ നിവിന്‍ യാതൊരു ഭാവമാറ്റവും ഇല്ലാതെ അവതാരകയെ നോക്കി ചിരിച്ചിട്ടു പറഞ്ഞു 'നല്ല അഭിനയം സിനിമകളില്‍ അഭിനയിച്ചുകൂടെ'. ഇതോടെ നിവിന്‍ എത്രത്തോളം സിംപിള്‍ ആണെന്ന് കാണിക്കാനാണ് താന്‍ ഇങ്ങനെ ചെയ്തതെന്ന് പറഞ്ഞുകൊണ്ട് അവതാരിക അഭിമുഖം തുടര്‍ന്നു. നിവിന്റെ പ്രതികരണം അറിയാന്‍ പരിപാടിയുടെ സംഘാടകര്‍ ഒപ്പിച്ച കുസൃതിയായിരുന്നു ഇത്.
താന്‍ മറ്റേതൊരു താരത്തോട് ഇത്തരത്തില്‍ ചെയ്തിരുന്നെങ്കിലും അവര്‍ അഭിമുഖത്തില്‍ പങ്കെടുക്കാതെ ഇറങ്ങിപോകുമായിരുന്നെന്ന് പറഞ്ഞ അവതാരിക നിവിന്റെ എളിമ എല്ലാവര്‍ക്കും ബോധ്യമാക്കികൊടുക്കുകയായിരുന്നു ഉദ്ദേശ്യമെന്നും പറഞ്ഞു.
അല്‍ഫോന്‍സ് പുത്രന്‍ സംവിധാനം ചെയ്ത നേരത്തിലൂടെ തമിഴിലും ആരാധകര്‍ ഏറെയുള്ള നിവിന്റെ രണ്ടാമത്തെ തമിഴ് ചിത്രമാണ് റിച്ചി. ഗൗതം രാമചന്ദ്രന്‍ സംവിധാനം ചെയ്യുന്ന റിച്ചിയില്‍ നിവിനോടൊപ്പം നാട്ടിയും ഒരു പ്രധാനകഥാപാത്രമായി എത്തുന്നുണ്ട്. പ്രകാശ് രാജും ചിത്രത്തില്‍ ശ്രദ്ധേയമായ കഥാപാത്രം ചെയ്യുന്നുണ്ട്. ശ്രദ്ധ ശ്രീനാഥ് നായികയാകുന്ന ചിത്രത്തില്‍ നാട്ടി, ലക്ഷ്മി പ്രിയ ചന്ദ്രമൗലി എന്നിവരു അഭിനയിച്ചിട്ടുണ്ട്. ഉള്ളിടവരു കണ്ടാന്തെ എന്ന കന്നട ചിത്രത്തിന്റെ റീമേക്കാണ് റിച്ചി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ