'ഡിസംബര്‍ 21ന് ആഞ്ഞടിക്കുന്ന കൊടുങ്കാറ്റില്‍ പുലിമുരുകനും ബാഹുബലിയും തകരും'; 'മാസ്റ്റര്‍ പീസ്' പ്രവചനവുമായി സന്തോഷ് പണ്ഡിറ്റ്

'തന്റെ സമകാലികരായ ന്യൂ ജനറേഷന്‍ നടന്മാരായ നിവിന്‍ പോളിക്കും ദുല്‍ഖറിനും പോലും മമ്മൂട്ടിക്കൊപ്പം അഭിനയിക്കാന്‍ അവസരം ലഭിച്ചിട്ടില്ല'
'ഡിസംബര്‍ 21ന് ആഞ്ഞടിക്കുന്ന കൊടുങ്കാറ്റില്‍ പുലിമുരുകനും ബാഹുബലിയും തകരും'; 'മാസ്റ്റര്‍ പീസ്' പ്രവചനവുമായി സന്തോഷ് പണ്ഡിറ്റ്

മ്മൂട്ടിയുടെ പുതിയ ചിത്രമായ 'മാസ്റ്റര്‍ പീസ്' വന്‍ വിജയം പ്രവചിച്ച് സന്തോഷ് പണ്ഡിറ്റ്. പുലിമുരുകന്റേയും ബാഹുബലിയുടേയും സിനിമകളുടെ റെക്കോഡുകള്‍ മാസ്റ്റര്‍ പീസ് തകര്‍ക്കുമെന്നാണ് തന്റെ ഫേയ്‌സ്ബുക് പോസ്റ്റിലൂടെ സന്തോഷ് പണ്ഡിറ്റ് പറയുന്നത്. സൂപ്പര്‍സ്റ്റാറിന്റെ സിനിമയ്‌ക്കൊപ്പം മറ്റു സിനിമകള്‍ റിലീസ് ചെയ്യിക്കരുതെന്നുള്ള ഉപദേശവും പണ്ഡിറ്റ് സിനിമാക്കാര്‍ക്ക് നല്‍കുന്നുണ്ട്. മാസ്റ്റര്‍ പീസില്‍ സന്തോഷ് പണ്ഡിറ്റ് ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.

ഡിസംബര്‍ 21 ന് കേരളത്തില്‍ കൊടുങ്കാറ്റിനേക്കാള്‍ വേഗതയില്‍ മാസ്റ്റര്‍ പീസ് എന്ന കൊടുങ്കാറ്റ് ആഞ്ഞടിക്കും എന്നു പറഞ്ഞുകൊണ്ടാണ് പോസ്റ്റ് തുടങ്ങുന്നത്. ഈ സിനിമ റിലീസായാല്‍ പുലിമുരുകന്‍, ബാഹുബലി 2 എന്നീ സിനിമകള്‍ കഷ്ടപ്പെട്ട് നേടിയെടുച്ച റെക്കോഡുകള്‍ തകരുമെന്നും ഇനി റിക്കോഡുകളുടെ നെറുകയില്‍ മമ്മൂട്ടി മാത്രമായിരിക്കും ഉണ്ടാവുകയെന്നും അദ്ദേഹം പറയുന്നു. 

മമ്മൂട്ടിയോടൊപ്പം താനും അഭിനയിക്കുന്നുണ്ടെന്നും തന്റെ സമകാലികരായ ന്യൂ ജനറേഷന്‍ നടന്മാരായ നിവിന്‍ പോളിക്കും ദുല്‍ഖറിനും ലഭിക്കാത്ത അവസരമാണ് ഇതിലൂടെ ലഭിച്ചതെന്നും പണ്ഡിറ്റ് വ്യക്തമാക്കി. 

മാസ്റ്റര്‍ പീസിനൊപ്പം റിലീസ് ചെയ്യുന്ന സിനിമകള്‍ ദഹിച്ച് ഇല്ലാതായിപ്പോകുമെന്നും അതിനാല്‍ അത്തരം സാഹസം കാണിക്കെരുതെന്നും സിനിമക്കാര്‍ക്ക് ഫ്രീ ഉപദേശം കൊടുക്കാനും സന്തോഷ് പണ്ഡിറ്റ് മറന്നില്ല. താന്‍ ഈ ചിത്രത്തില്‍ അഭിനയിച്ചതുകൊണ്ടല്ല ഇത് പറയുന്നതെന്നും സിനിമയുടെ ഒന്നൊന്നര ട്രെയ്‌ലര്‍ കണ്ടാണ് പ്രവചനം നടത്തുന്നതെന്നും ഫേയ്‌സ്ബുക് പോസ്റ്റിലൂടെ സന്തോഷ് പണ്ഡിറ്റ് കൂട്ടിച്ചേര്‍ത്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com