ആരാധ്യയുടെ നൃത്തം കണ്ട് അഭിഷേകും ഐശ്വര്യയും ഞെട്ടിയോ? (വീഡിയോ കാണാം) 

ബച്ചന്‍ കുടുംബത്തിലെ താരോദയം അവസാനിക്കുന്നില്ലെന്ന് തെളിയിക്കുന്നതാണ് ആരാധ്യ സ്‌കൂളിലെ വാര്‍ഷികാഘോഷദിനത്തില്‍ അവതരിപ്പിച്ച നൃത്തം.
ആരാധ്യയുടെ നൃത്തം കണ്ട് അഭിഷേകും ഐശ്വര്യയും ഞെട്ടിയോ? (വീഡിയോ കാണാം) 

ആറാം വയസില്‍ തന്നെ താരമായികഴിഞ്ഞു ആരാധ്യ ബച്ചന്‍. ബച്ചന്‍ കുടുംബത്തിലെ താരോദയം അവസാനിക്കുന്നില്ലെന്ന് തെളിയിക്കുന്നതാണ് ആരാധ്യ സ്‌കൂളിലെ വാര്‍ഷികാഘോഷദിനത്തില്‍ അവതരിപ്പിച്ച നൃത്തം. സ്‌റ്റേജില്‍ ആത്മവിശ്വാസത്തോടെ എത്തിയ ആരാധ്യ ദിരുഭായ് അംബാനി ഇന്റര്‍നാഷണല്‍ സ്‌കൂളിലെത്തിയ എല്ലാവരുടെയും ശ്രദ്ധ പിടുച്ചുപറ്റിയപ്പോള്‍ കാണികളോടൊപ്പം ഇരുന്ന ഐശ്വര്യയുടെയും അഭിഷേകിന്റെയും മുഖത്ത് അഭിമാനത്തിന്റെ ചിരി വിടരുന്നത് കാണാമായിരുന്നു. 

'ഐ വോണ്‍ട് ഗീവ് അപ്പ്, ഐ വോണ്‍ട് ഗീവ് ഇന്‍' എന്ന ഗാനത്തിനാണ് ആരാധ്യ കൂട്ടുകാര്‍ക്കൊപ്പം ചുവടുവച്ചത്. ഡിസംബര്‍ 15-ാം തിയതി നടന്ന പരിപാടിയില്‍ ബച്ചന്‍ കുടുംബത്തില്‍ നിന്ന് ഐശ്വര്യ റായ്, അഭിഷേക് ബച്ചന്‍, ജയാ ബച്ചന്‍, ബ്രിന്ദാ രാജ് എന്നിവര്‍ പങ്കെടുത്തു. ആമീര്‍ ഖാന്‍ നായകനാകുന്ന തംഗ്‌സ് ഓഫ് ഹിന്ദോസ്താന്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനായി തായ്‌ലന്‍ഡിലായിരിക്കുന്നതിനാല്‍ അമിതാഭ് ബച്ചന് കൊച്ചുമകളുടെ നൃത്തം നേരിട്ടാസ്വദിക്കാന്‍ എത്താനായില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com