ജപ്പാന്‍ കീഴടക്കാന്‍ ബാഹുബലി 2 

ജാപ്പനീസ് ഭാഷയില്‍ ഡബ് ചെയ്തിട്ടുള്ള ചിത്രം സെന്‍സര്‍ ബോര്‍ഡില്‍ നിന്ന് ജി സര്‍ട്ടിഫിക്കേറ്റ് കരസ്ഥമാക്കി റിലീസ് അനുമതി നേടികഴിഞ്ഞു.
ജപ്പാന്‍ കീഴടക്കാന്‍ ബാഹുബലി 2 

ഇന്ത്യന്‍ സിനിമയില്‍ തരംഗമായ ബാഹുബലി 2 ഡിസംബര്‍ 29മുതല്‍ ജപ്പാനിലെ തീയറ്ററുകളും കീഴടക്കാനൊരുങ്ങുകയാണ്. ഇതിനോടകം 1700കോടി രൂപ നേടിയ ബാഹുബലി 2 ജപ്പാന്‍ പ്രേക്ഷകഹൃദയങ്ങളും കീഴടക്കുമെന്ന പ്രതീക്ഷയിലാണ്. ജാപ്പനീസ് ഭാഷയില്‍ ഡബ് ചെയ്തിട്ടുള്ള ചിത്രം സെന്‍സര്‍ ബോര്‍ഡില്‍ നിന്ന് ജി സര്‍ട്ടിഫിക്കേറ്റ് കരസ്ഥമാക്കി റിലീസ് അനുമതി നേടികഴിഞ്ഞു. ഇന്ത്യയിലെ യു സര്‍ട്ടിഫിക്കറ്റിന് സമാനമാണ് ജപ്പാനിലെ ജി സര്‍ട്ടിഫിക്കറ്റ്. 

തെലുങ്കിലും തമിഴിലും ചിത്രീകരിച്ച സിനിമ ഹിന്ദിയിലും മലയാളത്തിലും ഡബ്ബ് ചെയ്തിരുന്നു. സിനിമയുടെ എല്ലാ പതിപ്പുകളും തീയറ്ററില്‍ മികച്ച പ്രതികരണമാണ് നേടിയെടുത്തത്. 

ആദ്യമായി നിരവധി റെക്കോര്‍ഡുകള്‍ കുറിച്ചാണ് ബാഹുബലിയുടെ ഇതുവരെയുള്ള യാത്ര. 1500കോടി രൂപയുടെ ക്ലബില്‍ ഇടം നേടിയ ആദ്യ ഇന്ത്യന്‍ സിനിമ, തമിഴ് നാട്ടില്‍ 150കോടി രൂപ സമാഹരിച്ച ആദ്യ ചിത്രം തുടങ്ങി നീളുന്നതാണ് ബാഹുബലിയുടെ റെക്കോര്‍ഡുകള്‍. തമിഴ്‌നാട്ടില്‍ ചിത്രം റിലീസ് ചെയ്ത ആദ്യ 16 ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ 100കോടി ക്ലബ്ബില്‍ ബാഹുബലി ഇടം കണ്ടെത്തികഴിഞ്ഞിരുന്നു. കേരളത്തിലെ തീയറ്ററുകളില്‍ നിന്ന് 70 കോടി രൂപ നേടിയെടുത്ത ചിത്രം ബോളിവുഡില്‍ ഒപ്പമിറങ്ങിയ സുല്‍ത്താന്റെയും ദംഗലിന്റെയും റെക്കോര്‍ഡ് ഭേദിച്ചാണ് മുന്നേറിയത്. ബാഹുബലിക്ക് ഇനി മറികടക്കാന്‍ സിനിമാമേഖലയില്‍ റെക്കോര്‍ഡുകളൊന്നും അവശേഷിക്കുന്നില്ലെന്നതാണ് വാസ്തവം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com